വീണ്ടും സൗജന്യ കോളിങ് ഓഫറുകളുമായി BSNL എത്തി കൂടെ ജിയോയും
മത്സരിക്കാൻ BSNL എത്തുന്നു ,ഒപ്പത്തിനൊപ്പം ജിയോയും ,എയർട്ടലും
ഇപ്പോൾ ടെലികോം മേഖലയിൽ കനത്ത പോരാട്ടമാണ് നടക്കുന്നത് .BSNL പുതിയ ഓഫറുകളുമായി രംഗത്ത് എത്തിയിരിക്കുകയാണ് .എന്നാൽ അതോടൊപ്പം തന്നെ ജിയോയും അവരുടെ പുതിയ ക്രിക്കറ്റ് ഓഫറുകൾ പുറത്തിറക്കിയിരുന്നു .ഇത്തവണ BSNL എത്തിയിരിക്കുന്നത് ലാൻഡ് ലൈൻ ഉപഭോതാക്കൾക്ക് മാത്രമായാണ് .
മാസവാടക മാത്രം നൽകി ഇപ്പോൾ നിങ്ങൾക്ക് ലാന്‍ഡ് ലൈനില്‍ നിന്നുള്ള കോളുകള്‍ സൗജന്യമായി വിളിക്കുവാൻ സാധിക്കുന്നതാണ് . ലാന്‍ഡ്‌ലൈനില്‍നിന്ന് ഏതു നെറ്റുവര്‍ക്കിലേക്കും ഇങ്ങനെ സൌജന്യമായി വിളിക്കാം. മാസം നിശ്ചയിച്ചിരിക്കുന്ന വാടക നൽകേണ്ടാതാണ് .
നിലവില്‍ കണക്ഷന്‍ ഉള്ളവര്‍ക്ക് എക്‌സ്‌ചേഞ്ചുകളില്‍ അപേക്ഷ നല്‍കിയും അതുപോലെതന്നെ കസ്റ്റമര്‍ കെയറുമായി ബന്ധപ്പെട്ടും ഈ ഓഫറിലേക്ക് അപ്പ്ഡേറ്റ് ചെയ്യാവുന്നതാണ് .BSNL കഴിഞ്ഞ മാസം ലാൻഡ് ലൈൻ ഉപഭോതാക്കൾക്ക് പുറത്തിറക്കിയ മറ്റു ഓഫറുകൾക്ക് പിന്നാലെയാണ് ഇപ്പോൾ ഈ പുതിയ ഓഫറുകളുമായി എത്തിയിരിക്കുന്നത് .
എന്നാൽ അതോടൊപ്പം തന്നെ ജിയോ അവരുടെ പുതിയ ഓഫറുകൾ പുറത്തിറക്കി കഴിഞ്ഞിരിക്കുന്നു .പുതിയ ക്രിക്കറ്റ് ഓഫറുകളാണ് ജിയോ പ്രൈം ഉപഭോതാക്കൾക്കായി പുറത്തിറക്കിയിരിക്കുന്നത് .അതുപോലെതന്നെ ടെലിക്കോം ടോക്കിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് 400 രൂപ മുതല്‍ക്ക് 200 എസ്.ഡി, എച്ച്.ഡി ചാനലുകളാണ് ജിയോ ഹോം ടി.വി ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കാന്‍ ഒരുങ്ങുന്നത്. ജിയോ ഹോം ടി.വിയുടെ പദ്ധതികള്‍ മൈ ജിയോ ആപ്പില്‍ ലഭ്യമാണ്.
ഡിജിറ്റ് മലയാളം Instagram ഇസ്റ്റാഗ്രാം പേജ് ലൈക്ക് ചെയ്യുക
IPL ഓഫറുകൾ കൂടാതെ ജിയോ SACHETS പായ്ക്കുകൾ കൂടി പുറത്തിറക്കിയിരിക്കുന്നു .ഇതിൽ രണ്ടു ഓഫറുകളാണ് ഉള്ളത് .19 രൂപയുടെ റീച്ചാർജിൽ 0.15GB 4ജി ഡാറ്റ ,കൂടാതെ അൺലിമിറ്റഡ് കോളുകൾ 1 ദിവസ്സത്തേക്കു ലഭിക്കുന്ന ഓഫറുകളും കൂടാതെ 52 രൂപയുടെ റീച്ചാർജിൽ 1.05GB 4ജി ഡാറ്റ കൂടാതെ അൺലിമിറ്റഡ് വോയിസ് കോളുകൾ 7 ദിവസ്സം ലഭിക്കുന്ന മറ്റൊരു ഓഫറുകളുമാണ് പുറത്തിറക്കിയിരിക്കുന്നത് .
ഡിജിറ്റ് മലയാളം Instagram ഇസ്റ്റാഗ്രാം പേജ് ലൈക്ക് ചെയ്യുക