പൊളിച്ചടുക്കി BSNL “129 ദിവസംവരെയും അൺലിമിറ്റഡ് “ന്യൂ ഇയർ ഓഫർ
BSNL പുതിയ ഓഫറുകളുമായി എത്തി
നമ്മുടെ സ്വന്തം BSNL ആണ് ഇപ്പോൾ പുതിയ ന്യൂ ഇയർ ഓഫറുകളുമായി എത്തിയിരിക്കുന്നത് .ജിയോ ,എയർടെൽ വൊഡാഫോൺ എന്നി ടെലികോം കമ്പനികൾ പുതിയ ഓഫറുകൾ പുറത്തിറക്കിയപ്പോൾ BSNL ഒന്നും തന്നെ ഉപഭോതാക്കൾക്ക് നൽകിയിരുന്നില്ല .
എന്നാൽ ഇപ്പോൾ ഇതാ പ്രീപെയ്ഡ് ഉപഭോതാക്കൾക്ക് മാത്രം തകർപ്പൻ ഓഫറുകൾ ആണ് പുറത്തിറക്കിയിരിക്കുന്നത് .BSNLഹാപ്പി ഓഫറുകൾ ആരംഭിക്കുന്നത് Rs. 186, Rs. 187, Rs. 349, Rs. 429, Rs. 485, Rs. 666 രൂപവരെയാണ് .ഇതിൽ ഉപഭോതാക്കൾക്ക് ലാഭകരം എന്ന് എടുത്തുപറയേണ്ടത് 485 ,666 രൂപയുടെ ഓഫറുകളാണ് .
485 രൂപയുടെ റീച്ചാർജിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നു 1.5 GB ഡാറ്റ വീതം 90 ദിവസത്തേക്ക് .അൺലിമിറ്റഡ് കോളുകളും ഇതിൽ ലഭിക്കുന്നതാണ് .666 രൂപയുടെ ഓഫറുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നു 1.5 GB ഡാറ്റ വീതം 129 ദിവസത്തേക്ക് .
കൂടാതെ ഇതിൽ അൺലിമിറ്റഡ് വോയിസ് കോളുകളും ലഭിക്കുന്നതാണ് .എന്നാൽ 186 രൂപയുടെ റീച്ചാർജിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 1 ജിബി ഡാറ്റ വീതം 28 ദിവസത്തേക്കാണ് .