മാർച്ച് 31 വരെ BSNL ബ്രോഡ്ബാൻഡ് കണക്ഷനുകൾക്ക് ഈ ആനുകൂല്യം ലഭ്യം

Updated on 07-Mar-2023
HIGHLIGHTS

മാർച്ച് 31 വരെയാണ് ഇപ്പോൾ ഇൻസ്റ്റാളേഷൻ ചാർജ് ഒഴിവാക്കിയിരിക്കുന്നത്

രാജ്യത്തെ എല്ലാ സർക്കിളുകളിലും ഈ നയം ബാധകമാക്കിയിട്ടുമുണ്ട്

BSNLന്റെ ഫൈബർ പ്ലാനുകൾ ഏതൊക്കെയാണെന്ന് നോക്കാം

ബിഎസ്എൻഎല്ലി (BSNL)ന്റെ ബ്രോഡ്ബാൻഡ് ഉപഭോക്താക്കൾക്ക് സന്തോഷ വാർത്ത. കോപ്പർ കണക്ഷൻ ബ്രോഡ്ബാൻഡിനും (DSL), ഫൈബർ കണക്ഷൻ ബ്രോഡ്ബാൻഡിനും ഇനി മുതൽ ഇൻസ്റ്റളേഷൻ ചാർജ് നൽകേണ്ടതില്ല. കേരളത്തിലെ ബിഎസ്എൻഎൽ (BSNL)ബ്രോഡ്ബാൻഡ് ഉപഭോക്താക്കൾക്ക് ഗുണമാകുന്ന ഒരു പ്രഖ്യാപനമാണിത്.

ഇൻസ്റ്റാളേഷൻ ചാർജ് നൽകേണ്ട

സാധാരണ ഗതിയിൽ കോപ്പർ-ഡിഎസ്എൽ ഇന്റർനെറ്റ് കണക്ഷൻ സെലക്റ്റ് ചെയ്യുന്നവർ 250 രൂപ ഇൻസ്റ്റാളേഷൻ ചാർജ് ആയി അടയ്ക്കണം. ഫൈബർ കണക്ഷനുകൾക്ക് ഇത് 500 രൂപ വരെയായി ഉയരുകയും ചെയ്യും. 2023 മാർച്ച് 31 വരെയാണ് ഇപ്പോൾ ഇൻസ്റ്റാളേഷൻ ചാർജ് ഒഴിവാക്കിയിരിക്കുന്നത്. രാജ്യത്തെ എല്ലാ സർക്കിളുകളിലും ഈ നയം ബാധകമാക്കിയിട്ടുമുണ്ട്. ഇന്റർനെറ്റ് കണക്ഷൻ സബ്സ്ക്രൈബ് ചെയ്യണമെന്ന് ആഗ്രഹിക്കുമ്പോഴും പലരും അതിന് മുതിരാത്തതിന് കാരണം ആദ്യ തവണത്തെ ചിലവുകളാണ്. പ്ലാൻ നിരക്കിനൊപ്പം ഇൻസ്റ്റാളേഷൻ ചാർജും മോഡത്തിന്റെ വിലയും കൂടി വരുമ്പോഴേക്കും നല്ലൊരു തുകയാകും. പുതിയ പ്രഖ്യാപനം അൽപ്പം കുറഞ്ഞ ചിലവിൽ ബ്രോഡ്ബാൻഡ് കണക്ഷൻ എടുക്കാൻ ഉപഭോക്താക്കളെ സഹായിക്കും. 

ബിഎസ്എൻഎൽ ഫൈബർ പ്ലാനുകൾ

329 രൂപയുടെ BSNL ഭാരത് ഫൈബർ പ്ലാൻ

329 രൂപ മുതലാണ് ബിഎസ്എൻഎൽ (BSNL) ഭാരത് ഫൈബർ പ്ലാനുകൾ വരുന്നത്. ഈ എൻട്രി ലെവൽ ഓഫർ രാജ്യത്തെല്ലായിടത്തും ലഭിക്കില്ല. പ്ലാൻ ലഭ്യമായിട്ടുള്ള സർക്കിളുകളിലെ ബിഎസ്എൻഎൽ (BSNL) ഉപഭോക്താക്കൾക്ക് 20 എംബിപിഎസ് സ്പീഡും 1000 ജിബി ഡാറ്റയും ഒരു ഫിക്സഡ് ലൈൻ വോയ്സ് കോളിങ് കണക്ഷനും കിട്ടും. ഫൈബർ എൻട്രി എന്ന പേരിൽ എത്തുന്ന 329 രൂപയുടെ ഓഫർ നിലവിൽ ബിഎസ്എൻഎൽ നൽകുന്ന ഏറ്റവും അഫോർഡബിളായ ബ്രോഡ്ബാൻഡ് പ്ലാൻ കൂടിയാണ്. നേരത്തെയുണ്ടായിരുന്ന 275 രൂപയുടെ പ്ലാൻ ബിഎസ്എൻഎൽ നീക്കം ചെയ്തിരുന്നു. 

399 രൂപയുടെ BSNL ഭാരത് ഫൈബർ പ്ലാൻ

കൂടുതൽ ഡാറ്റ സ്പീഡ് ആവശ്യമുള്ളവർക്ക് 399 രൂപയുടെ ബിഎസ്എൻഎൽ (BSNL) ഭാരത് ഫൈബർ പ്ലാൻ സെലക്റ്റ് ചെയ്യാവുന്നതാണ്. 30 എംബിപിഎസ് വരെയാണ് 399 രൂപയുടെ പ്ലാൻ നൽകുന്ന ഇന്റർനെറ്റ് വേഗം. 1 ടിബി വരെ ഡാറ്റയും പ്ലാൻ ഓഫർ ചെയ്യുന്നുണ്ട്. ഈ പ്ലാൻ വ്യക്തിഗത യൂസേഴ്സിന് വേണ്ടിയുള്ളതാണെന്നും ഗ്രാമപ്രദേശങ്ങളിൽ ലഭ്യമാക്കുമെന്നും ബിഎസ്എൻഎൽ (BSNL) പറയുന്നു.

 

 

Connect On :