BSNL 5ജിയിലേക്ക്: കേന്ദ്ര ഐടി, ടെലികോം മന്ത്രി

Updated on 11-Jan-2023
HIGHLIGHTS

2024 ഏപ്രിലോടെ ബിഎസ്എൻഎൽ 5G സേവനം ആരംഭിക്കും

ഒക്ടോബറിലാണ് എയർടെലും ജിയോയും ഇന്ത്യയിൽ 5ജി സേവനം ആരംഭിച്ചത്

മോദി ഗവണ്മെന്റ് ബിഎസ്എൻഎല്ലിന്റെ സേവനങ്ങൾ കാര്യക്ഷമമാക്കാൻ 5,600 കോടി രൂപ അനുവദിച്ചു.

ബിഎസ്എൻഎൽ (BSNL) 5ജി സേവനം ആരംഭിക്കാൻ ഒരുങ്ങുകയാണ്. 2024 ഏപ്രിലോടെ ബിഎസ്എൻഎൽ 5ജി (BSNL 5G) സേവനത്തിന് തുടക്കമാകുമെന്ന് കേന്ദ്ര ഐടി, ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. 4ജി നെറ്റ്‌വർക്ക് ആരംഭിച്ച് ഒരു വർഷത്തിനുള്ളിൽ ബിഎസ്എൻഎൽ 5ജിയിലേക്ക് അപ്‌ഗ്രേഡ് ചെയ്യും.

4G നെറ്റ്‌വർക്ക് ബിഎസ്എൻഎൽ(BSNL)ലിൽ ആരംഭിക്കുന്നതിനായി ടിസിഎസും സി-ഡോട്ടും ഒരുമിച്ചു പ്രവർത്തനങ്ങൾ ചെയ്തു വരികയാണ്. ഒഡീഷയിൽ എയർടെൽ, ജിയോ 5ജി സേവനങ്ങൾ അവതരിപ്പിക്കുന്നതിനിടെയാണ് അശ്വിനി വൈഷ്ണവ് ഇക്കാര്യം അറിയിച്ചത് . അടുത്ത 2 വർഷത്തിനുള്ളിൽ ഒഡീഷയിലുടനീളം BSNL 5G സേവനം ലഭ്യമാക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു. മോദി ഗവണ്മെന്റ് ബിഎസ്എൻഎല്ലിന്റെ സേവനങ്ങൾ കാര്യക്ഷമമാക്കാൻ 5,600 കോടി രൂപ അനുവദിച്ചു. ഒഡീഷയിലെ 100 ഗ്രാമങ്ങളിൽ 4ജി സേവനങ്ങൾക്കായി 100 ടവറുകൾ ആരംഭിച്ചു. 2024 ഓഗസ്റ്റ് 15ഓടെ 7,500 ഗ്രാമങ്ങളിലേക്ക് 4ജി സേവനങ്ങൾക്കായി 5,500 മൊബൈൽ ടവറുകൾ സ്ഥാപിക്കാൻ കേന്ദ്രം പദ്ധതിയിടുന്നതായി മന്ത്രി പറഞ്ഞു.

ഒക്ടോബറിലാണ് എയർടെലും ജിയോയും ഇന്ത്യയിൽ 5ജി സേവനം ആരംഭിച്ചത്. എന്നാൽ ബിഎസ്എൻഎല്ലിന് 4ജി അവതരിപ്പിക്കാൻ കഴിഞ്ഞിട്ടില്ല. ഈ കാലതാമസം BSNL-നെ പ്രതികൂലമായി ബാധിക്കുന്നു.

BSNL ചരിത്രം

ഒരു കാലത്ത് മൊബൈൽ ഓപ്പറേറ്റർമാരിൽ ഒന്നാം സ്ഥാനത്തായിരുന്നു BSNL. മുൻ ഇന്ത്യൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയി 2002 ഒക്ടോബർ 19 ന് ലഖ്‌നൗവിൽ നിന്ന് ബിഎസ്എൻഎൽ മൊബൈൽ സേവനം ആരംഭിച്ചു. ആരംഭിച്ച് 1-2 വർഷത്തിനുള്ളിൽ, ഇത് ഇന്ത്യയുടെ നമ്പർ വൺ മൊബൈൽ സേവനമായി മാറി. ബിഎസ്എൻഎൽ ആരംഭിക്കുന്നതിന് മാസങ്ങൾക്കുമുമ്പ് സ്വകാര്യ ഓപ്പറേറ്റർമാർ മൊബൈൽ സേവനങ്ങൾ ആരംഭിച്ചിരുന്നുവെങ്കിലും ബിഎസ്എൻഎല്ലിന്റെ ‘സെൽവൻ’ ബ്രാൻഡിന് ആവശ്യക്കാർ ഏറെയായിരുന്നു.

BSNL സേവനങ്ങൾ ആരംഭിച്ചപ്പോൾ, സ്വകാര്യ ഓപ്പറേറ്റർമാർ കോളുകൾക്ക് മിനിറ്റിന് 16 രൂപയും ഇൻകമിംഗ് കോളുകൾക്ക് മിനിറ്റിന് 8 രൂപയും ഈടാക്കിയിരുന്നു. BSNL ഇൻകമിംഗ് കോളുകൾ സൗജന്യമാക്കി, ഔട്ട്‌ഗോയിംഗ് കോളുകൾക്ക് 1.50 രൂപ വരെ ചിലവ് വരും. 2002-2005 കാലഘട്ടം ബിഎസ്എൻഎല്ലിന്റെ സുവർണ്ണ ഘട്ടമായിരുന്നു. എല്ലാവർക്കും BSNL സിം വേണം. ഇതിനായി 3-7 കിലോമീറ്റർ നീളമുള്ള ലൈനുകൾ ഉണ്ടായിരുന്നു.
2006-12 കാലഘട്ടത്തിൽ ബിഎസ്എൻഎല്ലിന്റെ ശേഷി നേരിയ തോതിൽ വർധിച്ചപ്പോൾ, സ്വകാര്യ ഓപ്പറേറ്റർമാർ ഏറെ മുന്നോട്ടുപോയി.

ദയാനിധി മാരൻ 2004-07 കാലത്ത് വാർത്താവിനിമയ മന്ത്രിയായിരുന്നു. 2007-10 കാലത്ത് നെറ്റ്‌വർക്ക് തിരക്കും മറ്റ് പ്രശ്‌നങ്ങളും കാരണം ആളുകൾ ബിഎസ്എൻഎൽ ഉപേക്ഷിച്ച് സ്വകാര്യ കമ്പനികളിലേക്ക് തിരിഞ്ഞു. 2010ൽ 3ജി സ്പെക്‌ട്രം ലേലം ചെയ്തപ്പോൾ സർക്കാർ കമ്പനിയായതിനാൽ ബിഎസ്എൻഎൽ പങ്കെടുത്തിരുന്നില്ല. പിന്നീട് സ്വകാര്യ കമ്പനികൾക്ക് സ്‌പെക്‌ട്രം ലഭിച്ച അതേ വിലയിൽ ബിഎസ്‌എൻഎല്ലിന് ലഭിച്ചു. വൈമാക്‌സ് സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയുള്ള ബ്രോഡ്‌ബാൻഡ് വയർലെസ് ആക്‌സസ് സ്‌പെക്ട്രത്തിന് ബിഎസ്‌എൻഎല്ലിന് ഭീമമായ തുക നഷ്‌ടപരിഹാരം നൽകേണ്ടിവന്നു. ബിഎസ്എൻഎല്ലിന്റെ സാമ്പത്തിക സ്ഥിതി വളരെ കഷ്ടത്തിലായ സമയമായിരുന്നു അത്.

4ജി സ്‌പെക്‌ട്രം ലേലം ചെയ്തപ്പോഴും BSNL പുറത്തായിരുന്നു. ഈ കാലതാമസം കാരണം, സ്വകാര്യ കമ്പനികൾ രാജ്യത്ത് 5G പുറത്തിറക്കുമ്പോൾ, ബിഎസ്എൻഎൽ 4Gയിൽ മാത്രം ഒതുങ്ങി.

Connect On :