നീണ്ട ബാറ്ററി ലൈഫ്, ടച്ച് കൺട്രോൾ, സൂപ്പർ ഓഡിയോ ഫീൽ; ബ്ലൂപങ്ക്റ്റിന്റെ BTW20 ഇയർബഡ്സുകൾ ഇന്ത്യയിലെത്തി

Updated on 16-Feb-2023
HIGHLIGHTS

1299 രൂപയാണ് മികച്ച ബാക്കപ്പുമായി എത്തുന്ന ഈ ഇയർബഡ്‌സിന്റെ വില

ഇ-കോമേഴ്‌സ് പ്ലാറ്റ്ഫോമായ ആമസോൺ വഴി ഇപ്പോൾ വിപണിയിലെത്തിയിട്ടുണ്ട്

വെള്ള,ബ്ലാക്ക്,ബ്ലൂ,ഗ്രീൻ എന്നീ കളർ വേരിയന്റുകൾ ഉണ്ട്

പ്രമുഖ ജർമൻ ബ്രാൻഡായ ബ്ലൂപങ്ക്റ്റ്(Blaupunkt)ന്റെ പുതിയ ഇയർബഡ്ഡാണ് BTW20 TWS ഇയർബഡ്ഡ്. 1299 രൂപ വില വരുന്ന ഈ ഇയർബഡ്ഡ് ഇന്ത്യയിൽ പുതിയ ശബ്ദവിസ്മയമൊരുക്കും. ഇതിന്റെ 13mm ഡ്രൈവേഴ്സ് മികച്ച ശബ്ദ വിസ്മയം സൃഷ്ടിക്കും. ശബ്ദ വ്യക്തതയും അതുപോലെ മൈക്രോഫോൺ ആമ്പിയന്റ് നോയിസിനെയും ഇല്ലാതാക്കുന്നു. അനാവശ്യമായ ശബ്ദത്തെയും കാറ്റിനെയും തടഞ്ഞു ഫോൺ കോളുകൾ വ്യക്തവും സുഗമവുമാണെന്ന് ഉറപ്പാക്കാൻ കഴിയും. ശക്തമായ ശബ്ദം നല്കാൻ ഈ ഇയർബഡ്‌സിന് കഴിയും.

ബ്ലൂപങ്ക്റ്റ് ഇയർഫോണുകളുടെ സവിശേഷതകൾ

ഇയർബഡ്‌സുപയോഗിച്ച് ആയാസരഹിതമായ ഫോൺകോളുകൾ നടത്താനും മ്യൂസിക്‌ പ്ലേയ്‌ലിസ്റ്റുകൾ മികച്ച രീതിയിൽ ആസ്വദിക്കാനുമാകും. സുഖകരവും ഭാരം കുറഞ്ഞതുമായ ഈ ഇയർബഡ്ഡുകൾ ദിവസം മുഴുവൻ നമുക്ക് ഉപയോഗിക്കാം. ടർബോവോൾട് ഫാസ്റ്റ് ചാർജിങ് ഇതിന്റെ മറ്റൊരു പ്രത്യേകതയാണ്. ഓരോ ചാർജിലും 14 മണിക്കൂർ പ്ലേടൈം ഉൾപ്പെടുത്തിയിരിക്കുന്നു.അതുപോലെ ലോ ലാറ്റൻസി മോഡ് ഗെയ്മിങ്ങിനു മികച്ച അനുഭവം നൽകുന്നു. ഗെയിം ശബ്ദം കൃത്യമായി നടത്താനും കഴിയും.

മത്സര ഓപ്ഷനുകളിൽ നിന്ന് ബ്ലൂപങ്ക്റ്റ്(Blaupunkt)BTW20 TWS ഇയർഫോണുകളെ വ്യത്യസ്തമാക്കുന്ന ഒരു പ്രധാന സവിശേഷത ചാർജിംഗ് കെയ്‌സിലെ ബാറ്ററി ലെവൽ ഇൻഡിക്കേറ്റർ ഡിസ്‌പ്ലേയാണ്. കേസിന്റെ മുൻവശത്തുള്ള ഈ LED ഡിസ്പ്ലേ, കേസിൽ തന്നെ ചാർജിന്റെ ശതമാനവും ഇയർപീസുകളുടെ വ്യക്തിഗത ചാർജ് ലെവലും പ്രദർശിപ്പിക്കുന്നു. ബ്ലൂപങ്ക്റ്റ്(Blaupunkt)BTW20 TWS ഇയർഫോണുകളിൽ USB ടൈപ്പ്-സി ഫാസ്റ്റ് ചാർജിംഗ്, ഇയർപീസുകൾക്കുള്ള മൊത്തം ബാറ്ററി ലൈഫ്,30 മണിക്കൂർ വരെ ബാറ്ററി ലൈഫ്,കെയ്‌സ് ഒരുമിച്ച് ചാർജിംഗ് എന്നിവ ഉൾപ്പെടുന്നു. ഗൂഗിൾ അസിസ്റ്റന്റിനും സിരിക്കുമായി ടച്ച് കൺട്രോളുകളും വോയ്‌സ് അസിസ്റ്റന്റ് പിന്തുണയും ഉണ്ട്.

Connect On :