ഇന്ത്യയിലെ പ്രധാന നഗരങ്ങളിൽ അതിവേഗ FTTH സേവനവുമായി ബിഎസ്എൻ എൽ

Updated on 18-Jul-2017
HIGHLIGHTS

നിലവിലുള്ളതിനേക്കാൾ 10 മടങ്ങോളം വേഗതയിൽ ഇന്റർനെറ്റ് സൗകര്യമൊരുക്കാൻ BSNL-ന് കഴിയും

 

1,000 എം ബി പി എസ്  വേഗതയുള്ള  FTTH സേവനവുമായി ബിഎസ്എൻ എൽ എത്തുന്നു. ഇന്ത്യയിലെ പ്രധാന നഗരങ്ങളിൽ ആദ്യം അവതരിപ്പിക്കപ്പെടുമെന്നു  കരുതുന്ന ഈ അതിവേഗ ഇന്റർനെറ്റ് സേവനം  മുംബൈയിൽ നടന്ന ചടങ്ങിൽ വച്ച് കേന്ദ്ര ടെലികോം വകുപ്പ് മന്ത്രി മനോജ് സിൻഹ രാജ്യത്തിനു സമർപ്പിച്ചു.

കൂടുതൽ പ്രധാനപ്പെട്ട ഓഫറുകൾക്ക് ഈ ലിങ്ക് നിങ്ങൾക്ക് പരിശോധിക്കാവുന്നതാണ്

നെക്സ്റ്റ് ജനറേഷൻ ഒപ്റ്റിക്കൽ  ട്രാൻസ്‌പോർട്ട് (NG-OTH) ടെക്‌നോളജി അധിഷ്ഠിതമായ ഈ ബ്രോഡ്ബാൻഡ് സേവനം ആദ്യ ഘട്ടത്തിൽ  രാജ്യത്തെ വിവിധ സംസ്ഥാനങ്ങളുടെ തലസ്ഥാനങ്ങൾ ഉൾപ്പടെയുള്ള  44 പ്രധാന സ്ഥലങ്ങളിൽക്കൂടി കടന്നുപോകും. 

ഈ സാമ്പത്തിക വർഷം തന്നെ എല്ലാ സംസ്ഥാനങ്ങളുടെയും തലസ്ഥാനത്ത് കൂടി കടന്നു പോകുന്ന വിധത്തിൽ ഈ സേവനം മാറുമെന്ന് മന്ത്രി അറിയിച്ചു അതോടൊപ്പം രാജ്യത്തെ  100 നഗരങ്ങളിൽ ഈ സേവനം താമസിയാതെ  നിലവിൽ വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.  330 കോടിയുടെ നിക്ഷേപം പ്രതീക്ഷിക്കുന്ന ഈ മേഖലയിൽ നിലവിലുള്ളതിനേക്കാൾ 10 മടങ്ങോളം അധിക വേഗതയിൽ ഇന്റർനെറ്റ് സൗകര്യമൊരുക്കാൻ ബിഎസ്എൻ എലിനു കഴിയുമെന്നാണ് കണക്കു കൂട്ടൽ.

Connect On :