ബിഎസ്എൻഎൽ, റിലയൻസ് ജിയോ, ടാറ്റ പ്ലേ തുടങ്ങിയ നിരവധി ടെലിക്കോം കമ്പനികൾ 150 എംബിപിഎസ് വേഗതയുള്ള പ്ലാനുകൾ നൽകുന്നുണ്ട്. ഇന്ത്യയിൽ ലഭ്യമായ വിവിധ കമ്പനികളുടെ ബ്രോഡ്ബാൻഡ് പ്ലാനുകളിൽ ഏറ്റവും മികച്ച 150 എംബിപിഎസ് ബ്രോഡ്‌ബാൻഡ് പ്ലാനുകളെ പരിചയപ്പെടാം.
999 രൂപയുടെ 150 എംബിപിഎസ് വേഗത വാഗ്ദാനം ചെയ്യുന്ന പ്ലാനുമായാണ് ബി.എസ്.എൻ.എൽ എത്തുന്നത്. 2000ജിബി ഡാറ്റയാണ് ഈ പ്ലാനിൽ ലഭിക്കുന്നത്. ഡാറ്റ പരിധി കഴിഞ്ഞാൽ പ്ലാനിന്റെ വേഗത 10 Mbps ആയി കുറയും. ഡിസ്നി+ ഹോട്ട്സ്റ്റാർ, ലയൺസ് ഗേറ്റ്, സോണി ലിവ് എന്നീ OTT പ്ലാറ്റുഫോമുകളുടെ സബ്സ്ക്രിപ്ഷനുണ്ട്. ഉപയോക്താക്കൾക്ക് ആദ്യത്തെ മാസം 500 രൂപ വരെ ഡിസ്‌കൗണ്ട് ലഭിക്കും.
999 രൂപയുടെ പ്ലാനിന് 30 ദിവസത്തെ വാലിഡിറ്റിയുണ്ട്. ആകെ 3.3TB ഡാറ്റ ഈ പ്ലാനിൽ ലഭ്യമാകും. ജിയോയുടെ ഏറ്റവും ജനപ്രിയ ബ്രോഡ്ബാൻഡ് പ്ലാനുകളിൽ ഒന്നാണ് ഈ പ്ലാൻ. ആമസോൺ പ്രൈം വീഡിയോ, ഡിസ്‌നി+ ഹോട്ട്‌സ്റ്റാർ, ഇറോസ് നൗ എന്നിവയുൾപ്പെടെ 15 ഒടിടി പ്ലാറ്റ്‌ഫോമുകളുടെ സബ്‌സ്‌ക്രിപ്‌ഷൻ ഈ പ്ലാനിലുണ്ട്.
1,050 രൂപയുടെ പ്ലാനാണ് ടാറ്റ പ്ലേ ഫൈബറിന്റെ 150 എംബിപിഎസ് പ്ലാൻ ഓഫർ ചെയ്യുന്നത്. പ്രതിമാസം 3.3TB ഡാറ്റയാണ് ടാറ്റ ഈ ബ്രോഡ്ബാൻഡ് പ്ലാനിൽ നൽകിയിരിക്കുന്നത്. ഒരു ദിവസത്തെ ഡാറ്റ പരിധി കഴിഞ്ഞാൽ 3 എംബിപിഎസ് ആയി വേഗത കുറയും. ഒടിടി സബ്സ്ക്രിപ്ഷനുകൾ ടാറ്റ പ്ലേ ഫൈബർ 150 എംബിപിഎസ് പ്ലാൻ നൽകുന്നില്ല.