വാണാക്രൈ;ഡാറ്റ വീണ്ടെടുക്കാൻ “ബിറ്റ്‌കോയിൻ” ഉപയോഗിക്കുന്നതെന്തിന്?

വാണാക്രൈ;ഡാറ്റ  വീണ്ടെടുക്കാൻ “ബിറ്റ്‌കോയിൻ” ഉപയോഗിക്കുന്നതെന്തിന്?
HIGHLIGHTS

നിലവിൽ ഏതാണ്ട് ഒന്നരലക്ഷം രൂപയ്ക്കടുത്തതാണ് ഒരു ബിറ്റ് കോയിന്റെ വില അതായത് പുതിയതായി മാരുതി പുറത്തിറക്കിയ 7.5 ലക്ഷം രൂപയുടെ ഡിസയർ കാർ വാങ്ങാൻ വെറും അഞ്ച് ബിറ്റ്‌കോയിനുകൾ മാത്രം മതി

വാണാക്രൈ പോലുള്ള റാൻസംവെയർ ആക്രമണങ്ങൾ കമ്പ്യൂട്ടറിലെ ഡാറ്റയെ എൻക്രിപ്റ്റ് ചെയ്യുകയും പിന്നീട് ഈ ഡാറ്റ വീണ്ടെടുക്കാനുള്ള ഡീക്രിപ്‌ഷൻ കീ ലഭിക്കുന്നതിനായി പണം ആവശ്യപ്പെടുകയുമാണ് നിലവിൽ ഹാക്കറന്മാരുടെ രീതി. പണം അടയ്‌ക്കേണ്ടത് ബിറ്റ് കോയിൻ രീതിയിലാണ് എന്നതാണ് മറ്റൊരു ശ്രദ്ധേയമായ വസ്തുത .

നിലവിൽ ഏതാണ്ട് ഒന്നരലക്ഷം രൂപയ്ക്കടുത്തതാണ് ഒരു ബിറ്റ് കോയിന്റെ വില അതായത് പുതിയതായി മാരുതി പുറത്തിറക്കിയ 7.5  ലക്ഷം രൂപയുടെ ഡിസയർ കാർ വാങ്ങാൻ വെറും അഞ്ച് ബിറ്റ്‌കോയിനുകൾ മാത്രം മതി എന്നർത്ഥം. മറ്റു ഡിജിറ്റൽ ഇടപാടുകളിൽ നിന്നും വ്യത്യസ്തമായി ബിറ്റ് കോയിൻ ഉപയോഗിച്ചുള്ള കൈമാറ്റം അജ്ഞാതനായി തുടരാൻ രണ്ടു ഇടപാടുകാരെയും സഹായിക്കും എന്നതാണ് മറ്റൊരു യാഥാർഥ്യം.

ഹാക്കിങ് നടത്തിയവരെ കണ്ടെത്താൻ കഴിയാത്ത വിധത്തിൽ  പണം കൈമാറ്റം നടത്തനാണ് ബിറ്റ് കോയിൻ വഴി ഇവർ മോചനദ്രവ്യം അഥവാ റാൻസം ആവശ്യപ്പെടുന്നത്. കറൻസി, ഡിജിറ്റൽ  ഇടപാടുകളെപ്പോലെ ഒരു കേന്ദ്രീകൃത നിയന്ത്രണ സംവിധാനം ഇല്ലാത്തത് ബിറ്റ് കോയിൻ ഇടപാടിനെ കൂടുതൽ രഹസ്യസ്വഭാവം ഉള്ളതാക്കുന്നു.

ഇന്റെർനെറ്റിന് ബിറ്റ് കോയിനുകൾ സമ്പാദിക്കുന്ന പ്രക്രിയയെ വിളിക്കുന്ന പേരാണ് ബിറ്റ് മൈനിങ്. നിലവിൽ ഒരു ലക്ഷത്തിലധികം ബിറ്റ്കോയിൻ ഉപയോക്താക്കൾ ഇന്ത്യയിൽ ഉണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo