29 രൂപയ്ക്ക് തകർപ്പൻ പ്ലാനുകൾ ഇതാ ബിഎസ്എൻഎൽ നൽകുന്നു
ബിഎസ്എൻഎൽ നൽകുന്ന മികച്ച പ്രീപെയ്ഡ് പ്ലാനുകൾ നോക്കാം
29 രൂപയുടെ പ്ലാനുകളാണ് ഇപ്പോൾ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത്
നിങ്ങളുടെ സർക്കിളുകളിൽ ലഭിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തി മാത്രം റീച്ചാർജ്ജ് ചെയ്യുക
BSNL ഉപഭോക്താക്കൾക്ക് ഇപ്പോൾ മികച്ച പ്രീപെയ്ഡ് പ്ലാനുകൾ ലഭിക്കുന്നുണ്ട് .29 രൂപയുടെ റീച്ചാർജുകളിലാണ് ഉപഭോക്താക്കൾക്ക് ഈ പ്ലാനുകൾ ഇപ്പോൾ ലഭിക്കുന്നത് .29 രൂപയുടെ പ്ലാനുകളിൽ ബിഎസ്എൻഎൽ ഉപഭോക്താക്കൾക്ക് അൺലിമിറ്റഡ് വോയ്‌സ് കോളിംഗ് കൂടാതെ 1 ജിബിയുടെ ഡാറ്റ & സൗജന്യ SMS എന്നിവയും ലഭിക്കുന്നുണ്ട് .5 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ഈ പ്ലാനുകൾ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് .നിങ്ങളുടെ സർക്കിളുകളിൽ ഈ പ്ലാനുകൾ ലഭിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തിയതിനു ശേഷം മാത്രം റീച്ചാർജ്ജ് ചെയ്യുക .
500 രൂപവരെ നിരക്കുകൂട്ടി ;Viയുടെ പുതുക്കിയ നിരക്കുകൾ നോക്കാം
500 രൂപവരെയാണ് വൊഡാഫോൺ ഐഡിയ ഇപ്പോൾ നിരക്കുകൾ കൂട്ടിയിരിക്കുന്നത് .ഉദാഹരണം പറയുകയാണെങ്കിൽ ഇപ്പോൾ ഉപഭോക്താക്കൾക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന 2399 രൂപയുടെ പ്ലാനുകൾ ഇനി മുതൽ വൊഡാഫോൺ ഐഡിയ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് 2899 രൂപ നിരക്കിലാണ് .500 രൂപയാണ് ഒറ്റയടിയ്ക്ക് ഈ വൊഡാഫോൺ ഐഡിയ പ്ലാനുകളിൽ കൂട്ടിയിരിക്കുന്നത് .
നവംബർ 25 മുതൽ ഈ പുതിയ നിരക്കുകൾ നിലവിൽ വന്നിരിക്കുന്നു .ചെറിയ ഓഫറുകളിലും വലിയ വർദ്ധനവാണ് ഇപ്പോൾ ചെയ്തിരിക്കുന്നത് .79 രൂപയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന പ്ലാനുകൾ ഇനി മുതൽ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് 99 രൂപയുടെ നിരക്കിലാണ് .149 രൂപയുടെ പ്രീപെയ്ഡ് പ്ലാനുകൾ ഇനി മുതൽ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് 179 രൂപയുടെ പ്ലാനുകളിലാണ് .അത്പോലെ തന്നെ 219 രൂപയുടെ അൺലിമിറ്റഡ് പ്ലാനുകൾ ഇനി ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് 269 രൂപയുടെ പ്ലാനുകളിലാണ് .