ശരിയായ ഇമെയിലുകളെ കണ്ടുപിടിക്കാൻ ജിമെയിൽ സഹായിക്കും
എന്നാൽ Blue Tick കമ്പനികൾക്കും ബ്രാൻഡുകൾക്കും മാത്രമുള്ളതാണ്
Twitterൽ വേരിഫൈഡ് പ്രൊഫൈലുകൾക്ക് നൽകിയിരുന്ന ബ്ലൂ ടിക്ക് കുറച്ച് നാളുകൾക്ക് മുമ്പ് ഇൻസ്റ്റഗ്രാമിലും എത്തിയിരുന്നു. എന്നാൽ ടെക് ലോകത്തിപ്പോൾ ചർച്ചയാകുന്നത് ഇ-മെയിലിലെ ചെക്ക് മാർക്കാണ്. വളരെ പെട്ടെന്ന് തന്നെ G-mailൽ നീല ടിക്ക് അവതരിപ്പിക്കുമെന്നാണ് Google അറിയിച്ചിരിക്കുന്നത്. എന്നാൽ ട്വിറ്ററിന്റെയും ഇൻസ്റ്റഗ്രാമിന്റെ മെറ്റ കമ്പനിയുടെയും നീല ബാഡ്ജുകളിൽ നിന്ന് ഇത് വ്യത്യാസപ്പെടുന്നുവെന്ന് നോക്കാം. മെയിലുകൾ വഴി ഇന്ന് ഒരുപാട് തട്ടിപ്പുകൾ നടക്കുന്നുണ്ട്. എന്നാൽ ഇങ്ങനെ വ്യാജ ഇമെയിലുകളിൽ നിന്ന് ശരിയായ ഇമെയിലുകളെ വേർതിരിക്കാൻ Blue tick ഫീച്ചർ സഹായിക്കും.
അതായത്, പ്രൊഫൈൽ അക്കൗണ്ടുകൾ പരിശോധിച്ച് അവ മറ്റുള്ളവരിൽ നിന്ന് വേർതിരിച്ചറിയാൻ നീല ടിക്ക് ഉപയോഗിക്കാം. അതായത്, Mail അയച്ചയാളുടെ പേരിന് സമീപം ചെക്കമാർക്ക് ഉണ്ടെങ്കിൽ അത് ശരിയായ മെയിൽ ഐഡിയാണെന്നും, വ്യാജ അക്കൗണ്ട് അല്ലെന്നും മനസിലാക്കാം. ഇതിലൂടെ സൈബർ തട്ടിപ്പുകളിൽ നിന്ന് സുരക്ഷ ഒരുക്കാമെന്നത് തന്നെയാണ് നേട്ടം. എന്നാൽ, ശ്രദ്ധിക്കേണ്ടത് ഈ Blue Tick കമ്പനികൾക്കും ബ്രാൻഡുകൾക്കും മാത്രമുള്ളതാണ്.
BIMI അഥവാ ബ്രാൻഡ് ഇൻഡിക്കേറ്ററുകൾ ഫോർ മെസേജ് ഐഡന്റിഫിക്കേഷൻ എന്ന Gmail ഫീച്ചറിന്റെ ഭാഗമായാണ് ബ്ലൂ ടിക്ക് അവതരിപ്പിച്ചിരിക്കുന്നത്. എന്നാൽ ഈ Blue tickന് ഉപയോക്താക്കളിൽ നിന്ന് കമ്പനി പ്രത്യേകം നിരക്കുകളൊന്നും ഈടാക്കുന്നില്ല. അതേ സമയം, ട്വിറ്ററിലും മെറ്റയും നീല ടിക്കിന് പണം ഈടാക്കുന്നുണ്ട്.
She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel.