ഇത് ഓഫറുകളുടെ കാലമാണ്. പുതുവർഷത്തിൽ പുതുപുത്തൻ സ്മാർട്ഫോണുകൾ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് അതിനാൽ തന്നെ വളരെ മികച്ച സമയമാണിത്. പ്രമുഖ ഇ- കൊമേഴ്സ് പ്ലാറ്റ്ഫോമായ Flipkart വീണ്ടും ബിഗ് സേവിങ് ഡേയ്‌സ് സെയിൽ ആരംഭിച്ചിരിക്കുകയാണ്.
പതിവുപോലെ, വിവിധ ഇലക്ട്രോണിക്‌സ് ഉപകരണങ്ങൾക്ക് മികച്ച കിഴിവുകൾ ഇതിലൂടെ ലഭിക്കും. മൊബൈൽ ഫോണുകൾ, ടാബ്‌ലെറ്റുകൾ, ഗെയിമിങ് ആക്‌സസറികൾ, ഹെഡ്‌സെറ്റുകൾ എന്നിവയുൾപ്പെടെ പത്ത് ലക്ഷത്തിലധികം ഉൽപ്പന്നങ്ങൾക്ക് വിൽപ്പനയിൽ കിഴിവ് ലഭിക്കുന്നുണ്ട്. എന്നാൽ ഇവയിൽ ഏറ്റവും കൂടുതൽ ആകർഷണീയമായ ഓഫറുകൾ ലഭിക്കുന്നത് മുൻനിര, മിഡ് റേഞ്ച്, ബജറ്റ് ഫോണുകൾക്കാണ്. ബിഗ് സേവിങ് ഡേയ്‌സ് സെയിൽ ഈ ഫോണുകൾക്ക് നൽകുന്ന ചില ഡീലുകൾ പരിശോധിക്കാം.
ഒക്ടോബറിൽ സമാരംഭിച്ച ഗൂഗിൾ പിക്സൽ 7, പിക്സൽ 7 പ്രോ എന്നിവ ഫ്ലിപ്കാർട്ടിൽ ഇപ്പോൾ ഓഫറിൽ വാങ്ങാം. Google Pixel 7 അതിന്റെ യഥാർഥ വിലയായ 59,999 രൂപയിൽ നിന്ന് 47,999 രൂപയിൽ ലഭ്യമാകുമെന്ന് Flipkart പ്രഖ്യാപിച്ചു. ഗൂഗിൾ പിക്സൽ 7 പ്രോ അതിന്റെ യഥാർഥ വിലയായ 84,999 രൂപയിൽ നിന്ന് 68,999 രൂപയ്ക്കും ലഭിക്കും. പിക്സൽ 7, പിക്സൽ 7 പ്രോ എന്നിവയിൽ യഥാക്രമം 12,000 രൂപ, 16,000 രൂപയുടെ കിഴിവാണ് നൽകുന്നത്.
കൂടാതെ, ഐഫോൺ 14, ഐഫോൺ 14 പ്ലസ്, സാംസങ് S22+, സാംസങ് ഗാലക്സി Z ഫ്ലിപ് 3, സാംസങ് ഗാലക്സി S21 FE 5G എന്നിവയിലും Flipkart കിഴിവ് നൽകുന്നു. എന്നിരുന്നാലും, ഈ ഫോണുകളുടെ വിലക്കിഴിവ് എത്രയെന്ന് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
ബിഗ് സേവിങ് ഡേയ്‌സ് സെയിലിൽ മിഡ് റേഞ്ച് ഫോണുകളും ഫ്ലിപ്കാർട്ട് ഉൾപ്പെടുത്തിയിട്ടുണ്ട്. നഥിങ് ഫോൺ 1ന് 29,999 രൂപയാണ് വിലയെങ്കിൽ, 24,999 രൂപയ്‌ക്ക് ഫ്ലിപ്കാർട്ടിൽ വാങ്ങാം. Pixel 6a നിങ്ങൾക്ക് 3000 രൂപ കിഴിവിൽ ലഭ്യമാണ്.
ഏറ്റവും കുറഞ്ഞ വിലയ്ക്ക് വാങ്ങാവുന്ന ഫോണുകൾക്ക് വീണ്ടും വിലക്കിഴിവ് ലഭിച്ചാൽ അത് ഡബിൾ ധമാക്ക ഓഫറായിരിക്കുമല്ലോ! POCO F4, Moto G62, Moto Edge 30, ഇൻഫിനിക്സ് ഹോട്ട് 12 എന്നിങ്ങനെയുള്ള ബജറ്റ് ഫോണുകൾ ഡിസ്കൗണ്ട് റേറ്റിൽ ലഭിക്കുന്നതാണ്. അതായത്, പോകോ എഫ്4 22,999 രൂപയ്ക്ക് ലഭിക്കും. മോട്ടോ G62 14,249 രൂപയ്ക്കും, മോട്ടോ എഡ്ജ് 30 22,249 രൂപയ്ക്കും ലഭിക്കും. ഇൻഫിനിക്സ് ഹോട്ട് 12 നിങ്ങൾക്ക് 7,749 രൂപയിൽ വാങ്ങാം.
ഇതിനെല്ലാം പുറമെ, ഏതാനും ക്രെഡിറ്റ് കാർഡുകൾക്ക് ലഭിക്കുന്ന ഓഫറുകളുമുണ്ട്. അതിനാൽ, ജനുവരി 15 മുതൽ ജനുവരി 20 വരെ തത്സമയം നടക്കുന്ന ബിഗ് സേവിങ് ഡേയ്‌സ് സെയിലിനായി കാത്തിരിക്കുക.