BSNL ന്റെ ജനുവരിയിലെ മികച്ച ഓഫറുകൾ ഇവയെല്ലാം

Updated on 09-Jan-2019
HIGHLIGHTS

BSNL ന്റെ രണ്ടു പ്ലാനുകൾ ;750 ജിബി കൂടാതെ 500ജിബി ഡാറ്റ

ഏറ്റവും പുതിയ ബ്രൊഡ് ബാൻഡ് ഓഫറുകളുമായി BSNL എത്തി കഴിഞ്ഞു .ഹൈ സ്പീഡ് വേഗതയിൽ ലഭിക്കുന്ന BSNL ന്റെ ബ്രൊഡ് ബാൻഡ് ഓഫറുകളാണിത് .1277 രൂപയുടെ പ്ലാനുകളിലാണ് പുതിയ ബ്രൊഡ് ബാൻഡ് ഹൈ സ്പീഡ് ഇന്റെർനെറ്റുകൾ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് .1277 ബ്രൊഡ് ബാൻഡ് പ്ലാനുകളിൽ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് 750 ജിബിയുടെ ഡാറ്റയാണ് .ഒരുമാസത്തേക്കാണ് ഇതിന്റെ വാലിഡിറ്റി ലഭ്യമാകുന്നത് .

എന്നാൽ 750 ജിബിയുടെ ഉപയോഗത്തിന് ശേഷം 2Mbps സ്പീഡിൽ ഉപഭോതാക്കൾക്ക് ഈ സേവനങ്ങൾ ആസ്വദിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ 777 രൂപയുടെ മറ്റൊരു പ്ലാൻ കൂടി BSNL ൽ നിന്നും ഉപഭോതാക്കൾക്ക് ലഭിക്കുന്നുണ്ട് .ഈ ഓഫറുകളിൽ 50 Mbps സ്പീഡുകളിലാണ് ഉപഭോതാക്കൾക്ക് ഡാറ്റ ലഭിക്കുന്നത് .500 ജിബിയുടെ ഡാറ്റയാണ് ഇതിൽ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് .കഴിഞ്ഞ 10 വർഷങ്ങളായി ബ്രൊഡ് ബാൻഡ് രംഗത്തു നമ്മുടെ സ്വന്തം BSNL തന്നെയാണ് മുന്നിൽ നില്കുന്നത് .

മറ്റു ബ്രൊഡ് ബാൻഡ് പ്ലാനുകൾ 

ജിയോയുടെ ബ്രൊഡ് ബാൻഡ് ഓഫറുകളെ മറികടക്കാൻ ഇപ്പോൾ BSNL പുതിയ ഓഫറുകളുമായി എത്തിയിരിക്കുകയാണ് .ഉപഭോതാക്കൾക്ക് ഏറെ ലാഭകരമായ ഓഫറുകളാണ് ഇപ്പോൾ BSNL പുറത്തിറക്കിയിരിക്കുന്നത് .299 രൂപയുടെ ബ്രൊഡ് ബാൻഡ് പ്ലാനുകളാണ് ഇത് .299 രൂപയുടെ പ്ലാനുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 1.5ജിബിയുടെ ഡാറ്റയാണ് .വളരെ ലാഭകരമായ ബ്രൊഡ് ബാൻഡ് പ്ലാനുകൾ തന്നെയാണിത് .

8Mbps ന്റെ ഡൗൺലോഡിങ്ങ് സ്പീഡിലാണ് ഇത് ലഭ്യമാകുന്നത് .30 ദിവസ്സത്തെ വാലിഡിറ്റയിൽ ഈ ബ്രൊഡ് ബാൻഡ് ഓഫറുകൾ നിങ്ങൾക്ക് ലഭ്യമാകുന്നതാണു് .അതായത് 45 ജിബിയുടെ ഡാറ്റയാണ് ഇതിൽ മുഴുവനായി ലഭിക്കുന്നത് .ഡാറ്റയുടെ ലിമിറ്റ് കഴിഞ്ഞാൽ നോർമൽ സ്പീഡിൽ ഇന്റർനെറ്റ് ഉപയോഗിക്കുവാൻ സാധിക്കുന്നതാണ് .കൂടുതൽ വിവരങ്ങൾക്ക് BSNL ന്റെ ഒഫീഷ്യൽ വെബ് സൈറ്റ് സന്ദർശിക്കുക .

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India!

Connect On :