ഒരുപാടുനാളുകൾക്ക് ശേഷം ബ്ലാക്ക് ബെറി പുറത്തിറക്കുന്ന പുതിതാ സ്മാർട്ട് ഫോൺ ആണ് ബ്ലാക്ക് ബെറി കീ 2.ചൈന വിപണിയിൽ ഈ സ്മാർട്ട് ഫോണുകളുടെ പ്രീ ഓർഡറുകൾ ആരംഭിച്ചു .ഈ സ്മാർട്ട് ഫോണുകളുടെ പ്രധാന സവിശേഷത എന്നുപറയുന്നത് ഇതിന്റെ ഡ്യൂവൽ പിൻ ക്യാമറകളാണ് .കൂടാതെ മികച്ച ബാറ്ററി ലൈഫും ഈ മോഡലുകൾ കാഴ്ചവെക്കുണ്ട് .ഏകദേശം 2 ദിവസവരെയാണ് കമ്പനി ബാറ്ററി ബാക്ക് അപ്പ് പറയുന്നത് .ഇതിന്റെ പ്രധാന സവിശേഷതകൾ മനസ്സിലാക്കാം .
ക്യാമറകൾക്കും ബാറ്ററിയ്ക്കും മുൻഗണന നൽകികൊണ്ട് ബ്ലാക്ക് ബെറി പുറത്തിറക്കിയ ഏറ്റവും പുതിയ സ്മാർട്ട് ഫോൺ ആണ് കീ 2 എന്ന മോഡൽ .ടച്ച് കൂടാതെ കീ പാടുകളും ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നു .4.5 ഇഞ്ചിന്റെ ഫുൾ HD ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .കൂടാതെ 1080*1620 ന്റെ പിക്സൽ റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട് .ഇതിന്റെ ആന്തരിക സവിശേഷതകളും മികവുറ്റതാണ് .
ഇലട്രോണിക്സ് ഉത്പന്നങ്ങൾ വിലക്കുറവിൽ വാങ്ങിക്കാം Paytm മാളിൽ നിന്നും ,ക്ലിക്ക് ചെയ്യുക
ഒക്ടകോർ ,സ്നാപ്ഡ്രാഗന്റെ പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം .കൂടാതെ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ വേർഷനായ ഓറിയോയിലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .6 ജിബിയുടെ റാം ആണ് ബ്ലാക്ക് ബെറിയുടെ ഈ പുതിയ മോഡലുകൾക്ക് കരുത്തേൽക്കുന്നത് .കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജു ഇതിനു നൽകിയിരിക്കുന്നു .128 ജിബിവരെ ഇതിന്റെ മെമ്മറി വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .
ഡ്യൂവൽ പിൻ ക്യാമറയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .12 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളാണ് ഇതിനു നൽകിയിരിക്കുന്നത് .ഡ്യുവല്‍ ടോണ്‍ എല്‍.ഇ.ഡി ഫ്ളാഷ്, എച്ച്.ഡി റെക്കോര്‍ഡിംഗ്, 30 ഫ്രെയിംസ് പെര്‍ സെക്കന്റില്‍ 4കെ വീഡിയോ റെക്കോര്‍ഡിംഗ് എന്നിവ ഇതിന്റെ ക്യാമറകളുടെ മറ്റു പ്രധാന സവിശേഷതകളാണ് .ഇതിന്റെ ഡിസൈനിലും വ്യത്യസ്തത പുലർത്തിയിരുന്നു .അലുമിനിയത്തിന്റെ അലോയ് ഫ്രെയിംമ്മിലാണു പുറത്തിറക്കിയിരിക്കുന്നത് .
ഡ്യൂവൽ സിംമ്മിൽ പുറത്തിറങ്ങുന്ന 4ജി LTE സ്മാർട്ട് ഫോൺ ആണിത് .ഇതിന്റെ ബാറ്ററി ലൈഫ് മറ്റൊരു പ്രധാന സവിശേഷതയാണ് .3500mAh ന്റെ ബാറ്ററി ലൈഫാണ് ഇത് കാഴ്ചവെക്കുന്നത് .കൂടാതെ ഇതിനു രണ്ടു ദിവസംവരെ ബാറ്ററി ബാക്ക് അപ്പ് കമ്പനി വാഗ്ദാനം നൽകുന്നുണ്ട് .ബ്ലൂടൂത്ത് 5.0, GPS , ഗ്ലോണാസ്, ബയ്ഡോ, എന്‍.എഫ്.സി, 3.5mm ഹെഡ്ഫോണ്‍ ജാക്ക് എന്നിവ ഇതിന്റെ മറ്റു സവിശേഷതകളാണ് .
ഈ സ്മാർട്ട് ഫോണുകൾ ഇപ്പോൾ ചൈന വിപണിയിൽ പ്രീ ഓർഡറുകൾ ആരംഭിച്ചുകഴിഞ്ഞു .ഉടൻ തന്നെ ഇത് ഇന്ത്യൻ വിപണിയിൽ എത്തുമെന്നാണ് കരുതുന്നത് .ഇതിന്റെ വിലയെക്കുറിച്ചു പറയുകയാണെങ്കിൽ CNY 4,499 വരും .അതായത് ഇന്ത്യൻ വിപണിയിൽ എത്തുമ്പോൾ ഏകദേശം 47000 രൂപയ്ക്ക് അടുത്തുവരും .
ഇലട്രോണിക്സ് ഉത്പന്നങ്ങൾ വിലക്കുറവിൽ വാങ്ങിക്കാം Paytm മാളിൽ നിന്നും ,ക്ലിക്ക് ചെയ്യുക