കുറഞ്ഞ വിലയ്ക്ക് മികച്ച വേഗതയുള്ള പ്ലാനുകൾ നൽകുന്ന ബിഎസ്എൻഎൽ (BSNL) ഭാരത് ഫൈബർ ഇനി മുതൽ ഇൻസ്റ്റാളേഷൻ ചാർജ് ഈടാക്കില്ല. ഡിഎസ്എൽ (DSL) അഥവാ കോപ്പർ കണക്ഷൻ ബ്രോഡ്ബാന്റിനും ഫൈബർ കണക്ഷൻ ബ്രോഡ്ബാന്റിനും ഇനി മുതൽ ഇൻസ്റ്റാളേഷന് പണം നൽകേണ്ടതില്ലെന്ന് ബിഎസ്എൻഎൽ (BSNL) അറിയിച്ചിട്ടുണ്ട്.
നേരത്തെ ബിഎസ്എൻഎൽ (BSNL) ഡിഎസ്എൽ (DSL) കണക്ഷനുകൾ എടുക്കുമ്പോൾ ഉപയോക്താക്കൾ ഇൻസ്റ്റലേഷൻ ചാർജായി 250 രൂപ നൽകേണ്ടി വന്നിരുന്നു. ഫൈബർ കണക്ഷനുകൾ എടുക്കുന്ന ആളുകളിൽ നിന്നും 500 രൂപ ഇൻസ്റ്റാളേഷൻ ചാർജ് ആണ് ഈടാക്കിയിരുന്നത്. എന്നാൽ ഈ നിരക്കുകൾ ഇനി നൽകേണ്ടതില്ല. ഇൻസ്റ്റാളേഷൻ ചാർജുകൾ ബിഎസ്എൻഎൽ (BSNL)താല്കാലികമായിട്ടാണ് ഒഴിവാക്കിയിരിക്കുന്നത്. 2023 മാർച്ച് 31 വരെ കണക്ഷനുകൾ എടുക്കുന്നവർക്ക് ഈ തുക ലാഭിക്കാം.
ബിഎസ്എൻഎൽ (BSNL) ബ്രോഡ്ബാന്റ് കണക്ഷൻ പ്രോത്സാഹിപ്പിക്കുന്നതിന് നൽകിയിരിക്കുന്ന ഈ പുതിയ ഇളവ് എല്ലാ സർക്കിളുകളിലെയും ഉപഭോക്താക്കൾക്ക് ബാധകമാണ്. നിങ്ങൾ ബിഎസ്എൻഎല്ലി (BSNL)ന്റെ എത്ര വില കുറഞ്ഞ പ്ലാൻ തിരഞ്ഞെടുക്കുകയാണ് എങ്കിൽ പോലും ആ പ്ലാനിന്റെ തുകയ്ക്ക് മുകളിൽ ഇൻസ്റ്റാളേഷൻ ചാർജുകൾ അടയ്ക്കേണ്ടി വരുന്നില്ല. ജിയോഫൈബർ, എയർടെൽ എക്സ്ട്രീം ബ്രോഡ്ബാന്റ് എന്നിവ വിപണി പിടിച്ചടക്കുമ്പോൾ കൂടുതൽ വരിക്കാരെ നേടാനാണ് ബിഎസ്എൻഎല്ലി (BSNL)ന്റെ നീക്കം.
ബിഎസ്എൻഎൽ (BSNL) ഭാരത് ഫൈബർ പ്ലാനുകൾ ആരംഭിക്കുന്നത് 329 രൂപ മുതലാണ്. എല്ലാ നഗരങ്ങളിലും ലഭ്യമല്ലാത്ത ഒരു എൻട്രി ലെവൽ പ്ലാനാണ് ഇത്. ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് 1000 ജിബി ഡാറ്റയാണ് ലഭിക്കുന്നത്. പ്ലാനിലൂടെ സൗജന്യ ഫിക്സഡ് ലൈൻ വോയിസ് കോളിങ് കണക്ഷനും ലഭിക്കും. 20 എംബിപിഎസ് വേഗതയാണ് പ്ലാനിലൂടെ ലഭിക്കുന്നത്. ഫൈബർ എൻട്രി പ്ലാൻ എന്നാണ് 329 രൂപയുടെ ഈ പ്ലാനിന്റെ പേര്. ഇന്ത്യയിലെ തന്നെ ഏറ്റവും വില കുറഞ്ഞ ഫൈബർ ബ്രോഡ്ബാന്റ് പ്ലാൻ കൂടിയാണിത്.
ഏറ്റവും വില കുറഞ്ഞ BSNL ബ്രോഡ്‌ബാൻഡ് പ്ലാൻ 329 രൂപയുടേതാണ്. കൂടുതൽ വേഗതയുള്ള പ്ലാനാണ് വേണ്ടതെങ്കിൽ 399 രൂപയുടെ പ്ലാൻ തിരഞ്ഞെടുക്കാം. ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് 30 എംബിപിഎസ് വേഗതയാണ് ലഭിക്കുന്നത്. 1 ടിബി ഡാറ്റയും പ്ലാൻ നൽകുന്നു. ഇത് വ്യക്തിഗത ഉപയോക്താക്കൾക്കുള്ളതാണ്.
ബിഎസ്എൻഎൽ ഭാരത് ഫൈബറിൽ നിന്നുള്ള ഏറ്റവും ഉയർന്ന വേഗതയുള്ള ബ്രോഡ്‌ബാൻഡ് പ്ലാനിന് 1799 രൂപയാണ് വില. ഈ പ്ലാനിലൂടെ നിങ്ങൾക്ക് 4 ടിബി ഡാറ്റയാണ് ലഭിക്കുന്നത്. 300 എംബിപിഎസ് വേഗതയാണ് ലഭിക്കുന്നത്. 300 എംബിപിഎസ് വേഗതയുള്ള മറ്റ് പ്ലാനുകളും ബിഎസ്എൻഎൽ (BSNL) നൽകുന്നുണ്ട്. ഈ പ്ലാനുകൾ മാസത്തിൽ കൂടുതൽ ഡാറ്റ വേണ്ടവർക്ക് മറ്റ് പ്ലാനുകൾ തിരഞ്ഞെടുക്കാം. ഈ പ്ലാൻ മികച്ച ഒടിടി ആനുകൂല്യങ്ങളും നൽകുന്നുണ്ട്.