ബിക്സ്ബി വോയിസ് സേവനം ഉൾപ്പെടുത്തി ജൂലൈ 18 നെത്തും?

ബിക്സ്ബി വോയിസ് സേവനം ഉൾപ്പെടുത്തി ജൂലൈ  18 നെത്തും?
HIGHLIGHTS

ബിക്സ്ബി വോയിസ് സേവനം ഉൾപ്പെടുത്തി ജൂലൈ 18 നെത്തും?

മൂന്നോ നാലോ ടാപ്പുകളിലൂടെ മാത്രം സാധ്യമാകുന്ന നിർദ്ദേശങ്ങൾ ഒരൊറ്റ വോയ്‌സ് കമാൻഡിലൂടെ സാധ്യമാകും 

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന സാംസങ്ങിന്റെ ഡിജിറ്റൽ അസിസ്റ്റന്റ് ബിക്സ്ബി വോയിസ് സേവനം കൂടി  ഉൾപ്പെടുത്തി പൂർണ്ണ സജ്ജമായി ജൂലൈ  18 നെത്തുന്നു.  ടച്ച് വഴിയുള്ള നിർദ്ദേശങ്ങൾക്ക് പകരം വോയിസ് കമാൻഡുകളിൽ കൂടി ഫോണിനെ പ്രവർത്തിപ്പിക്കാൻ കഴിയുന്ന സംവിധാനമാണിത്.

കൂടുതൽ പ്രധാനപ്പെട്ട ഓഫറുകൾക്ക് ഈ ലിങ്ക് നിങ്ങൾക്ക് പരിശോധിക്കാവുന്നതാണ്

മൂന്നോ നാലോ ടാപ്പുകളിലൂടെ മാത്രം സാധ്യമാകുന്ന നിർദ്ദേശങ്ങൾ ഒരൊറ്റ വോയ്‌സ് കമാൻഡിലൂടെ സാധ്യമാകുന്നത് സമയ ലാഭത്തിനൊപ്പം സൗകര്യപ്രദവുമാകും. ലോഞ്ചിങ് വേളയിൽ കൊറിയയിൽ മാത്രം ലഭ്യമായിരുന്ന സേവനം ലോകത്തിന്റെ മറ്റു ഭാഗങ്ങളിലുമുള്ള ഫോണുകളിലും ലഭ്യമായിത്തുടങ്ങും.

ബിക്സ്ബി വോയിസ് സേവനം ഇഗ്ളീഷ് ഭാഷയിൽ ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ടു ചില പ്രശ്നങ്ങൾ നിലവിലുണ്ടായിരുന്നു. ഈ പ്രശ്നങ്ങൾ പൂർണ്ണമായി പരിഹരിക്കപ്പെട്ടുവെന്നു കരുതുന്നില്ല എങ്കിലും കുറെയൊക്കെ മെച്ചപ്പെടുത്തലുകൾ സാധ്യമായിട്ടുണ്ടെന്നാണ്; ജൂലൈ  18 നു ലോകവ്യാപകമായി ബിക്സ്ബി അവതരിപ്പിക്കുമെന്ന സൂചനയോടു കൂട്ടിച്ചേർത്തു വായിക്കാനാകുന്നത്. 

Syed Shiyaz Mirza
Digit.in
Logo
Digit.in
Logo