70 ദിവസം വാലിഡിറ്റി നൽകുന്ന BSNL പ്ലാൻ
ബിഎസ്എൻഎൽ 197 രൂപ വിലയുള്ള പ്രീപെയ്ഡ് പ്ലാനാണ് അവതരിപ്പിച്ചത്
ഈ പ്ലാനിന് 70 ദിവസത്തെ വാലിഡിറ്റിയാണ് നൽകുന്നത്
അൺലിമിറ്റഡ് വോയിസ് കോളിങ് ആനുകൂല്യങ്ങളും ദിവസവും 2 ജിബി ഡാറ്റയും നൽകുന്നുണ്ട്
ബിഎസ്എൻഎൽ (BSNL) കണക്ഷൻ ഉപയോഗിക്കുന്നതിൽ വലിയൊരു വിഭാഗം ആളുകൾ അവ സെക്കന്ററി സിം കാർഡുകളായിട്ടാകും ഉപയോഗിക്കുന്നത്. ഇത്തരം കണക്ഷനുകൾ ഉപയോഗിക്കുന്ന ആളുകൾക്ക് കൂടുതൽ വാലിഡിറ്റിയുള്ള പ്ലാനുകളാണ് ആവശ്യം. കുറഞ്ഞ ചിലവിൽ മികച്ച ആനുകൂല്യങ്ങൾ നൽകുന്ന പ്ലാനുകളാണ് ബിഎസ്എൻഎല്ലി (BSNL) നെ സ്വകാര്യ ടെലിക്കോം കമ്പനികളിൽ നിന്നും വ്യത്യസ്തമാക്കുന്നത്. കുറഞ്ഞ ചിലവിൽ 70 ദിവസം വാലിഡിറ്റി നൽകുന്ന ബിഎസ്എൻഎൽ (BSNL) പ്ലാനാണ് നമ്മളിന്ന് പരിചയപ്പെടുന്നത്.
197 രൂപ പ്ലാൻ
ബിഎസ്എൻഎൽ (BSNL) 197 രൂപ വിലയുള്ള പ്രീപെയ്ഡ് പ്ലാൻ ആദ്യമായി അവതരിപ്പിച്ചത്. ലോഞ്ച് ചെയ്ത അവസരത്തിൽ പ്ലാൻ 180 ദിവസത്തെ വാലിഡിറ്റിയാണ് നൽകിയിരുന്നത്. പ്ലാനിലൂടെ 18 ദിവസത്തേക്ക് സൗജന്യ ആനുകൂല്യങ്ങളും ലഭിച്ചിരുന്നു. എന്നാൽ പിന്നീട് ടെലിക്കോം കമ്പനികളെല്ലാം താരിഫ് നിരക്കുകൾ ഉയർത്തിയപ്പോൾ ബിഎസ്എൻഎൽ (BSNL) ഈ പ്ലാനിന്റെ നിരക്ക് വർധിപ്പിക്കാതെ ആനുകൂല്യങ്ങൾ കുറച്ചു. ഇതിന് ശേഷമാണ് പ്ലാൻ 70 ദിവസത്തെ വാലിഡിറ്റിയിലേക്ക് ചുരുങ്ങിയത്.
ആനുകൂല്യങ്ങൾ
ബിഎസ്എൻഎൽ (BSNL)ഇപ്പോൾ 197 രൂപ റീചാർജ് പ്ലാനിലൂടെ ഉപയോക്താക്കൾക്ക് 70 ദിവസത്തെ വാലിഡിറ്റിയാണ് നൽകുന്നത്. പ്ലാൻ ഇന്ത്യയിലെ എല്ലാ നെറ്റ്വർക്കിലേക്കും അൺലിമിറ്റഡ് വോയിസ് കോളിങ് ആനുകൂല്യങ്ങളും ദിവസവും 2 ജിബി ഡാറ്റയും നൽകുന്നുണ്ട്. ഈ 2 ജിബി ഡാറ്റ ആനുകൂല്യം അവസാനിച്ച് കഴിഞ്ഞാൽ വേഗത 40 കെബിപിഎസ് ആയി കുറയുന്നു. ദിവസവും 100 എസ്എംഎസുകളും പ്ലാനിലൂടെ ലഭിക്കും. ഈ ആനുകൂല്യങ്ങളെല്ലാം പ്ലാൻ റീചാർജ് ചെയ്ത് ആദ്യത്തെ 15 ദിവസത്തേക്ക് മാത്രമേ ലഭിക്കുകയുള്ളു.
വാലിഡിറ്റി
197 രൂപ പ്രീപെയ്ഡ് പ്ലാനിലൂടെ ലഭിക്കുന്ന 70 ദിവസത്തെ സർവ്വീസ് വാലിഡിറ്റി കാലയളവിൽ നിങ്ങൾക്ക് കോളുകളും എസ്എംഎസുകളും ലഭിക്കും. ഔട്ട്ഗോയിങ് കോളുകൾക്കായി നിങ്ങൾ ടോപ്പ് അപ്പ് വൌച്ചറുകൾ റീചാർജ് ചെയ്യേണ്ടി വരും. രണ്ട് മാസത്തിലധികം സർവ്വീസ് വാലിഡിറ്റി നൽകുന്നതുകൊണ്ടാണ് ഈ പ്ലാൻ സെക്കന്ററി സിം കാർഡ് ഉപയോഗിക്കുന്നവർക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച പ്ലാനാണ് എന്ന് പറയുന്നത്. പ്ലാനിന്റെ നിരക്ക് നോക്കിയാൽ ദിവസവും 2.80 രൂപയാണ് ചിലവ് വരുന്നത്.