രാജ്യത്ത് 4G നെറ്റ്‌വർക്ക് കണക്റ്റിവിറ്റി ഉടൻ ആരംഭിക്കാനാണ് സർക്കാർ നിർദേശം
എന്നാൽ ഈ സാമ്പത്തിക വർഷം അവസാനവും ബിഎസ്എൻഎൽ 4ജി എത്തില്ല
2023ന്റെ അവസാനമായിരിക്കും കമ്പനി സേവനം ആരംഭിക്കുക
കുറച്ച് മാസങ്ങൾക്ക് മുമ്പാണ്, ഇന്ത്യ 5G നെറ്റ്‌വർക്കിലേക്ക് ചുവട് വച്ചത്. തൊട്ടുപിന്നാലെ റിലയൻസ് ജിയോയും എയർടെലും ഇന്ത്യയിലെ പ്രധാന നഗരങ്ങളിലേക്ക് 5ജി നെറ്റ്‌വർക്ക് സേവനങ്ങൾ നൽകാൻ തുടങ്ങി. 5ജിയുടെ കാര്യത്തിൽ ഏറ്റവും വേഗതയേറിയ കവറേജ് ദാതാവാകുന്നത് ജിയോയാണ്. കൂടാതെ, അനുദിനം റിലയൻസ് ജിയോ പുതിയ നഗരങ്ങളിലേക്ക് തങ്ങളുടെ 5ജി സേവനം വ്യാപിപ്പിക്കുന്നുമുണ്ട്.
BSNL 4ജി എപ്പോൾ വരും?
എന്നിരുന്നാലും, ഇന്ത്യൻ സർക്കാരിന്റെ സ്വന്തം ബിഎസ്‌എൻഎലും (BSNL) രാജ്യത്ത് 4G നെറ്റ്‌വർക്ക് (4G network) കണക്റ്റിവിറ്റി ഉടൻ ആരംഭിക്കുമെന്നും അതിനുശേഷം ഉടൻ തന്നെ 5G നെറ്റ്‌വർക്ക് കണക്റ്റിവിറ്റി പ്രഖ്യാപിക്കുമെന്നും അറിയിച്ചിരുന്നു. എന്നാൽ പ്രതീക്ഷകളെ അസ്ഥാനത്താക്കി, ഏറ്റവും പുതിയതായി വരുന്ന വാർത്ത എന്തെന്നാൽ BSNL 4Gയുടെ ലോഞ്ച് പറഞ്ഞ സമയത്ത് വരില്ല എന്നതാണ്. അതായത്, ഇന്ത്യയിൽ BSNLൽ നിന്നും 4G ലഭിക്കണമെങ്കിൽ ഇനിയും കാലതാമസം നേരിടുന്നതാണ്. ടെലികോം കമ്പനി 4ജി സേവനം 2023ന്റെ രണ്ടാം പകുതിയിലേക്ക് നീട്ടിവച്ചു.
ഈ സാമ്പത്തിക വർഷത്തിന്റെ അവസാനത്തോടെ, അതായത് മാർച്ച്- മെയ് മാസത്തിന് മുമ്പ് ബിഎസ്എൻഎൽ 4G സേവനങ്ങൾ ആരംഭിക്കണമെന്ന് കേന്ദ്ര സർക്കാർ നിർദേശം നൽകിയിരുന്നു. എന്നാൽ 2023ന്റെ രണ്ടാം പകുതിയിൽ 4ജി സേവനങ്ങൾ ആരംഭിക്കാനാണ് കമ്പനിയുടെ പദ്ധതി. എന്നിരുന്നാലും ഔദ്യോഗിക ലോഞ്ചിന് മുമ്പ്, ടാറ്റ കൺസൾട്ടൻസി സർവീസസുമായുള്ള പരീക്ഷണങ്ങൾ ടെലികോം (Telecom) ഓപ്പറേറ്റർ പൂർത്തിയാക്കിയിട്ടുണ്ട്.
ബന്ധപ്പെട്ട വാർത്തകൾ: മസ്ക് ഗിന്നസ് ലോക റെക്കോർഡിൽ! കാരണം അത്ര നല്ലതല്ല
ഒരു കോടി രൂപയും സർക്കാർ ഇതിനായി അനുവദിച്ചിട്ടുണ്ട്. 4G വരാൻ വൈകുമെന്നതിനാൽ ഉപയോക്താക്കൾ കാത്തിരിക്കുന്ന ബിഎസ്എൻഎലിന്റെ 5ജി ലഭിക്കുന്നതിനും ഇതിലും കൂടുതൽ സമയം എടുക്കും. ജിയോ, എയർടെൽ എന്നീ ടെലികോം കമ്പനികൾ വിപണിയിൽ 5ജി എത്തിച്ചപ്പോൾ ഇതുവരെയും BSNL 4G പോലും നൽകുന്നില്ല എന്നത് ഉപയോക്താക്കളെ കൂടുതൽ നിരാശരാക്കുന്നു. തലമുറകൾ പഴകിയ സേവനമാണ് കമ്പനിയിൽ നിന്ന് ലഭിക്കുന്നത് എന്നും പരക്കെ പരാതി ഉയരുന്നുണ്ട്.
Anju M U
She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile