300ജിബി ഡാറ്റ കൂടാതെ അൺലിമിറ്റഡ് കോളിങ് ,പുതിയ BSNL ഓഫറുകൾ

Updated on 25-Jun-2018
HIGHLIGHTS

പുതിയ ഓഫറുകളുമായി നമ്മുടെ സ്വന്തം BSNL എത്തി

 

തുടർച്ചയായി ഓഫറുകൾ പുറത്തിറക്കി ഉപഭോതാക്കളെ പിടിച്ചു നിർത്തുകയാണ് ഇപ്പോൾ BSNL .BSNL ഉപഭോതാക്കൾ നേരിടുന്ന വലിയ പ്രശ്നങ്ങളിൽ ഒന്നാണ് നെറ്റിന്റെ സ്പീഡ് .എന്നാൽ ഇപ്പോൾ അതിനും BSNL ഒരു വഴി കണ്ടെത്തിക്കഴിഞിരിക്കുന്നു .ഇപ്പോൾ  ഇതാ വലിയ വാലിഡിറ്റിയിൽ അൺലിമിറ്റഡ് വോയിസ്  കോളിങിൽ ഒരു ഓഫർ പുറത്തിറക്കിയിരിക്കുന്നു .ഈ ഓഫറുകളെക്കുറിച്ചു കൂടുതൽ മനസ്സിലാക്കാം .

786 രൂപയുടെ റീച്ചാർജിലാണ് ഈ ഓഫറുകൾ ലഭ്യമാകുന്നത് .786 രൂപയുടെ റീച്ചാർജിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നു ദിവസേന 2 ജിബിയുടെ ഡാറ്റ വീതം 150  ദിവസത്തേക്ക് .5 മാസത്തേക്ക് ഇതിൽ അൺലിമിറ്റഡ് വോയിസ് കോളിങ്ങും ലഭിക്കുന്നതാണ് .കൂടാതെ 100 SMS ഇതിൽ ലഭിക്കുന്നതാണ് .2ജിബി വീതം 150 ദിവസത്തേക്ക് അതായത് മുഴുവനായി 300 ജിബിയുടെ ഡാറ്റ ഇതിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .

കൂടാതെ BSNL 180 ദിവസ്സത്തെ വാലിഡിറ്റിയിലും ഓഫറുകൾ പുറത്തിറക്കിയിരിക്കുന്നു .ഈ ഓഫറുകൾ നിലവിൽ തിരെഞ്ഞെടുത്ത സർക്കിളുകളിൽ മാത്രമേ വാങ്ങിക്കുവാൻ സാധിക്കുകയുള്ളു .റീച്ചാർജ്ജ്‌ ചെയ്യുന്നതിനു മുൻപ് നിങ്ങളുടെ സർക്കിളുകളിൽ ലഭിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തുക .

BSNL ഉപഭോതാക്കൾ നേരിടുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് നെറ്റിന്റെ സ്പീഡ് .എന്നാൽ ഇപ്പോൾ അതിനു ഒരു പരിഹാരം ഇപ്പോൾ  കണ്ടെത്തിയിരിക്കുകയാണ് .പുതിയ നോക്കിയ GGSN സംവിധാനമാണ് ഇപ്പോൾ കൊച്ചിയിലെ BSNL ന്റെ ഓഫിസിൽ പരീക്ഷിച്ചിരിക്കുന്നത് .ഈ പുതിയ സംവിധാനം വന്നതോടെ വീഡിയോ സ്ട്രീമിങ്‌, ഹൈസ്പീഡ് ഡാറ്റ, ലൈവ് ഗെയിമിങ്‌ തുടങ്ങിയവ കാര്യങ്ങൾ മികച്ച രീതിയിൽ ആസ്വദിക്കുവാൻ ആകുമെന്നാണ്  BSNL അധികൃതര്‍ ഇപ്പോൾ അറിയിച്ചിരിക്കുന്നത് .

VOLTE ഉൾപ്പെടെയുള്ള 4ജി സാങ്കേതികവിദ്യയാണ് ഇപ്പോൾ ഉപയോഗിച്ചിരിക്കുന്നത് .എന്നാൽ മറ്റു സ്ഥലങ്ങളിൽ 2 മാസത്തിനുള്ളിൽ ഈ സംവിധാനം ഏർപ്പെടുത്തുമെന്നു അറിയിച്ചു .BSNL ഉപഭോതാക്കൾ മറ്റു നെറ്റ്വർക്കിലേക്കു പോകുന്നതിനു പ്രധാന കാരണം BSNL നോർ ഡാറ്റ സ്പീഡിലുള്ള കുറവുകാരണമാണ് .ഇതിനൊക്കെ പരിഹാരമായാണ് പുതിയ സംവിധാനം കൊണ്ടുവന്നത്.

ഈ മാസം ലഭിക്കുന്ന മറ്റു ഓഫറുകൾ 

ജിയോ കഴിഞ്ഞ ദിവസ്സം പുറത്തിറക്കിയ ഡബിൾ ധമാക്ക ഓഫറുകൾക്ക് പിന്നാലെയാണ് ഇപ്പോൾ BSNL ചെറിയ ചിലവിൽ മികച്ച ഓഫറുകൾ പുറത്തിറക്കിയിരിക്കുന്നത് .BSNL ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത് 149 രൂപയുടെ റീച്ചാർജിൽ ലഭിക്കുന്ന ഓഫറുകളാണ് .എന്നാൽ ജിയോയും ഇപ്പോൾ നല്ല രണ്ടു ഓഫറുകളാണ് പുറത്തിറക്കിയിരിക്കുന്നത് .ഈ ഓഫറുകൾ തമ്മിൽ ഒരു ചെറിയ താരതമ്മ്യം .

BSNL ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത് ഫിഫ വേൾഡ് കപ്പ് ഓഫറുകളാണ് .ഫിഫ വേൾഡ് കപ്പ് തുടങ്ങുന്നത് മുതൽ അവസാനിക്കുന്നതുവരെയാണ് ഈ ഓഫറുകൾ ലഭ്യമാകുന്നത് .ഒരുപക്ഷെ ജിയോ പുറത്തിറക്കിയ ഓഫറുകൾക്ക് സമാനമായ ഓഫറുകൾ തന്നെയാണ് ഇത് എന്ന് പറയാം .149 രൂപയുടെ റീച്ചാർജിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ദിവസേന 4 ജിബിയുടെ ഡാറ്റയാണീ .കൂടാതെ അൺലിമിറ്റഡ് വോയിസ് കോളുകളും .28 ദിവസ്സത്തെ വാലിഡിറ്റിയിലാണ് ഈ ഓഫറുകൾ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് .എന്നാൽ ജിയോ അവരുടെ ഉപഭോതാക്കൾക്ക് 120 രൂപയുടെ റീച്ചാർജിൽ ദിവസേന 3 ജിബിയുടെ ഡാറ്റ വീതം നൽകുന്നു.

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :