Ration Card BPL ആക്കാനുള്ള സമയപരിധി ഇനി ഒരു ദിവസം മാത്രം. മുൻഗണനാ റേഷൻ കാർഡുകൾക്കായി അപേക്ഷ സമർപ്പിക്കേണ്ടവർ ഉടൻ പൂർത്തിയാക്കുക. പിങ്ക് നിറത്തിലുള്ള റേഷൻ കാർഡിനായുള്ള അപേക്ഷ സ്വീകരിക്കുന്നതാണ് ഇപ്പോൾ നടക്കുന്നത്. വെള്ള, നീല നിറത്തിൽ കാർഡുള്ളവർ ബിപിഎല്ലിന് അർഹരാണെങ്കിൽ അപേക്ഷ അയക്കാം. ഓൺലൈനായി വീട്ടിലിരുന്നും, അക്ഷയ കേന്ദ്രങ്ങളിലൂടെയും അപേക്ഷിക്കാം.
നവംബർ 25 മുതൽ ബിപിൽ റേഷൻ കാർഡിന് വേണ്ടി അപേക്ഷ സ്വീകരിച്ചു തുടങ്ങി. ഇതിനുള്ള അവസാന തീയതി (Ration Card Deadline) ഡിസംബർ 10 വരെയാണ്. 10-ാം തീയതി വൈകിട്ട് 5 മണി വരെയാണ് അപേക്ഷകൾ സ്വീകരിക്കുക.
എന്നാൽ അവസാന തീയതി വരെ കാത്തിരിക്കരുത്. ഇതിന് കാരണം അപേക്ഷ നൽകുന്നവരുടെ തിരക്ക് മാത്രമല്ല. അപേക്ഷയിൽ ന്യൂനത കണ്ടെത്തിയാൽ, അത് തിരുത്തി വീണ്ടും സമർപ്പിക്കേണ്ടതും ഈ തീയതിയ്ക്കുള്ളിലാണ്.
റേഷൻ കാർഡ് മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റേണ്ടവർക്ക് എന്തെല്ലാം രേഖകളാണ് നിർബന്ധമെന്നോ? താഴെ കൊടുക്കുന്നു
വിധവ/ഭർത്താവ് ഉപേക്ഷിച്ചത്: വില്ലേജ് ഓഫീസർ നൽകുന്ന സർട്ടിഫിക്കറ്റ് മെഡിക്കൽ സർട്ടിഫിക്കറ്റ്
വീട്/ വസ്തു ഇല്ല: വില്ലേജ് ഓഫീസിൽ നിന്നുള്ള സർട്ടിഫിക്കറ്റ്
അസുഖം/വൈകല്യം: മെഡിക്കൽ സർട്ടിഫിക്കറ്റ്
ഭവനപദ്ധതിപ്രകാരം ലഭിച്ച വീട്: ബന്ധപ്പെട്ട രേഖകൾ
വാടകവീട്: വാടകകരാറിന്റെ പകർപ്പ്
2009 ലെ BPL ലിസ്റ്റിൽ ഉൾപ്പെട്ടത്: പഞ്ചായത്ത് സെക്രട്ടറിയുടെ ക്രമനമ്പർ ഉൾപ്പെടെ രേഖപ്പെടുത്തിയ സർട്ടിഫിക്കറ്റ്
പട്ടികജാതി/പട്ടികവർഗ്ഗം: ജാതി സർട്ടിഫിക്കറ്റ്
സ്വന്തമായി വീട് ഉളളവർ വീടിന്റെ വിസ്തീർണ്ണം തെളിയിക്കുന്ന പഞ്ചായത്ത് കോർപ്പറേഷനിൽ നിന്നുള്ള രേഖ എല്ലാ അംഗങ്ങളുടെയും ആധാർ ബന്ധപ്പെടുത്തി എന്ന് ഉറപ്പ് വരുത്തേണ്ടതാണ്. സ്വന്തമായി നാല് ചക്രവാഹനം കാർഡുടമയ്ക്കോ അംഗങ്ങൾക്കോ ഇല്ലെന്നുളള സ്വയം സാക്ഷ്യപ്പെടുത്തൽ
അക്ഷയ കേന്ദ്രങ്ങൾ വഴി ബിപിഎൽ കാർഡിനായി അപേക്ഷിക്കാം. ecitizen.civilsupplieskerala.gov.in എന്ന സിറ്റിസൺ ലോഗിൻ പോർട്ടലിലൂടെയും അപേക് നൽകാം.
ഗൂഗിളിൽ ഈ വെബ്സൈറ്റ് തുറക്കുമ്പോൾ ഹോം പേജ് കാണാം. ഇവിടെ അക്ഷയ, സിറ്റിസൺ എന്നീ രണ്ട് ഓപ്ഷനുകൾ ലഭിക്കും. സിറ്റിസണിൽ ക്ലിക്ക് ചെയ്യുമ്പോൾ സിറ്റിസൺ ലോഗിൻ എന്ന പേജ് ലഭിക്കും. റേഷൻ കാർഡ് ഓൺലൈൻ ആപ്ലിക്കേഷൻ സ്റ്റാറ്റസ്, പ്രിന്റ് പാസ്‌വേഡ് എന്നിവ ലഭിക്കുന്നതിന്
Sandes മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യണം. ലോഗിൻ ചെയ്ത ശേഷം, നിങ്ങൾ അർഹരെങ്കിൽ ബിപിഎൽ കാർഡിനായി അപേക്ഷിക്കാം.
60000 മുൻഗണനാ റേഷൻ കാർഡുകൾ വിതരണം ചെയ്യാനാണ് സംസ്ഥാന സർക്കാർ തീരുമാനം. ബിപിഎൽ കാർഡുള്ളവർക്ക് കേന്ദ്രസർക്കാരിൽ നിന്നുള്ള ഭക്ഷ്യധാന്യങ്ങളും ലഭിക്കും. മുൻഗണനാ വിഭാഗത്തിൽ അനർഹരായവരെ കണ്ടെത്താൻ ഓപ്പറേഷൻ യെല്ലൊ എന്ന പരിശോധന സംഘടിപ്പിച്ചിരുന്നു.
Also Read: Netflix Scam: സൂക്ഷിക്കുക, പേയ്മെന്റ് ചെയ്യുമ്പോൾ ഹാക്കറുടെ കെണിയിൽ അകപ്പെടരുതേ! New Scam ഇങ്ങനെ…
ഇതിൽ 1.75 ലക്ഷം കാർഡുകൾ ബിപിഎല്ലിന് യോഗ്യത ഇല്ലാത്തവയാണെന്നും സ്ഥിരീകരിച്ചു. ഈ കാർഡുകൾ സറണ്ടർ ചെയ്താണ്, അർഹരായവരെ പരിഗണിച്ചുകൊണ്ട് ഇനി മുൻഗണനാ റേഷൻ കാർഡുകൾ വിതരണം ചെയ്യുക.