ഉപഭോക്താക്കൾക്ക് 4ജിയിലേക്കു അപ്പ്‌ഡേറ്റ് ചെയ്യുവാൻ നിർദേശം
ബിഎസ്എൻഎൽ ഉപഭോക്താക്കൾക്ക് പുതിയ അപ്‌ഡേറ്റുകൾ ചെയ്യുവാൻ നിർദേശങ്ങൾ എത്തിയതായി സൂചനകൾ .ബിഎസ്എൻഎൽ 3ജി ഉപഭോക്താക്കൾക്ക് അടുത്ത 4ജിയിലേക്കു അപ്പ്‌ഡേറ്റ് ചെയ്യുവാൻ മെസേജുകൾ ലഭിച്ചു തുടങ്ങിയിരിക്കുന്നു എന്ന തരത്തിലുള്ള റിപ്പോർട്ടുകളാണ് വന്നുകൊണ്ടിരിക്കുന്നത് .
പ്രിയ ഉപഭോക്താവേ ബിഎസ്എൻഎൽ 4ജി നെറ്റ് വർക്കുകളിലേക്കു അപ്പ്‌ഗ്രേഡ് ചെയ്യുകയാണ് .നിങ്ങളുടെ ഏറ്റവും അടുത്തുള്ള ബിഎസ്എൻഎൽ ഓഫിസിൽ നിന്നും ബിഎസ്എൻഎൽ 4ജി സിം അപ്പ്‌ഗ്രേഡ് ചെയ്യുവാൻ സാധിക്കുന്നതാണ് .ഉപഭോക്താവിന്റെ ആധാർ കാർഡ് കൂടാതെ ബിഎസ്എൻഎൽ 3ജി സിം എന്നിവയുമായി ചെന്നാൽ 4ജിയിലേക്കു അപ്പ്‌ഗ്രേഡ് ചെയ്യുവാൻ സാധിക്കുന്നതാണ് .അത്തരത്തിൽ മെസേജുകൾ വന്ന ഉപഭോക്താക്കൾ BSNL ന്റെ അടുത്തുള്ള ഓഫീസുമായി ബന്ധപ്പെടുക
എന്നാൽ ഉപഭോക്താക്കൾക്ക് എന്നുമുതലാണ് 4ജി സേവനങ്ങൾ ലഭിക്കുന്നത് എന്നതിനെക്കുറിച്ചും കൂടുതൽ വിവരങ്ങൾ ഒന്നും ലഭിച്ചട്ടില്ല .എന്നാൽ നേരത്തെ ലഭിച്ചിരുന്ന റിപ്പോർട്ടുകൾ പ്രകാരം ബിഎസ്എൻഎൽ 4ജി സർവീസുകൾ ഈ കഴിഞ്ഞ ആഗസ്റ്റ് 15 നു ലഭിക്കും എന്നായിരുന്നു .എന്നാൽ ഇപ്പോൾ കൂടുതൽ വിവരങ്ങൾ ഉടൻ തന്നെ ലഭിക്കും എന്നാണ് സൂചനകൾ .
ഇന്ത്യയിൽ ബിഎസ്എൻഎൽ 4ജി സർവീസുകൾ എത്തുന്ന ആദ്യത്തെ സംസ്ഥാനം ആയിരിക്കും കേരളം .എന്നാൽ കേരളത്തിലെ ചില സർക്കിളുകളിൽ ബിഎസ്എൻഎൽ 4ജി സർവീസുകൾ ലഭിക്കുന്നുണ്ട് നിലവിൽ .