കേരളത്തിൽ ബിഎസ്എന്‍എല്‍ 4ജി സേവനം ഉടൻ ആരംഭിക്കും. ഇപ്പോൾ ലഭിക്കുന്ന സൂചനകൾ പ്രകാരം കേരളത്തിലാണ് ബി.എസ്.എന്‍.എല്‍ 4ജി സേവനം ഇന്ത്യയിൽ തന്നെ ആദ്യമായി സജ്ജമാക്കുക.
നിലവിൽ കേരളത്തിൽ ആഴത്തിൽ ഉപഭോക്തൃ വേരുകളുകളുള്ള പൊതുമേഖല മൊബൈൽ സേവന ദാതാക്കളായ ബി.എസ്.എൻ.എൽ. 2018 മെയ് മാസത്തിനുള്ളിൽ 4 ജി ടവറുകൾ പ്രവർത്തനസജ്ജമാക്കുമെന്ന് പ്രതീക്ഷിക്കുന്നു.നാലാം തലമുറ സേവനം ആരംഭിക്കുന്നതോടെ ഉപഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട ഡാറ്റാ സ്പീഡ് ആസ്വദിക്കാനാകും.
ഇത് ബിഎസ്എന്‍എല്ലിലേക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കുമെന്നും കമ്പനി പ്രതീക്ഷിക്കുന്നു.100 MHz ബാന്‍ഡിലെ 5 MHz സ്‌പെക്ട്രം ഉപയോഗിച്ചാണ് ബിഎസ്എന്‍എല്‍ 4G സേവനം തുടങ്ങുന്നത്.എന്തായാലും BSNL ഉപഭോതാക്കളെ സമ്പാദിച്ചടത്തോളോം ഇത് ഒരു സന്തോഷവാർത്തതന്നെയാണ് .