ഈ വർഷം നമ്മൾ കാത്തിരിക്കുന്ന ഓഫറുകളിൽ BSNL 4Gയും ,ഉടൻ പ്രതീക്ഷിക്കാം ?

ഈ വർഷം നമ്മൾ കാത്തിരിക്കുന്ന  ഓഫറുകളിൽ BSNL 4Gയും ,ഉടൻ  പ്രതീക്ഷിക്കാം ?
HIGHLIGHTS

BSNL വരിക്കാർക്ക് സന്തോഷവാർത്ത , 4G ജൂൺ അവസാനത്തോടു കൂടി ഇന്ത്യയിൽ,ഒപ്പം എയർടെൽ ഓഫറുകളും

BSNL വരിക്കാർക്ക് സന്തോഷവാർത്ത.പുതിയ 4ജി സേവനങ്ങളുമായി BSNL ഈ വർഷം മധ്യത്തിൽ എത്തുന്നു .BSNL ന്റെ പുതിയ 4ജി സേവനങ്ങളാണ് ജൂൺ മാസം അവസാനം മുതൽ ഉപഭോതാക്കൾക്ക് ലഭിച്ചു തുടങ്ങുന്നത് .പുതിയ ഈ സംരംഭത്തിന്നായി കേന്ദ്ര സർക്കാർ 7000 കോടിയുടെ രൂപയാണ് അനുവദിക്കുന്നത് .

എന്നാൽ ഇപ്പോൾ BSNL 4ജി സേവനങ്ങൾ ലഭിക്കുന്നത് കേരളത്തിൽ മാത്രമാണ് .കേരളത്തിലെ ഇടുക്കി ജില്ലയിലെ കുറച്ചു സ്ഥലങ്ങളിൽ മാത്രമാണ് 4ജി ലഭിക്കുന്നത് .എന്നാൽ ഈ വർഷം പുതിയ 5ജി ടെക്നോളോജിയുമായി എയർടെൽ ,നോക്കിയ പോലെയുള്ള കമ്പനികൾ എത്തുന്നത് BSNLനു ഒരു തിരിച്ചടിയാകുന്നു .

എന്നാൽ ഇപ്പോൾ BSNL ഉപഭോതാക്കളുടെ എന്നതിൽ വർദ്ധനവുണ്ടായിരിക്കുന്നു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത് .പുതിയ ലാൻഡ് ലൈൻ ഓഫറുകൾ പുറത്തിറക്കിയതും BSNL വരിക്കാർക്ക് ഒരു ആശ്വാസകരമാണ് .

 

അൺലിമിറ്റഡുമായി വീണ്ടും എയർടെൽ എത്തി അതും കുറഞ്ഞ ചിലവിൽ

28 ദിവസ്സത്തേക്കാണ് ഈ ഓഫറുകൾക്ക് വാലിഡിറ്റി ലഭിക്കുന്നത് .എന്നാൽ 129 രൂപയുടെ റീച്ചാർജിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നു ദിവസേന 1 ജിബിയുടെ ഡാറ്റ കൂടാതെ അൺലിമിറ്റഡ് വോയിസ് കോളുകളും ലഭിക്കുന്നു .28 ദിവസ്സത്തേക്കാണ് ഇതിന്റെ വാലിഡിറ്റി ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് .അതായത് 28 ജിബിയുടെ ഡാറ്റ 129 രൂപയ്ക്ക് ലഭ്യമാകുന്നു .

മൈ എയർടെൽ ആപ്ലികേഷൻ വഴി ഇത് നിങ്ങൾക്ക് റീച്ചാർജ്ജ്‌ ചെയ്യുവാൻ സാധിക്കുന്നു .റീച്ചാർജ്ജ്‌ ചെയ്യുന്നതിന് മുൻപ് നിങ്ങളുടെ സർക്കിളുകളിൽ ഇത് ലഭ്യമാകുന്നുണ്ടോ എന്ന് പരിശോധിക്കുക.കാരണം തിരെഞ്ഞെടുത്ത സർക്കിളുകളിൽ മാത്രമാണ് ഇപ്പോൾ ലഭ്യമാകുന്നത് .

 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo