BGMI PUBG ഒറ്റയ്ക്കല്ല വരുന്നത്! ആവേശം കൊഴുക്കാൻ ഇവർ 2 പേരുമുണ്ടാകും

BGMI PUBG ഒറ്റയ്ക്കല്ല വരുന്നത്! ആവേശം കൊഴുക്കാൻ ഇവർ 2 പേരുമുണ്ടാകും
HIGHLIGHTS

പബ്ജി വീഡിയോ ഗെയിമിനൊപ്പം മോർട്ടലും തഗ്ഗും ഉൾക്കൊള്ളുന്ന വോയ്‌സ് പാക്കുകളും ഉണ്ടായിരിക്കും

ഗെയിമിങ് അനുഭവം മെച്ചപ്പെടുത്തുന്നതിനാണ് ഈ ഫീച്ചറുകൾ

10 മാസത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യക്കാരുടെ പ്രിയപ്പെട്ട PUBG തിരിച്ചുവരികയാണ്. മെയ് 28ന് അർധരാത്രിയോടെ BGMIയുടെ സെർവർ രാജ്യത്തെ വീഡിയോ ഗെയിമർമാർക്കായി തുറക്കപ്പെടും. കളിക്കുന്ന സമയ ദൈർഘ്യത്തിലും, കുട്ടികൾക്കുമെല്ലാം ചില നിബന്ധനങ്ങളും നിയന്ത്രണങ്ങളുമോടെയാണ് Battlegrounds Mobile India വരുന്നത്.

എന്നാൽ, തിരിച്ചുവരവിൽ ബിജിഎംഐ ഒറ്റയ്ക്കല്ല എന്നതാണ് ഏറ്റവും പുതിയ വിവരം. പബ്ജി വീഡിയോ ഗെയിമിനൊപ്പം മോർട്ടലും തഗ്ഗും ഉൾക്കൊള്ളുന്ന വോയ്‌സ് പാക്കുകളും ഉണ്ടായിരിക്കും എന്ന് റിപ്പോർട്ടുകൾ പറയുന്നു. അതായത്, ഗെയിമിങ് അനുഭവം മെച്ചപ്പെടുത്തുന്നതിനായി ഇന്ത്യൻ ഗെയിമിങ് കമ്മ്യൂണിറ്റിയിലെ പ്രമുഖരും S8UL എസ്‌പോർട്‌സിന്റെ സഹ ഉടമകളുമായ മോർട്ടലും തഗ്ഗും എക്‌സ്‌ക്ലൂസീവ് വോയ്‌സ് ലൈനുകളാണ് BGMIകാർക്കായി ഒരുക്കിയിരിക്കുന്നത്.

BGMIയും വോയിസ് പാക്കുകളും

മോർട്ടലിനും തഗ്ഗിനും തങ്ങളുടെ കരിസ്മാറ്റിക് ഗെയിംപ്ലേയിലൂടെയും സ്ട്രീമിങ് ക്വാളിറ്റിയിലൂടെയും വൻ ഫോളോവേഴ്സാണുള്ളത് എന്ന് പറയുന്നുണ്ട്. അതുകൊണ്ട് തന്നെ Battlegrounds Mobile India ഇന്ത്യയിലേക്ക് മടങ്ങി വരുമ്പോൾ ഈ PUBG പ്ലാറ്റ്ഫോമിന് ഇന്ത്യയിലെ മുഖ്യ സ്ഥാനം നേടിക്കൊടുക്കാൻ ഇവർക്ക് സാധിക്കും. ഇതിന്റെ ഭാഗമായി #PlayASThug, #PlayASMortal എന്നീ ഹാഷ്‌ടാഗുകളും സമൂഹമാധ്യമങ്ങളിലെ ക്യാമ്പെയ്നിനായി ഉൾപ്പെടുത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്.

ഗെയിമിന്റെ പുനരാരംഭത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്ന രാജ്യത്തെ പബ്ജി ആരാധകർക്ക് ഈ വോയ്‌സ് പായ്ക്കുകൾ കൂടുതൽ മികച്ച വീഡിയോ ഗെയിം അനുഭവമായിരിക്കും നൽകുക. എന്തെന്നാൽ, ജൊനാഥൻ, കാസ്‌ട്രോ, സ്‌നാക്‌സ്, പായൽ, മാവി, സ്‌കൗട്ട്, ഘട്ടക്, ഡൈനാമോ തുടങ്ങിയ ജനപ്രിയ താരങ്ങളുടെ ഓഡിയോ ഫയലുകൾ ബാറ്റിൽഗ്രൗണ്ട്സ് മൊബൈൽ ഇന്ത്യയിൽ അവതരിപ്പിച്ച അതേ ഫോർമാറ്റിലായിരിക്കും ഈ വോയ്‌സ് പാക്കുകളും വരുന്നത് എന്നാണ് സൂചന.

2022 ജൂലൈയിൽ പബ്ജിയെ ആദ്യമായി ഇന്ത്യയിൽ താൽക്കാലികമായി നിരോധിച്ച സമയത്താണ് തഗ്ഗിന്റെ ആദ്യ വോയ്‌സ് പാക്ക് പുറത്തിറങ്ങിയത്. ആ സമയത്ത് Thugന് BGMIയുമായി ചേരാൻ സാധിച്ചില്ല. MortaL ആകട്ടെ വോയ്‌സ് പാക്കും റെക്കോർഡ് ചെയ്‌തിരുന്നു. എന്നാൽ അതിനും ഗെയിമിന്റെ നിരോധനത്തിന് മുമ്പ് BGMIലേക്ക് വരാനായില്ല. അതുകൊണ്ട് തന്നെ പരാജയപ്പെട്ട ആ കൂട്ടുകെട്ട് തിരിച്ചുവരവിൽ BGMIയുടെ കമ്പനിയായ ക്രാഫ്റ്റൺ ഉൾപ്പെടുത്തുകയാണ്.

ഇന്ത്യയിൽ ഇന്ന് വീഡിയോ ഗെയിം കളിക്കുന്നവരുടെ എണ്ണം വർധിക്കുകയാണ്. PUBG വൻ തരംഗമായിരുന്നപ്പോഴാണ് അതിന് രാജ്യം വിടേണ്ടി വന്നത്. എങ്കിലും, BGMIയുടെ ഈ അഭാവം ഇന്ത്യൻ ഗെയിമിങ് കമ്മ്യൂണിറ്റിയെ ബാധിച്ചുവെന്നതിൽ സംശയമില്ല. തിരിച്ചുവരുമ്പോൾ MortaL, Thug വോയ്‌സ് പാക്കുകളെയും കൂടി കൂട്ടിയാണ് BGMI വരുന്നതെന്നതിനാൽ ഗെയിമിങ് ആവേശം ഒന്നുകൂടി കൊഴുക്കും.

Anju M U

Anju M U

She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo