BSNL ന്റെ ഏറ്റവും പുതിയ ലാൻഡ് ലൈൻ ഓഫറുകൾ പുറത്തിറക്കി .സൗജന്യ കോളുകളാണ് ഈ ഓഫറുകളിൽ BSNL ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .240 രൂപയുടെ പ്രതിമാസവാടകയിൽ ആയിരുന്നു ഈ ഓഫറുകൾ ലഭിച്ചിരുന്നത് .എന്നാൽ ഇപ്പോൾ പൂർണ്ണമായും ഇത് സൗജന്യമായി ലഭിക്കുന്നതാണ് .
ഇനി മുതൽ എല്ലാ നെറ്റ്വർക്കിലേക്കും സൗജന്യമായി കോളുകൾ ചെയ്യുവാൻ സാധിക്കുന്നതാണ് .ഈ ഓഫറുകൾ ലഭ്യമാകുന്നത് രാത്രി 10 മാണി മുതൽ രാവിലെ 6 മണിവരെയാണ് .എന്നാൽ ഞായർആഴ്ചയിൽ ഈ ഓഫറുകൾ മുഴുവനായി ലഭിക്കുന്നതാണ് .
കൂടുതൽ വരിക്കാരെ ആകർഷിക്കാനാണ് BSNL പുതിയ ഈ ഓഫറുകൾ പുറത്തിറക്കിയിരിക്കുന്നത് .കേരളാസര്‍ക്കിളില്‍ മാത്രമാണ് ഈ ഓഫറുകൾ നിലവിൽ ലഭ്യമാകുന്നത് .
BSNL ലും നോകിയായും ചേർന്ന് പുതിയ LTE സംരഭം തുടങ്ങുകയാണ് അതും ഇന്ത്യയിലെ പ്രധാന 10 സർക്കിളുകളിൽ .മഹാരാഷ്ട്ര ,ഗുജറാത്ത് ,മധ്യ പ്രദേശ് ,ചണ്ഡീഗഡ് ,ഗോവ ,തമിഴ് നാട് ,കർണാടക ,ആന്ധ്രാ പ്രദേശ് ,തെലുങ്കാന കൂടാതെ കേരള തുടങ്ങിയ സർക്കിളുകളിൽ പുതിയ LTE എത്തുന്നു .
എന്നാൽ നോക്കിയ പുറത്തിറക്കുന്ന സ്മാർട്ട് ഫോണുകളിൽ മാത്രമാണ് ഈ സേവനങ്ങൾ ലഭ്യമാകുക .കഴിഞ്ഞ മാസമാണ് BSNL അവരുടെ പുതിയ 3ജി ടെക്നോളജി കേരളത്തിൽ ആദ്യമായി അവതരിപ്പിച്ചത് .എന്നാൽ ഈ വർഷം തന്നെ പുതിയ നോക്കിയ BSNL പദ്ധതികൾ നടപ്പിലാക്കാനാണ് ശ്രമം .