BSNL ഉപഭോതാക്കൾ നേരിടുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് നെറ്റിന്റെ സ്പീഡ് .എന്നാൽ ഇപ്പോൾ അതിനു ഒരു പരിഹാരം ഇപ്പോൾ കണ്ടെത്തിയിരിക്കുകയാണ് .പുതിയ നോക്കിയ GGSN സംവിധാനമാണ് ഇപ്പോൾ കൊച്ചിയിലെ BSNL ന്റെ ഓഫിസിൽ പരീക്ഷിച്ചിരിക്കുന്നത് .ഈ പുതിയ സംവിധാനം വന്നതോടെ വീഡിയോ സ്ട്രീമിങ്, ഹൈസ്പീഡ് ഡാറ്റ, ലൈവ് ഗെയിമിങ് തുടങ്ങിയവ കാര്യങ്ങൾ മികച്ച രീതിയിൽ ആസ്വദിക്കുവാൻ ആകുമെന്നാണ് BSNL അധികൃതര്‍ ഇപ്പോൾ അറിയിച്ചിരിക്കുന്നത് .
VOLTE ഉൾപ്പെടെയുള്ള 4ജി സാങ്കേതികവിദ്യയാണ് ഇപ്പോൾ ഉപയോഗിച്ചിരിക്കുന്നത് .എന്നാൽ മറ്റു സ്ഥലങ്ങളിൽ 2 മാസത്തിനുള്ളിൽ ഈ സംവിധാനം ഏർപ്പെടുത്തുമെന്നു അറിയിച്ചു .BSNL ഉപഭോതാക്കൾ മറ്റു നെറ്റ്വർക്കിലേക്കു പോകുന്നതിനു പ്രധാന കാരണം BSNL നോർ ഡാറ്റ സ്പീഡിലുള്ള കുറവുകാരണമാണ് .ഇതിനൊക്കെ പരിഹാരമായാണ് പുതിയ സംവിധാനം കൊണ്ടുവന്നത്.
ഇലട്രോണിക്സ് ഉത്പന്നങ്ങൾ വിലക്കുറവിൽ വാങ്ങിക്കാം Paytm മാളിൽ നിന്നും ,ക്ലിക്ക് ചെയ്യുക
ഇപ്പോൾ BSNL പുറത്തിറക്കിയിരിക്കുന്ന ഓഫറുകൾ
BSNL ഇപ്പോൾ പുതിതാ രണ്ടു ഓഫറുകളാണ് പുറത്തിറക്കിയിരിക്കുന്നത് .ഫിഫ ഓഫറുകൾകൂടാതെ ഇപ്പോൾ ഈദ് ഓഫറുകൾകൂടി പുറത്തിറക്കിയിരിക്കുന്നു .786 രൂപയുടെ റീച്ചാർജിലാണ് ഈ ഓഫറുകൾ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .ജൂൺ 12 മുതൽ ജൂൺ 26 വരെയുള്ള കാലയളവുകളിൽ മാത്രമേ ഈ ഓഫറുകൾ ലഭിക്കുകയുള്ളു .ഈദ് ഓഫറുകളിൽ മികച്ചു നിൽക്കുന്ന ഓഫറുകളിൽ ഒന്ന് തന്നെയാണ് ഇപ്പോൾ BSNL പുറത്തിറക്കിയിരിക്കുന്നത് .ഓഫറുകളെക്കുറിച്ചു കൂടുതൽ മനസ്സിലാക്കാം .
786 രൂപയുടെ റീച്ചാർജിലാണ് ഈ ഓഫറുകൾ BSNL ഉപഭോതാൾക്ക് ലഭിക്കുന്നത് .ദിവസേന 2 ജിബിയുടെ ഡാറ്റ ഇതിൽ ലഭിക്കുന്നതാണ് .കൂടാതെ അൺലിമിറ്റഡ് കോളുകളും ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .ദിവസേന 100 SMS ഇതിൽ ലഭിക്കുന്നുണ്ട് .ഇതിന്റെ വാലിഡിറ്റി ലഭിക്കുന്നത് 150 ദിവസ്സത്തേക്കാണ് .അതായത് 5 മാസത്തെ വാലിഡിറ്റയിൽ ദിവസേന 2 ജിബി ലഭിക്കുന്നു .അതായത് 300 ജിബിയുടെ ഡാറ്റ മുഴുവനായി ഇതിൽ ലഭിക്കുന്നതാണ് .
ഈ മാസം ലഭിക്കുന്ന മറ്റു ഓഫറുകൾ
ജിയോ കഴിഞ്ഞ ദിവസ്സം പുറത്തിറക്കിയ ഡബിൾ ധമാക്ക ഓഫറുകൾക്ക് പിന്നാലെയാണ് ഇപ്പോൾ BSNL ചെറിയ ചിലവിൽ മികച്ച ഓഫറുകൾ പുറത്തിറക്കിയിരിക്കുന്നത് .BSNL ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത് 149 രൂപയുടെ റീച്ചാർജിൽ ലഭിക്കുന്ന ഓഫറുകളാണ് .എന്നാൽ ജിയോയും ഇപ്പോൾ നല്ല രണ്ടു ഓഫറുകളാണ് പുറത്തിറക്കിയിരിക്കുന്നത് .ഈ ഓഫറുകൾ തമ്മിൽ ഒരു ചെറിയ താരതമ്മ്യം .
BSNL ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത് ഫിഫ വേൾഡ് കപ്പ് ഓഫറുകളാണ് .ഫിഫ വേൾഡ് കപ്പ് തുടങ്ങുന്നത് മുതൽ അവസാനിക്കുന്നതുവരെയാണ് ഈ ഓഫറുകൾ ലഭ്യമാകുന്നത് .ഒരുപക്ഷെ ജിയോ പുറത്തിറക്കിയ ഓഫറുകൾക്ക് സമാനമായ ഓഫറുകൾ തന്നെയാണ് ഇത് എന്ന് പറയാം .149 രൂപയുടെ റീച്ചാർജിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ദിവസേന 4 ജിബിയുടെ ഡാറ്റയാണീ .കൂടാതെ അൺലിമിറ്റഡ് വോയിസ് കോളുകളും .28 ദിവസ്സത്തെ വാലിഡിറ്റിയിലാണ് ഈ ഓഫറുകൾ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് .എന്നാൽ ജിയോ അവരുടെ ഉപഭോതാക്കൾക്ക് 120 രൂപയുടെ റീച്ചാർജിൽ ദിവസേന 3 ജിബിയുടെ ഡാറ്റ വീതം നൽകുന്നു.
ജിയോയുടെ ഓഫറുകൾ
ജിയോയുടെ ഏറ്റവും പുതിയ ഓഫറുകൾ പുറത്തിറക്കി .ഡബിൾ ധമ്മാക്ക എന്ന ഓഫറുകളാണ് ഇപ്പോൾ എത്തിയിരിക്കുന്നത് .മൈ ജിയോ ആപ്പ് ഓഫറുകൾ ആണ് ഇപ്പോൾ എത്തിയിരിക്കുന്നത് .ഈ ഓഫറുകളിൽ ഉപഭോതാക്കൾക്ക് 100 രൂപയുടെ ക്യാഷ് ബാക്ക് ലഭിക്കുന്നതാണ് .എന്നാൽ ഈ ഓഫറുകൾ മൈ ജിയോ ആപ്പ് വഴി മാത്രമാണ് ലഭിക്കുന്നത് .ഈ ഓഫറുകളെക്കുറിച്ചു കൂടുതൽ മനസ്സിലാക്കാം .
നേരത്തെ ജിയോ പുറത്തിറക്കിയിരുന്നു 399 രൂപയുടെ ഓഫറുകൾ തന്നെയാണ് ഇപ്പോൾ പുതിയ രൂപത്തിൽ പുറത്തിറക്കിയിരിക്കുന്നത് .ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത് 299 രൂപയുടെ ഓഫറുകളാണ് .299 രൂപയുടെ റീച്ചാർജിൽ ജിയോ ഉപഭോതാക്കൾക്ക് ലഭിക്കുന്നു 126 ജിബിയുടെ 4 ജി ഡാറ്റ കൂടാതെ അൺലിമിറ്റഡ് വോയിസ് കോളുകളും .നേരത്തെ 399 രൂപയുടെ റീച്ചാർജിലാണ് ഈ ഓഫറുകൾ ലഭിച്ചിരുന്നത് .
299 രൂപയുടെ റീച്ചാർജിൽ ജിയോ ഉപഭോതാക്കൾക്ക് ലഭിക്കുന്നു ദിവസേന 3 ജിബിയുടെ 4 ജി ഡാറ്റ ,കൂടാതെ അൺലിമിറ്റഡ് വോയിസ് കോളുകളും .84 ദിവസ്സത്തെ വാലിഡിറ്റിയാണ് ഈ ഓഫറുകൾക്ക് ലഭിക്കുന്നത് .കൂടാതെ ഈ ഓഫറുകൾക്ക് മൈ ജിയോ ആപ്പ് നൽകുന്നത് ക്യാഷ് ബാക്ക് ഓഫറുകളും ലഭിക്കുന്നതാണ് .100 രൂപയുടെ ക്യാഷ് ബാക്ക് ആണ് ഇതിൽ ലഭിക്കുന്നത് .
അതിൽ 50 രൂപ നിങ്ങൾക്ക് മൈ ജിയോ ആപ്പിലും കൂടാതെ ബാക്കി 50 രൂപ ഫോൺ പേയിലും ലഭിക്കുന്നതാണ് .ഈ ഓഫറുകൾ മൈ ജിയോ അപ്പ്ലികേഷനുകൾ വഴി മാത്രമാണ് ലഭ്യമാകുന്നത് .149 രൂപയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന ഓഫറുകൾ ഇപ്പോൾ 3 ജിബി ദിവസേന ഡാറ്റയിൽ നിങ്ങൾക്ക് 120 രൂപയുടെ റീച്ചാർജിലും ലഭിക്കുന്നു .
ഇലട്രോണിക്സ് ഉത്പന്നങ്ങൾ വിലക്കുറവിൽ വാങ്ങിക്കാം Paytm മാളിൽ നിന്നും ,ക്ലിക്ക് ചെയ്യുക