455 ദിവസത്തെ വാലിഡിറ്റിയുള്ള BSNLന്റെ ഉഗ്രൻ പ്രീപെയ്ഡ് പ്ലാൻ

455 ദിവസത്തെ വാലിഡിറ്റിയുള്ള BSNLന്റെ ഉഗ്രൻ പ്രീപെയ്ഡ് പ്ലാൻ
HIGHLIGHTS

2,998 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ 455 ദിവസത്തെ വാലിഡിറ്റി നൽകും

2,999 രൂപയുടെ പ്ലാൻ 365 ദിവസത്തെ വാലിഡിറ്റിയോടൊപ്പം 3 ജിബി ഡാറ്റയും നൽകുന്നു

2,399 രൂപയുടെ പ്ലാനിൽ പ്രതിദിനം 2 ജിബി ഡാറ്റ 365 ദിവസത്തേക്ക് ലഭിക്കുന്നു

4ജി എത്തിയാലും ഇല്ലെങ്കിലും ബിഎസ്എൻഎൽ (BSNL) വരിക്കാരായി മുന്നോട്ട് പോകാൻ ആഗ്രഹിക്കുന്ന ഒട്ടേറെ പേരുണ്ട്. ഇന്ത്യയിലെ മറ്റ് ടെലിക്കോം കമ്പനികൾ വരിക്കാർക്ക് നൽകുന്നതിനെക്കാൾ ആനുകൂല്യങ്ങൾ വാരിക്കോരി നൽകുന്ന സ്ഥാപനമാണ് ബിഎസ്എൻഎൽ (BSNL).ഡാറ്റ വേഗത, നെറ്റ്വർക്ക് തകരാർ എന്നിങ്ങനെ പലവിധ പരാതികളും ബിഎസ്എൻഎൽ (BSNL) വരിക്കാർ ഉയർത്തുന്നു. ഇതിൽ ഡാറ്റ വേഗതയുടെ പ്രശ്നം അ‌ധികം ​വൈകാതെ തന്നെ പരിഹരിക്കാൻ കേന്ദ്ര സർക്കാരും ബിഎസ്എൻഎലും കാര്യമായി പരിശ്രമിക്കുന്നുണ്ട്. ഈ വർഷം രണ്ടാം പകുതിയോടെ 4ജി ആരംഭിക്കും എന്നാണ് ബിഎസ്എൻഎൽ(BSNL)പറയുന്നത്.

മികച്ച റീച്ചാർജ് പ്ലാനുകൾ ബിഎസ്എൻഎല്ലി(BSNL)ന്റെ പ്രീപെയ്ഡ് പട്ടികയിൽ കാണാൻ സാധിക്കും. അ‌തിൽ ദീർഘകാല വാലിഡിറ്റിയും ഡാറ്റ, കോളിങ് ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്ന ഒരു പ്ലാൻ ആണ് 2998 രൂപയുടെ ബിഎസ്എൻഎൽ(BSNL) പ്ലാൻ. ഇന്ത്യയിലെ ടെലിക്കോം പ്ലാനുകളിലെ ഏറ്റവും മികച്ച പ്ലാനാണിത്.

2998 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ 

2,998 രൂപയുടെ ഈ ബിഎസ്എൻഎൽ (BSNL)പ്രീപെയ്ഡ് റീച്ചാർജ് പ്ലാൻ ആകെ 455 ദിവസത്തെ വാലിഡിറ്റിയും പ്രതിദിനം 3ജിബി ഡാറ്റയും അ‌ൺലിമിറ്റഡ് കോളിങ്ങും വാഗ്ദാനം ചെയ്യുന്നു. ഈ പ്ലാൻ മറ്റ് ടെലിക്കോം കമ്പനികളെക്കാൾ ബഹുദൂരം മുന്നിലെത്താൻ അ‌ത് ബിഎസ്എൻഎല്ലി(BSNL)നെ സഹായിക്കും. കാരണം ടെലിക്കോം നിരക്കുകൾ ഏറെ ഉയരത്തിലുള്ള ഇന്ത്യയിൽ 2,998 രൂപയുടെ പ്ലാനിനെ വെല്ലുന്ന ഒരു പ്ലാനില്ല.

2,999 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ 

2,999 രൂപയുടെ ബിഎസ്എൻഎൽ(BSNL)പ്രീപെയ്ഡ് പ്ലാൻ 365 ദിവസത്തെ വാലിഡിറ്റിയോടെയാണ് വരുന്നത്. പ്രതിദിനം 3 ജിബി ഡാറ്റ, അ‌ൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങൾ ഈ പ്ലാനിലും ഉൾപ്പെടുന്നു.

2,399 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ 

365 ദിവസത്തെ വാലിഡിറ്റിയാണ് 2,399 രൂപയുടെ ഈ പ്ലാനിൽ ലഭിക്കുന്നത്. അ‌തായത് 2,999 രൂപയുടെ പ്ലാൻ നൽകുന്നതിനെക്കാൾ വാലിഡിറ്റി അ‌തിലും കുറഞ്ഞ തുകയ്ക്ക് ഈ പ്ലാൻ നൽകുന്നു. പ്രതിദിനം 2 ജിബി ഡാറ്റ, അൺലിമിറ്റഡ് വോയ്‌സ് കോളിങ്, പ്രതിദിനം 100 എസ്എംഎസ് എന്നിവ ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു. കൂടാതെ പിആർബിടി(PRBT) , ഇറോസ് നൗ എന്റർടൈൻമെന്റ്, ലോക്ധൂൺ എന്നിവയിലേക്ക് 30 ദിവസം സൗജന്യ ആക്സസ് ലഭിക്കും. ഏറ്റവും ലാഭകരമായൊരു ബിഎസ്എൻഎൽ പ്ലാൻ ആണ് 2399 രൂപയുടേത്. ഈ പ്ലാനുകൾ കൂടാതെ 1,999 രൂപ, 1515 രൂപ നിരക്കുകളിൽ എത്തുന്ന ബിഎസ്എൻഎൽ (BSNL) പ്ലാനുകളും 365 ദിവസ വാലിഡിറ്റിയിൽ മികച്ച ആനുകൂല്യങ്ങൾ നൽകുന്നവയാണ്

Nisana Nazeer
Digit.in
Logo
Digit.in
Logo