BSNL ദിവസേന 1.5 GB വീതം 129 ദിവസത്തേക്ക്

Updated on 19-Jan-2018
HIGHLIGHTS

BSNL പുതിയ ഓഫറുകളുമായി എത്തി

നമ്മുടെ സ്വന്തം BSNL ആണ് ഇപ്പോൾ പുതിയ ന്യൂ ഇയർ ഓഫറുകളുമായി എത്തിയിരിക്കുന്നത് .ജിയോ ,എയർടെൽ വൊഡാഫോൺ എന്നി ടെലികോം കമ്പനികൾ പുതിയ ഓഫറുകൾ പുറത്തിറക്കിയപ്പോൾ BSNL ഒന്നും തന്നെ ഉപഭോതാക്കൾക്ക് നൽകിയിരുന്നില്ല .

എന്നാൽ ഇപ്പോൾ ഇതാ പ്രീപെയ്ഡ് ഉപഭോതാക്കൾക്ക് മാത്രം തകർപ്പൻ ഓഫറുകൾ ആണ് പുറത്തിറക്കിയിരിക്കുന്നത് .BSNLഹാപ്പി ഓഫറുകൾ  ആരംഭിക്കുന്നത്  Rs. 186, Rs. 187, Rs. 349, Rs. 429, Rs. 485, Rs. 666 രൂപവരെയാണ് .ഇതിൽ ഉപഭോതാക്കൾക്ക് ലാഭകരം എന്ന് എടുത്തുപറയേണ്ടത് 485 ,666 രൂപയുടെ ഓഫറുകളാണ് .

485 രൂപയുടെ റീച്ചാർജിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നു  1.5 GB ഡാറ്റ വീതം 90 ദിവസത്തേക്ക് .അൺലിമിറ്റഡ് കോളുകളും ഇതിൽ ലഭിക്കുന്നതാണ് .666 രൂപയുടെ ഓഫറുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നു 1.5 GB ഡാറ്റ വീതം 129 ദിവസത്തേക്ക് .

കൂടാതെ ഇതിൽ അൺലിമിറ്റഡ് വോയിസ് കോളുകളും ലഭിക്കുന്നതാണ് .എന്നാൽ 186 രൂപയുടെ റീച്ചാർജിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 1 ജിബി ഡാറ്റ വീതം 28 ദിവസത്തേക്കാണ് .

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India!

Connect On :