Ration card: BPL കാർഡിലെ എല്ലാവരും 31-നകം Update ചെയ്യണം, New Year ഫ്രീയായി 1000 രൂപയും!

Ration card: BPL കാർഡിലെ എല്ലാവരും 31-നകം Update ചെയ്യണം, New Year ഫ്രീയായി 1000 രൂപയും!
HIGHLIGHTS

റേഷൻ കാർഡിൽ e-kyc update ഡിസംബർ 31-നകം പൂർത്തിയാക്കണം

ഇകെവൈസി അപ്‌ഡേഷന്‍ 100 ശതമാനത്തിൽ എത്തിക്കാനുള്ള പ്രയത്നത്തിലാണ് സംസ്ഥാന സർക്കാർ

ജനുവരി ഒന്നുമുതൽ റേഷൻ ആനുകൂല്യങ്ങളിലും മാറ്റം വരുന്നു

BPL Ration card ഉള്ളവർ ഡിസംബർ 31-നകം പൂർത്തിയാക്കേണ്ട ഒരു കാര്യമുണ്ട്. നിങ്ങളുടെ റേഷൻ കാർഡിൽ e-kyc update ഈ തീയതിക്കകം പൂർത്തിയാക്കണം. സെപ്തംബർ മുതലാണ് ration card mustering ആരംഭിച്ചത്. ഇത് പൂർത്തിയാക്കാനായി 2024 ഡിസംബർ 31 വരെ സമയം നീട്ടി നൽകിയിരുന്നു.

BPL Ration card: അപ്ഡേറ്റ്

മുന്‍ഗണനാ കാര്‍ഡ് അംഗങ്ങളുടെ ഇകെവൈസി അപ്‌ഡേഷന്‍ 100 ശതമാനത്തിൽ എത്തിക്കാനുള്ള പ്രയത്നത്തിലാണ് സംസ്ഥാന സർക്കാർ. റേഷന്‍ ആനുകൂല്യം ലഭിക്കുന്നവരിൽ അർഹരായവരെ കണ്ടെത്താനുള്ള സംവിധാനമാണ് മസ്റ്ററിങ്.

കാർഡ് അംഗങ്ങൾ ജീവിച്ചിരിപ്പുണ്ടന്നും ആനുകൂല്യത്തിന് അര്‍ഹരാണെന്നും ഉറപ്പു വരുത്തുന്നു. അനധികൃതമായി റേഷൻ വിഹിതം വാങ്ങുന്നവരെ കണ്ടെത്തുക മാത്രമല്ല ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നത്. അർഹതപ്പെട്ടവർക്ക് അവരുടെ വിഹിതം ലഭിക്കുന്നത് ഉറപ്പാക്കാനും മസ്റ്ററിങ് പൂർത്തിയാക്കുന്നതോടെ സാധിക്കും.

ഇ-കെവൈസി അപ്ഡേറ്റ്: അവസാന തീയതി

ഡിസംബർ 31 ചൊവ്വാഴ്ചയ്ക്കകം എല്ലാ റേഷൻ കാർഡ് ഉടമകളും മസ്റ്ററിങ് പൂർത്തിയാക്കണം. ഇത് നിങ്ങൾക്ക് റേഷൻ കട മുഖേനയും ഓൺലൈനായും നടത്താവുന്നതാണ്. സ്മാർട്ഫോൺ വഴി എങ്ങനെയാണ് ഇ-കെവൈസി അപ്ഡേറ്റ് ചെയ്യുന്നതെന്ന് നോക്കാം.

bpl ration card members ekyc update deadline
ഇ-കെവൈസി അപ്ഡേറ്റ്

Ration card: Online വഴി മസ്റ്ററിങ്

ഇതിനായി അധികൃതർ പുറത്തിറക്കിയ ആപ്ലിക്കേഷനാണ് മേര കെവൈസി. മൊബൈൽ ആപ്ലിക്കേഷനിലൂടെ വീട്ടിലിരുന്ന് എല്ലാ കുടുംബാംഗങ്ങളുടെയും മസ്റ്ററിങ് നടത്താമെന്ന് ദി ഹിന്ദു റിപ്പോർട്ട് ചെയ്യുന്നു. യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ- UIAI അംഗീകരിച്ച ആപ്പാണിത്.

Also Read: പണി വരുന്നുണ്ട് അവറാച്ചാ! Free Laptop Scheme, പുതിയ പണം തട്ടിപ്പ്, വിദ്യാർഥികളും രക്ഷിതാക്കളും സൂക്ഷിക്കുക

ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് Mera KYC ഡൗൺലോഡ് ചെയ്ത് നിങ്ങൾക്ക് ഓൺലൈൻ മസ്റ്ററിങ് നടത്താം. ഇനി റേഷൻ കട വഴി മസ്റ്ററിങ് ചെയ്യുകയാണെങ്കിലും ഈ സേവനം പൂർണമായും സൌജന്യമാണ്. താലൂക്കുകളില്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ചും ഇ-കെവൈസി അപ്ഡേറ്റ് ചെയ്തു വരുന്നു. ആധാർ കാർഡ് ഉപയോഗിച്ചാണ് ഇ-കെവൈസി പൂർത്തിയാക്കുന്നത്. POS ഡിവൈസ് വഴി എല്ലാ അംഗങ്ങളുടെയും വിരലടയാളം പതിപ്പിച്ചാണ് പ്രക്രിയ.

ഇത് എല്ലാ റേഷൻ കാർഡ് ഉടമകളും, അംഗങ്ങളും പൂർത്തിയാക്കണമെന്ന് നിർബന്ധമാണ്. 2025 മുതൽ റേഷൻ ആനുകൂല്യങ്ങൾ ലഭിക്കണമെങ്കിൽ ഇ കെവൈസി കർശനമായി അപ്ഡേറ്റ് ചെയ്തിരിക്കണം. ഇ-കെവൈസി പൂർത്തിയാക്കുന്നവർക്ക് 2028വരെ റേഷൻ ആനുകൂല്യങ്ങൾ മുടങ്ങാതെ ലഭിക്കും.

January 1 2025: റേഷനൊപ്പം 1000 രൂപയും

ജനുവരി ഒന്നുമുതൽ റേഷൻ ആനുകൂല്യങ്ങളിലും മാറ്റം വരുന്നു. നിങ്ങൾക്ക് റേഷൻ വിഹിതത്തിനൊപ്പം 1000 രൂപ കൂടി അർഹരായവർക്ക് ലഭിക്കും. എന്നാൽ റേഷൻ ആനൂകൂല്യങ്ങളിൽ ചെറിയ മാറ്റമുണ്ടാകുന്നു. ജനുവരി 1 മുതൽ 2.5 കിലോ അരിയാണ് 3 കിലോ അരിയ്ക്ക് പകരം കിട്ടുന്നത്. എന്നാൽ 2 കിലോ ഗോതമ്പിന് പകരം 2.5 കിലോ ഗോതമ്പാണ് ലഭിക്കുക എന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

Anju M U

Anju M U

She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo