ഇതാണ് അവസരം ;BSNL 4ജി എത്തുന്ന സമയം പ്രഖ്യാപിച്ചു
ബിഎസ്എൻഎൽ ഉപഭോക്താക്കൾ കാത്തിരുന്ന പ്രഖ്യാപനം
ബിഎസ്എൻഎൽ 4ജി സർവീസുകളാണ് ഉടൻ എത്തുന്നത്
കഴിഞ്ഞ ആഴ്ചയിൽ ആയിരുന്നു ടെലികോം കമ്പനികൾ അവരുടെ പുതുക്കിയ താരിഫ് പ്ലാനുകൾ പുറത്തിറക്കിയിരുന്നത് .എന്നാൽ അതിനെതിരെ ശക്തമായ പ്രതിഷേധമായിരുന്നു സോഷ്യൽ മീഡിയയിൽ ഉയർന്നിരുന്നത് .എന്നാൽ ബിഎസ്എൻഎൽ മാത്രമായിരുന്നു നിരക്കുകളിൽ ഇപ്പോഴും മാറ്റമില്ലാതെ തുടരുന്ന ഒരു സർവീസ് .ഇപ്പോൾ ഇതാ ബിഎസ്എൻഎൽ അവരുടെ 4ജി പുറത്തിറക്കുന്ന സമയവും അറിയിച്ചിരിക്കുന്നു .2022 സെപ്റ്റംബർ മാസ്സത്തിനുള്ളിൽ ഇന്ത്യയിൽ ബിഎസ്എൻഎൽ 4ജി സർവീസുകൾ എത്തിക്കും എന്നാണ് അറിയിച്ചിരിക്കുന്നത് .ബിഎസ്എൻഎൽ 4ജി സർവീസുകൾ വരുന്നതോടെ വരിക്കാരുടെ എന്നതിൽ വലിയ വർദ്ധനവുണ്ടാക്കുവാൻ സാധിക്കും എന്നാണ് കണക്കുകൂട്ടൽ .
ബിഎസ്എൻഎൽ നൽകുന്ന പ്ലാനുകൾ നോക്കാം
ബിഎസ്എൻഎൽ ഉപഭോക്താക്കൾക്ക് നിലവിൽ ലഭിച്ചുകൊണ്ടിരിക്കുന്ന പ്ലാനുകളിൽ ഒന്നാണ് 187 രൂപയുടെ റീച്ചാർജുകളിൽ ലഭിക്കുന്നത് .എന്നാൽ ഈ പ്ലാനുകളിൽ ഇപ്പോൾ ചില മാറ്റങ്ങൾ വരുത്തിയിരിക്കുന്നു .187 രൂപയുടെ റീച്ചാർജുകളിൽ ബിഎസ്എൻഎൽ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് നിലവിൽ ദിവസ്സേന 2 ജിബിയുടെ ഡാറ്റയാണ് .
നേരത്തെ ഈ പ്ലാനുകൾക്ക് 24 ദിവസ്സത്തെ വാലിഡിറ്റിയായിരുന്നു ലഭിച്ചിരുന്നത് .എന്നാൽ ഇപ്പോൾ ഈ പ്ലാനുകൾക്ക് 28 ദിവസ്സത്തെ വാലിഡിറ്റിയാണ് ലഭിക്കുന്നത് .കഴിഞ്ഞ മാസം ബിഎസ്എൻഎൽ 56 ,57 കൂടാതെ 58 എന്നി പ്ലാനുകളിലും മാറ്റങ്ങൾ വരുത്തിയിരുന്നു .എന്നാൽ നിങ്ങളുടെ സർക്കിളുകളിൽ ഈ പ്ലാനുകൾ ഉണ്ടോ എന്ന് ഉറപ്പുവരുത്തിയതിനു ശേഷം മാത്രം റീച്ചാർജ്ജ് ചെയുക