88 രൂപയുടെ കൂടാതെ 94 രൂപയുടെ പ്ലാനുകൾ ലഭിക്കുന്നതാണ്
ബിഎസ്എൻഎൽ ഉപഭോക്താക്കൾക്ക് ഇപ്പോൾ മികച്ച പ്രീപെയ്ഡ് പ്ലാനുകൾ ലഭിക്കുന്നുണ്ട് .അത്തരത്തിൽ ഇപ്പോൾ ഉപഭോക്താക്കൾക്ക് ലഭിക്കുന്ന പ്ലാനുകൾ ആണ് 94 രൂപയുടെ പ്ലാനുകൾ .94 രൂപയുടെ പ്രീപെയ്ഡ് പ്ലാനുകളിൽ ബിഎസ്എൻഎൽ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് 100 മിനുട്ട് സൗജന്യ കോളുകളും കൂടാതെ 3 ജിബിയുടെ ഡാറ്റയും ആണ് .75 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ഉപഭോക്താക്കൾക്ക് ഈ പ്ലാനുകൾ ലഭ്യമാകുന്നത് .അതുപോലെ തന്നെ 88 രൂപയുടെ വോയ്‌സ് വൗച്ചറുകൾ ആണ് .88 രൂപയ്ക്ക് 90 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ഈ പ്ലാനുകൾ ലഭിക്കുന്നത് .
187 രൂപയുടെ അൺലിമിറ്റഡ് പ്ലാൻ നോക്കാം
ബിഎസ്എൻഎൽ ഉപഭോക്താക്കൾക്ക് നിലവിൽ ലഭിച്ചുകൊണ്ടിരിക്കുന്ന പ്ലാനുകളിൽ ഒന്നാണ് 187 രൂപയുടെ റീച്ചാർജുകളിൽ ലഭിക്കുന്നത് .എന്നാൽ ഈ പ്ലാനുകളിൽ ഇപ്പോൾ ചില മാറ്റങ്ങൾ വരുത്തിയിരിക്കുന്നു .187 രൂപയുടെ റീച്ചാർജുകളിൽ ബിഎസ്എൻഎൽ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് നിലവിൽ ദിവസ്സേന 2 ജിബിയുടെ ഡാറ്റയാണ് .
നേരത്തെ ഈ പ്ലാനുകൾക്ക് 24 ദിവസ്സത്തെ വാലിഡിറ്റിയായിരുന്നു ലഭിച്ചിരുന്നത് .എന്നാൽ ഇപ്പോൾ ഈ പ്ലാനുകൾക്ക് 28 ദിവസ്സത്തെ വാലിഡിറ്റിയാണ് ലഭിക്കുന്നത് .കഴിഞ്ഞ മാസം ബിഎസ്എൻഎൽ 56 ,57 കൂടാതെ 58 എന്നി പ്ലാനുകളിലും മാറ്റങ്ങൾ വരുത്തിയിരുന്നു .എന്നാൽ നിങ്ങളുടെ സർക്കിളുകളിൽ ഈ പ്ലാനുകൾ ഉണ്ടോ എന്ന് ഉറപ്പുവരുത്തിയതിനു ശേഷം മാത്രം റീച്ചാർജ്ജ് ചെയുക