ഇനി 4 ദിവസം കൂടി; BSNL Discount ഓഫറുകൾ അവസാനിക്കുന്നു!

Updated on 27-Mar-2023
HIGHLIGHTS

മാർച്ച് 31 ഓടെ ഈ ലിമിറ്റഡ് ടൈം ഓഫറുകൾ കമ്പനി നിർത്തലാക്കും

ഇൻസ്റ്റാളേഷൻ ചെയ്യുന്നതിന് 500 രൂപയുടെ ഡിസ്കൌണ്ട് ലഭിക്കും

ലാൻഡ്‌ലൈൻ സേവനങ്ങൾക്ക് 1200 രൂപ ഡിസ്കൌണ്ട് ലഭിക്കും

ബിഎസ്എൻഎൽ (BSNL) ഭാരത് ഫൈബർ രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും ലഭ്യമാണ്. നേരത്തെ പറഞ്ഞ തരത്തിലുളള ലിമിറ്റഡ് ടൈം ഓഫറുകൾ ഉപയോഗപ്പെടുത്താൻ കഴിഞ്ഞാൽ പുതിയ കണക്ഷനുകൾ എടുക്കുമ്പോൾ ഡിസ്കൌണ്ടുകൾ നേടാൻ കഴിയും. പുതിയ ഭാരത് ഫൈബർ (Bharat Fiber) കണക്ഷൻ എടുക്കാൻ ആഗ്രഹിക്കുന്നവർക്ക്‌ ഉപയോഗപ്പെടുത്താൻ കഴിയുന്ന ഈ ഓഫറുകൾ ഇനി അധിക കാലം ഉണ്ടാകില്ലെന്നതാണ് ഒരു പ്രശ്നം.

മാർച്ച് 31ന് ലിമിറ്റഡ് ടൈം ഓഫറുകൾ കമ്പനി നിർത്തലാക്കും

ഇനി 4 ദിവസം കൂടി മാത്രമാണ് ഇവ ലഭ്യമാകുന്നത്. അതായത് നിലവിൽ ലഭ്യമായ വിവരങ്ങൾ അനുസരിച്ച് മാർച്ച് 31 ഓടെ ഈ ലിമിറ്റഡ് ടൈം ഓഫറുകൾ കമ്പനി നിർത്തലാക്കും. ഒരു പക്ഷെ ഈ ഓഫറുകൾ നിലനിർത്തുമോ എന്ന കാര്യത്തിലും വ്യക്തതയില്ല. 

BSNL ഭാരത് ഫൈബർ ഡിസ്കൌണ്ടുകൾ 

ബിഎസ്എൻഎൽ (BSNL) ഭാരത് ഫൈബർ കണക്ഷനുകൾ പുതിയതായി എടുക്കുന്നവർക്ക് ഇൻസ്റ്റാളേഷൻ നിരക്കിൽ നിന്നും 500 രൂപയുടെ ഡിസ്കൌണ്ട് ലഭിക്കും. അത് പോലെ തന്നെ കമ്പനിയുടെ ലാൻഡ്‌ലൈൻ സേവനങ്ങൾ ഉപയോഗിച്ച് കൊണ്ടിരിക്കുന്ന യൂസേഴ്സിന് ഭാരത് ഫൈബർ സർവീസിലേക്ക് കൺവേർട്ട് ചെയ്യുമ്പോൾ 1200 രൂപ ഡിസ്കൌണ്ടും ലഭിക്കും. ഈ രണ്ട് ഓഫറുകളും 2023 മാർച്ച് 31 വരെ മാത്രമാണ് ലഭ്യമാകുക.

ഈ സാമ്പത്തിക വർഷം അവസാനിക്കുന്നതിന് മുമ്പ് പുതിയ കണക്ഷനുകളുടെ എണ്ണം കൂട്ടാൻ ലക്ഷ്യമിട്ടാണ് കമ്പനി ഈ രണ്ട് ഓഫറുകളും നൽകുന്നത്. ഒരു പുതിയ ഭാരത് ഫൈബർ കണക്ഷൻ എടുക്കാൻ ഏറ്റവും അടുത്ത് ഉള്ള ബിഎസ്എൻഎൽ ഓഫീസിലേക്ക് പോകാവുന്നതാണ്. അല്ലെങ്കിൽ ബിഎസ്എൻഎല്ലി(BSNL)ന്റെ ഔദ്യോഗിക വെബ്സൈറ്റിൽ പോയും കണക്ഷന് വേണ്ടി ബുക്കിങ് നടത്താവുന്നതാണ്.

ബിഎസ്എൻഎൽ ഭാരത് ഫൈബർ പ്ലാനുകൾ

329 രൂപയുടെ ബിഎസ്എൻഎൽ ഭാരത് ഫൈബർ പ്ലാൻ

329 രൂപ മുതലാണ് ബിഎസ്എൻഎൽ (BSNL) ഭാരത് ഫൈബർ പ്ലാനുകൾ ആരംഭിക്കുന്നത്. ചില പ്ലാനുകൾ ധാരാളം ഡാറ്റയും ഒടിടി ആനുകൂല്യങ്ങളും ഓഫർ ചെയ്യുന്നു. ബ്രോഡ്ബാൻഡ് സെഗ്മെന്റിലും ഏറ്റവും നല്ല ഓഫറുകൾ നൽകുന്ന കമ്പനിയാണ് ബിഎസ്എൻഎൽ. അകെയുള്ള പരിമിതി 300 എംബിപിഎസിൽ കൂടുതൽ ഡാറ്റ സ്പീഡ് നൽകുന്ന പ്ലാനുകളൊന്നും ബിഎസ്എൻഎൽ (BSNL) ഭാരത് ഫൈബർ പ്രൊവൈഡ് ചെയ്യുന്നില്ലെന്നതാണ്. 300 എംബിപിഎസിലും കൂടുതൽ ഡാറ്റ സ്പീഡുള്ള പ്ലാനുകൾ ആവശ്യമുള്ളവർ എയർടെൽ എക്സ്ട്രീം ഫൈബർ, ജിയോ ഫൈബർ എന്നിവ പോലെയുള്ള ഐഎസ്പികളുടെ കണക്ഷനുകൾ സെലക്റ്റ് ചെയ്യുന്നതാണ് നല്ലതെന്ന് സാരം. ബിഎസ്എൻഎൽ (BSNL) ഭാരത് ഫൈബർ ഓഫ‍ർ ചെയ്യുന്ന ഏറ്റവും വില കൂടിയ പ്ലാനാണ് ഫൈബ‍‍ർ റൂബി ഒടിടി. 4,799 രൂപ വില വരുന്ന ഫൈബ‍ർ റൂബി പ്ലാനിനെക്കുറിച്ച് കൂടുതൽ അറിയാൻ തുട‍ർന്ന് വായിക്കുക.

4,799 രൂപയുടെ ഭാരത് ഫൈബ‍ർ പ്ലാൻ

ഭാരത് ഫൈബറിന്റെ ഫൈബർ റൂബി ഒടിടി പ്ലാൻ 300 എംബിപിഎസ് ഡാറ്റ സ്പീഡാണ് ഓഫർ ചെയ്യുന്നത്. പ്രതിമാസം 6500 ജിബി വരെയാണ് 300 എംബിപിഎസ് സ്പീഡിൽ ഉപയോഗിക്കാൻ കഴിയുക. ഇത് കഴിഞ്ഞാൽ ഡാറ്റ സ്പീഡ് 40 എംബിപിഎസ് ആയി കുറയും. അൺലിമിറ്റഡ് ഡാറ്റ ഡൌൺലോഡ്, സൌജന്യ വോയ്സ് കോളുകൾ എന്നിവയ്ക്കൊപ്പം ഹോട്ട്സ്റ്റാറും ലയൺസ്ഗേറ്റുമടക്കം 8 ഒടിടി ആപ്ലിക്കേഷനുകളിലേക്കും യൂസേഴ്സിന് സൌജന്യ ആക്സസ് ലഭിക്കും.

Connect On :