ഇന്ത്യയിൽ ആദ്യത്തെ 5G; നമ്മുടെ BSNL ൽ
3ജിയിൽ നിന്നും നേരെ 5ജി ;BSNL എത്തുന്നു പുതിയ 5ജി സർവീസുകളുമായി
BSNL വരിക്കാർ ഏറെ നേരിടുന്ന പ്രേശ്നങ്ങളിൽ ഒന്നാണ് അതിന്റെ ഇന്റർനെറ്റ് സ്പീഡ് .ഇപ്പോൾ വളരെ ലാഭകരമായ ഓഫറുകൾ BSNL ൽ നിന്നും എത്തുന്നുണ്ട് എങ്കിൽകൂടിയും ഒരുപാടു പരാതികളാണ് BSNL ന്റെ ഇന്റർനെറ്റ് സർവീസുകളെക്കുറിച്ചു എത്തുന്നത് .എന്നാൽ ഇപ്പോൾ BSNL വരിക്കാർക്ക് ഒരു സന്തോഷവാർത്തയായിട്ടാണ് എത്തിയിരിക്കുന്നത് .പുതിയ ടെക്നോളോജിയുമായി BSNL എത്തുന്നു .
BSNL അവരുടെ പുതിയ 5ജി ടെക്നോളജി ഇന്ത്യയിൽ എത്തിക്കുന്നു .2020 ൽ ലോകമെമ്പാടും 5ജി ടെക്നോളജി എത്തുമെന്നാണ് കരുതപ്പെടുന്നത് .എന്നാൽ ആദ്യമായി ഇന്ത്യയിൽ 5ജി ടെക്നോളജി കൊണ്ടുവരുന്നത് BSNL ആകും എന്നാണ് BSNL ചീഫ് ജനറല്‍ മാനേജര്‍ അനില്‍ ജെയിന്‍ വ്യക്തമാക്കുന്നത് .2019 -2020 ൽ പുതിയ സാങ്കേതിക അഡ്വാൻസ് ടെക്നോളജി കൊണ്ടുവരും എന്നാണ് പറയുന്നത് .
5ജി എത്തിക്കഴിഞ്ഞാൽ പ്രതിവർഷം 50 ലക്ഷത്തിനു മുകളിൽ വരിക്കാരെ കൊണ്ടുവരാനാകും എന്നാണ് കരുതപ്പെടുന്നത് .5ജി ഡെവലപ്പിംഗ് ചെയുന്നതിനായി നോക്കിയ ,എൻടിടി പോലെയുള്ള കമ്പനികളുമായി കരാറിൽ എത്തി എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ .അടുത്തവർഷത്തോടെ BSNL ൽ നിന്നും പുതിയ ടെക്നോളജി പ്രതീക്ഷിക്കാം .
BSNL ചോട്ടാ ഓഫറുകൾ പുറത്തിറക്കി
BSNL പുറത്തിറക്കിയ ഒരു ചെറിയ ഓഫറുകളിൽ ഒന്നാണ് 39 രൂപയുടേത് .39 രൂപയുടെ റീച്ചാർജിൽ BSNL ഉപഭോതാക്കൾക്ക് ലഭിക്കുന്നു അൺലിമിറ്റഡ് വോയിസ് കോളുകൾ കൂടാതെ ദിവസേന 100 SMS എന്നിവ ലഭിക്കുന്നതാണ് .കൂടാതെ ഈ ഓഫറുകളിൽ ഉപഭോതാക്കൾക്ക് BSNL നൽകുന്ന കോളർ ട്യൂണുകളും ലഭിക്കുന്നതാണ് .ചോട്ടാ ഓഫറുകളിൽ ഏറ്റവും മികച്ച ഓഫറുകളിൽ ഒന്ന് തന്നെയാണ് ഇപ്പോൾ BSNL പുറത്തിറക്കിയിരിക്കുന്നത് .
10 ദിവസ്സത്തെ വാലിഡിറ്റിയാണ് ഇതിൽ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് .എന്നാൽ ഈ ഓഫറുകൾ ഇപ്പോൾ BSNL ന്റെ തിരെഞ്ഞെടുത്ത ഏരിയകളിൽ മാത്രമാണ് ലഭിക്കുന്നത് .എന്നാൽ ജിയോ ഉപഭോതാക്കൾക്കായി നൽകുന്നത് 49 രൂപയുടെ ഓഫറുകൾ ഉണ്ട് .49 രൂപയുടെ റീച്ചാർജിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നു അൺലിമിറ്റഡ് വോയിസ് കോളുകളും കൂടാതെ 50 SMS ലഭിക്കുന്നതാണ് .
എന്നാൽ ഇതിൽ ഉപഭോതാക്കൾക്ക് 1 ജിബിയുടെ ഡാറ്റയും ലഭ്യമാകുന്നതാണ് .ഇതിൽ എടുത്തുപറയേണ്ടത് ഇതിന്റെ വാലിഡിറ്റിയാണ് .28 ദിവസ്സത്തെ വാലിഡിറ്റിയിലാണ് ഈ ഓഫറുകൾ പുറത്തിറക്കിയിരിക്കുന്നത് .