28 ദിവസവും 84 ദിവസവും വാലിഡിറ്റിയുള്ള 2 BSNL പ്ലാനുകൾ

28 ദിവസവും 84 ദിവസവും വാലിഡിറ്റിയുള്ള 2 BSNL പ്ലാനുകൾ
HIGHLIGHTS

BSNL 269 രൂപ, 769 രൂപ എന്നീ നിരക്കുകളിൽ പുതിയ പ്ലാനുകൾ നൽകുന്നു

269 രൂപ പ്ലാൻ 28 ദിവസത്തേയ്ക്ക് ഉള്ളതാണ്

769 രൂപ പ്ലാൻ 84 ദിവസത്തേയ്ക്ക് ഉള്ളതാണ്

വിവിധ വാലിഡിറ്റി കാലയളവുകൾ വാഗ്ദാനം ചെയ്യുന്ന നിരവധി ബിഎസ്എൻഎൽ (BSNL) പ്ലാനുകൾ ഉണ്ട് എന്ന് നമുക്കറിയാം. പലതും നമുക്ക് പരിചിതമായിരിക്കും. ബിഎസ്എൻഎൽ (BSNL)  നൽകുന്ന രണ്ട് മികച്ച പ്ലാനുകളെ പരിചയപ്പെടാം. ബിഎസ്എൻഎൽ (BSNL)  നൽകുന്ന നിരവധി പ്ലാനുകളുടെ കൂട്ടത്തിൽ 269 രൂപ, 769 രൂപ എന്നീ നിരക്കുകളിൽ എത്തുന്ന രണ്ട് പ്ലാനുകളും ഉൾപ്പെടുന്നു. ഒരു മാസം, മൂന്ന് മാസം വാലിഡിറ്റികളിൽ ആണ് ഈ പ്ലാനുകൾ എത്തുന്നത്. ഇത് വാലിഡിറ്റിക്ക് വേണ്ടിയുള്ള പ്ലാനുകളല്ല. ഡാറ്റ, കോളിങ് സൗകര്യങ്ങൾ ധാരാളമായി ഇതിൽ ലഭ്യമാണ്.

Rs.269 BSNL Plan 

30 ദിവസ വാലിഡിറ്റിയിൽ എത്തുന്ന ബിഎസ്എൻഎൽ (BSNL)  പ്ലാൻ ആണ് 269 രൂപയുടേത്. അ‌ൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങളും അ‌തോടൊപ്പം തന്നെ പ്രതിദിനം 2ജിബി ഡാറ്റയും ഈ പ്ലാൻ നൽകുന്നുണ്ട്. ഇതോടൊപ്പം തന്നെ 100 സൗജന്യ എസ്എംഎസും ഈ പ്രീപെയ്ഡ് ബിഎസ്എൻഎൽ (BSNL) പ്ലാനിൽ അ‌ടങ്ങിയിരിക്കുന്നു. Eros Now എന്റർടൈൻമെന്റ്, ലിസ്റ്റ്ൺ പോഡ്കാസ്റ്റ് സർവീസസ്, ഹാർഡി മൊബൈൽ ഗെയിം സേവനം, ലോക്ധുൻ, സിങ് എന്നിവ 269 രൂപ പ്ലാനിനോടൊപ്പം ലഭ്യമാകും. ഒരു മാസത്തേക്ക് ഉപയോക്താവിന്റെ കോളിങ്, ഡാറ്റ ആവശ്യങ്ങൾ നിറവേറ്റാൻ ആവശ്യമായ എല്ലാ ആനുകൂല്യങ്ങളും ഈ പ്ലാനിൽ ഉൾപ്പെടുന്നുണ്ട് എന്നത് ശ്രദ്ധേയമാണ്.

Rs.769 BSNL Plan 

അ‌ൺലിമിറ്റഡ് കോളിങ് ആനുകൂല്യത്തോടു കൂടി എത്തുന്ന മറ്റൊരു ബിഎസ്എൻഎൽ (BSNL)  പ്ലാൻ ആണ് 769 രൂപയുടേത്. ഏതാണ്ട് മൂന്ന് മാസത്തോളം, കൃത്യമായി പറഞ്ഞാൽ 90 ദിവസ വാലിഡിറ്റിയിൽ ആണ് ഈ പ്ലാൻ ലഭിക്കുക. പ്രതിദിനം 2ജിബി ഡാറ്റയും 100 സൗജന്യ എസ്എംഎസും ഈ പ്ലാനിലും അ‌ടങ്ങിയിരിക്കുന്നു. ലോക്ധൂൺ ആപ്ലിക്കേഷനിൽ നിന്നുള്ള കണ്ടന്റുകൾ, സിങ് ആപ്പ് ആക്‌സസ്, ഇറോസ് നൗ എന്റർടൈൻമെന്റ് ആക്‌സസ് എന്നിവ ഈ 769 രൂപ പ്ലാനിലും ഉള്ളടങ്ങിയിരിക്കുന്നു. ഡാറ്റ ഉപയോഗം പ്രതിദിനം 2ജിബിയിൽ താഴെയുള്ളവർക്ക് ​​ഈ പ്ലാൻ മികച്ച ഒരു ഓപ്ഷനാണ്. മൂന്നുമാസത്തേക്ക് അ‌ൺലിമിറ്റഡ് കോളിങ്ങും നടക്കും. 

269 രൂപ, 769 രൂപ പ്ലാനുകൾ ഏതാണ്ട് അ‌ഞ്ച് മാസം മുൻപാണ് ബിഎസ്എൻഎൽ പുറത്തിറക്കിയത്. ഈ സമയത്ത് ഈ പ്ലാനുകളുടെ വാലിഡിറ്റി ആയി നിശ്ചയിക്കപ്പെട്ടിരുന്നത് 30 ദിവസം, 90 ദിവസം എന്നിങ്ങനെ ആയിരുന്നു. എന്നാൽ ഇപ്പോൾ ബിഎസ്എൻഎൽ വെബ്​സൈറ്റിൽ ഈ പ്ലാനുകളുടെ വാലിഡിറ്റിയായി നൽകിയിരിക്കുന്നത് 28 ദിവസവും 84 ദിവസവുമാണ്.

Nisana Nazeer
Digit.in
Logo
Digit.in
Logo