ഞെട്ടിച്ചു BSNL ഇതാ ഫാൻസി നമ്പർ പോയത് 2.4 ലക്ഷം രൂപയ്ക്ക്

Updated on 21-Dec-2021
HIGHLIGHTS

ബിഎസ്എൻഎൽ ഫാൻസി നമ്പർ പോയത് 2.4 ലക്ഷം രൂപയ്ക്ക്

രാജസ്ഥാനിലെ കോട്ട എന്ന സ്ഥലത്തായിരുന്നു ഈ സംഭവം നടന്നിരിക്കുന്നത്

ഇന്ന് ഇന്ത്യയിൽ ഏറ്റവും മികച്ച ഓഫറുകൾ നൽകുന്ന ടെലികോം കമ്പനികളിൽ ഒന്നാണ് ബിഎസ്എൻഎൽ .എന്നാൽ ഇപ്പോൾ BSNL ന്റെ തന്നെ ഞെട്ടിച്ചു കൊണ്ടാണ് ഫാൻസി നമ്പർ ലേലത്തിൽ പോയിരിക്കുന്നത് .അതെ സംഭവം രാജസ്ഥാനിലെ കോട്ട എന്ന സ്ഥലത്താണ് നടന്നിരിക്കുന്നത് .കോട്ടയിൽ ഉള്ള ഒരു ഉരുള കിഴങ്ങ് വ്യാപാരിയാണ് BSNL ന്റെ അവസാനം 6 പൂജ്യത്തിൽ അവസാനിക്കുന്ന ഫാൻസി നമ്പർ 2.4 ലക്ഷം രൂപയ്ക്ക് ഇപ്പോൾ വാങ്ങിച്ചിരിക്കുന്നത് .തനൂജ് എന്നാണ് ഈ വ്യാപാരിയുടെ പേര് .

എന്നാൽ ഇത്ര വലിയ തുകയ്ക്ക് ഫാൻസി നമ്പർ സ്വന്തമാക്കിയിരിക്കുന്നത് എല്ലാവരെയും തന്നെ ഞെട്ടിച്ചുകളഞ്ഞു .20000 രൂപയിൽ തുടങ്ങിയ ലേലമായിരുന്നു ഇത് .എന്നാൽ ഒരു സമയത് 2 ലക്ഷം രൂപവരെ ഈ ഫാൻസി നമ്പറിന് ലേലം നടന്നിരുന്നു .അതിനെയും കടത്തിവെട്ടിയായിരുന്നു ഈ വ്യാപാരിയുടെ ലേലം വിളി നടന്നിരുന്നത് .

425 ദിവസ്സം വാലിഡിറ്റിയുള്ള ബിഎസ്എൻഎൽ പ്ലാൻ

ബിഎസ്എൻഎൽ ഉപഭോക്താക്കൾക്ക് ഇപ്പോൾ മികച്ച പ്രീപെയ്ഡ് പ്ലാനുകൾ ലഭിക്കുന്നതാണ് .അതിൽ എടുത്തു പറയേണ്ട ഒരു പ്ലാൻ ആണ് 2399 രൂപയുടെ റീച്ചാർജുകളിൽ ഉപഭോക്താക്കൾക്ക് ഇപ്പോൾ ലഭിക്കുന്നത് .ഈ പ്ലാനുകളിൽ ബിഎസ്എൻഎൽ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് അൺലിമിറ്റഡ് വോയ്‌സ് കോളുകൾ കൂടാതെ അൺലിമിറ്റഡ് ഡാറ്റ എന്നിവയാണ് .ദിവസ്സവും 3 ജിബിയുടെ ഡാറ്റയാണ് ഇതിൽ ലഭിക്കുന്നത് എങ്കിലും 3 ജിബി കഴിഞ്ഞാൽ 80 Kbps സ്പീഡിൽ ഉപയോഗിക്കുവാൻ സാധിക്കുന്നതാണ് .

425 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ഈ പ്ലാനുകൾ ഇപ്പോൾ ലഭിക്കുന്നത് .നേരത്തെ 365 ദിവസ്സത്തെ വാലിഡിറ്റിയിൽ ആയിരുന്നു ലഭിച്ചിരുന്നത് .എന്നാൽ ഇപ്പോൾ 60 ദിവസ്സം എക്സ്ട്രാ ലഭിക്കുന്നതാണ് .ഡിസംബർ 31 വരെയാണ് നിലവിൽ ഈ പ്ലാനുകൾ ലഭിക്കുന്നത് .നിങ്ങളുടെ സർക്കിളുകളിൽ ലഭിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തിയതിനു ശേഷം റീച്ചാർജ്ജ്‌ ചെയ്യുക .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :