ഈ വർഷം നമ്മൾ കാത്തിരിക്കുന്ന ഓഫറുകളിൽ BSNL 4Gയും ,ജൂണിൽ പ്രതീക്ഷിക്കാം ?
BSNL വരിക്കാർക്ക് സന്തോഷവാർത്ത , 4G ജൂൺ അവസാനത്തോടു കൂടി ഇന്ത്യയിൽ
BSNL വരിക്കാർക്ക് സന്തോഷവാർത്ത.പുതിയ 4ജി സേവനങ്ങളുമായി BSNL ഈ വർഷം മധ്യത്തിൽ എത്തുന്നു .BSNL ന്റെ പുതിയ 4ജി സേവനങ്ങളാണ് ജൂൺ മാസം അവസാനം മുതൽ ഉപഭോതാക്കൾക്ക് ലഭിച്ചു തുടങ്ങുന്നത് .പുതിയ ഈ സംരംഭത്തിന്നായി കേന്ദ്ര സർക്കാർ 7000 കോടിയുടെ രൂപയാണ് അനുവദിക്കുന്നത് .
എന്നാൽ ഇപ്പോൾ BSNL 4ജി സേവനങ്ങൾ ലഭിക്കുന്നത് കേരളത്തിൽ മാത്രമാണ് .കേരളത്തിലെ ഇടുക്കി ജില്ലയിലെ കുറച്ചു സ്ഥലങ്ങളിൽ മാത്രമാണ് 4ജി ലഭിക്കുന്നത് .എന്നാൽ ഈ വർഷം പുതിയ 5ജി ടെക്നോളോജിയുമായി എയർടെൽ ,നോക്കിയ പോലെയുള്ള കമ്പനികൾ എത്തുന്നത് BSNLനു ഒരു തിരിച്ചടിയാകുന്നു .
എന്നാൽ ഇപ്പോൾ BSNL ഉപഭോതാക്കളുടെ എന്നതിൽ വർദ്ധനവുണ്ടായിരിക്കുന്നു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത് .പുതിയ ലാൻഡ് ലൈൻ ഓഫറുകൾ പുറത്തിറക്കിയതും BSNL വരിക്കാർക്ക് ഒരു ആശ്വാസകരമാണ് .
ലാൻഡ് ലൈൻ ഓഫറുകൾ മനസിലാക്കാം
സൗജന്യ കോളുകളാണ് ഈ ഓഫറുകളിൽ BSNL ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .240 രൂപയുടെ പ്രതിമാസവാടകയിൽ ആയിരുന്നു ഈ ഓഫറുകൾ ലഭിച്ചിരുന്നത് .എന്നാൽ ഇപ്പോൾ പൂർണ്ണമായും ഇത് സൗജന്യമായി ലഭിക്കുന്നതാണ് .
ഇനി മുതൽ എല്ലാ നെറ്റ്വർക്കിലേക്കും സൗജന്യമായി കോളുകൾ ചെയ്യുവാൻ സാധിക്കുന്നതാണ് .ഈ ഓഫറുകൾ ലഭ്യമാകുന്നത് രാത്രി 10 മാണി മുതൽ രാവിലെ 6 മണിവരെയാണ് .എന്നാൽ ഞായർആഴ്ചയിൽ ഈ ഓഫറുകൾ മുഴുവനായി ലഭിക്കുന്നതാണ് .
കൂടുതൽ വരിക്കാരെ ആകർഷിക്കാനാണ് BSNL പുതിയ ഈ ഓഫറുകൾ പുറത്തിറക്കിയിരിക്കുന്നത് .കേരളാസര്‍ക്കിളില്‍ മാത്രമാണ് ഈ ഓഫറുകൾ നിലവിൽ ലഭ്യമാകുന്നത് .
ഡിജിറ്റ് മലയാളം Instagram ഇസ്റ്റാഗ്രാം പേജ് ലൈക്ക് ചെയ്യുക