ഫീൽഡ് ടെസ്റ്റ് കഴിഞ്ഞ് ദിവസം തോറും 200 BSNL ടവറുകൾ

Updated on 24-Apr-2023
HIGHLIGHTS

3 മാസത്തെ ഫീൽഡ് ടെസ്റ്റാണ് കമ്പനി ഉദ്ദേശിക്കുന്നത്

200 4G ടവറുകൾ വച്ച് സ്ഥാപിക്കാനാണ് ബിഎസ്എൻഎൽ ലക്ഷ്യമിടുന്നത്

ലോഞ്ച് ചെയ്തു കഴിഞ്ഞാൽ വരുമാനത്തിൽ 20 ശതമാനനം വർധനവ്

BSNL 4G ഏപ്രിലിൽ എത്തുമെന്നാണ് നമുക്ക് കിട്ടുന്ന വിവരം. ഫീൽഡ് ടെസ്റ്റ് പൂർത്തിയായാൽ മാത്രമേ അതിവേഗ നെറ്റ്‌വർക്ക് എന്ന സാധ്യത കമ്പനിക്ക് മുൻപിൽ ഉണ്ടാവുകയുള്ളു. മൂന്ന് മാസത്തെ ഫീൽഡ് ടെസ്റ്റാണ് കമ്പനി ഉദ്ദേശിക്കുന്നത്. ഫീൽഡ് ടെസ്റ്റ് തദ്ദേശീയമായി വികസിപ്പിച്ച 4G സ്റ്റോക്കിന്മേൽ രാജ്യത്തിന്റെ പല ഭാഗങ്ങളിലായി നടന്നുവരികയാണ്.

ലോഞ്ച് കഴിഞ്ഞാൽ 4G ടവറുകൾ 5G യിലേക്ക് അപ്ഗ്രേഡ് ചെയ്യും

ബിഎസ്എൻഎൽ (BSNL) 4ജിയുടെ ലോഞ്ച് കഴിഞ്ഞാൽ 4G ടവറുകൾ 5Gയിലേക്ക് അപ്ഗ്രേഡ് ചെയ്യും. സോഫ്റ്റ്വെയർ അപ്ഗ്രേഡ് ചെയ്യുന്ന ഒരു താമസം മാത്രമേ  ഇനിയുള്ളൂവെന്നാണ് ബിഎസ്എൻഎൽ (BSNL) അവകാശപ്പെടുന്നത്. എന്നാൽ ഒരു ലക്ഷം 4G സൈറ്റുകൾ തയ്യാറാക്കുന്നതിനായുള്ള അനുമതി ഇത് വരെ ബിഎസ്എൻഎല്ലി (BSNL)ന് ലഭിച്ചിട്ടില്ല. കേന്ദ്ര മന്ത്രിമാർ അംഗമായ ഇജിഒഎം ആണ് അനുമതി നൽകുന്നതിൽ അന്തിമ തീരുമാനമെടുക്കേണ്ടത്. ഈ അനുമതിയ്ക്കായി ലഭിക്കുന്നതിനായി ടെലിക്കോം വകുപ്പ് ഇത് വരെയും പരിശ്രമം തുടങ്ങിയിട്ടില്ല എന്നാണ് റിപ്പോർട്ടുകൾ.

ബിഎസ്എൻഎൽ ഉപയോക്താക്കൾക്ക് ആക്സസ് ചെയ്യാവുന്ന ലിമിറ്റഡ് 4ജി നെറ്റ്വർക്കുകളാണ് ഫീൽഡ് ടെസ്റ്റിന്റെ ഭാഗമായി അവതരിപ്പിക്കുന്നത്. മൂന്ന് മാസത്തെ ഫീൽഡ് ടെസ്റ്റ് കഴിഞ്ഞാൽ 4G മൊബൈൽ ടവറുകളുടെ വിന്യാസം ആരംഭിക്കും. എല്ലാ ദിവസവും 200 4G ടവറുകൾ വിന്യസിക്കാനാണ് ബിഎസ്എൻഎൽ ലക്ഷ്യമിടുന്നത്. ഫീൽഡ് ടെസ്റ്റിന്റെയും മറ്റും ഭാഗമായി നിലവിൽ 135 4G സൈറ്റുകൾ വിന്യസിച്ചിട്ടുണ്ട്, ബാക്കിയുള്ള സൈറ്റുകൾ ഉടൻ പ്രവർത്തനസജ്ജമാകുമെന്നും ടെലിക്കോം മന്ത്രിയെ ഉദ്ധരിച്ചുള്ള റിപ്പോ‍ർട്ടുകൾ പറയുന്നു.

20 ശതമാനനം വർധനവ് പ്രതീക്ഷിച്ച് BSNL

അന്തിമ അനുമതി നൽകിക്കഴിഞ്ഞാൽ മാത്രമേ 4G എക്വിപ്പ്മെന്റുകൾക്കായി ടിസിഎസിന് പർച്ചേസ് ഓർഡർ നൽകാൻ ബിഎസ്എൻഎല്ലി (BSNL)ന് കഴിയൂ. ഇപ്പോഴത്തെ സാഹചര്യത്തിൽ കരാർ നൽകാനുള്ള അനുമതി ലഭിക്കുന്നതിനായി ഫീൽഡ് ടെസ്റ്റ് കഴിയുന്നത് വരെ കാത്തിരിക്കേണ്ടി വരുമോ എന്നതാണ് അറിയേണ്ടത്. 2023-24ൽ 4G നെറ്റ്വർക്ക് ലോഞ്ച് ചെയ്യുക എന്നതാണ് കമ്പനിക്ക് മുന്നിലുള്ള വെല്ലുവിളി. ലോഞ്ച് ചെയ്തു കഴിഞ്ഞാൽ വരുമാനത്തിൽ 20 ശതമാനനം വർദ്ധനവ് ബിഎസ്എൻഎൽ (BSNL) പ്രതീക്ഷിക്കുന്നുണ്ട്.

52,937 കോടി രൂപ അനുവദിച്ചു

സർക്കാരിന്റെ ഭാഗത്ത് നിന്നും മികച്ച പിന്തുണയാണ് ബിഎസ്എൻഎൽ (BSNL) 4G, 5ജി ലോഞ്ചുകൾക്ക് ലഭിക്കുന്നത്. കേന്ദ്ര ബജറ്റിൽ 52,937 കോടി രൂപയാണ്  കേന്ദ്ര സ‍ർക്കാ‍ർ ബിഎസ്എൻഎല്ലിന് അനുവദിചു നൽകിയത്. പുതിയ മൊബൈൽ ടവറുകൾ സ്ഥാപിക്കുന്നതിനും 4G, 5G  സാങ്കേതികവിദ്യകളുടെ വികസനത്തിനുമായാണ് ഈ തുക ബിഎസ്എൻഎൽ ചിലവഴിക്കുക. 2019 -ൽ 69,000 കോടിയുടെ റെസ്ക്യൂ പ്ലാനും കഴിഞ്ഞ വർഷം 1.64 ലക്ഷം കോടിയുടെ റിവൈവൽ പാക്കേജും ബിഎസ്എൻഎല്ലി(BSNL)നായി നൽകിയിരുന്നു. 4G സ്റ്റോക്ക് ഉപയോഗിച്ചുള്ള ഫീൽഡ് ടെസ്റ്റുകളാണ് ഇപ്പോൾ നടന്ന് കൊണ്ടിരിക്കുന്നത്. ഫീൽഡ് ടെസ്റ്റ് നടക്കുന്ന ബിഎസ്എൻഎൽ (BSNL) 4G സാധാരണ പോലെ ആക്സസ് ചെയ്യാൻ കഴിയുമെന്ന് റിപ്പോർട്ടുകളുണ്ട്.

നിലവിലത്തെ സാഹചര്യത്തിൽ ബിഎസ്എൻഎൽ 4G സൈറ്റുകളുടെ വിന്യാസം പൂർത്തിയാകാൻ ഓഗസ്റ്റ് കഴിയും. റിലയൻസ് ജിയോയും ഭാരതി എയർടെലും രാജ്യമെങ്ങും 5G നെറ്റ്വർക്കുകൾ അവതരിപിപ്പിച്ചു കഴിഞ്ഞു. ഇത് വരെയും 4G പോലും അവതരിപ്പിക്കാൻ ബിഎസ്എൻഎല്ലിനു കഴിഞ്ഞിട്ടില്ല. കുറഞ്ഞ നിരക്കിലുള്ള പ്ലാനുകൾ ഉണ്ടെങ്കിലും അത് ഫലപ്രദമായി ഉപയോ​ഗപ്പെടുത്താൻ കഴിയുന്നില്ലെന്നതാണ് ബിഎസ്എൻഎൽ (BSNL) നേരിടുന്ന വെല്ലുവിളി. 4Gലോഞ്ചോടെ ഈ പരാതി പരിഹരിക്കാൻ കഴിയുമെന്നാണ് ബിഎസ്എൻഎൽ വിശ്വസിക്കുന്നത്.

Connect On :