സൂക്ഷിക്കുക! Customer care എന്ന് കരുതി വിളിക്കുന്ന നമ്പരുകളിൽ ചതിക്കുഴി

സൂക്ഷിക്കുക! Customer care എന്ന് കരുതി വിളിക്കുന്ന നമ്പരുകളിൽ ചതിക്കുഴി
HIGHLIGHTS

കസ്റ്റമർ കെയർ ഹെൽപ്പ് ലൈൻ നമ്പർ സെർച്ച് ചെയ്ത്, ആദ്യം കാണുന്ന നമ്പർ ക്ലിക്ക് ചെയ്ത് വിളിക്കുന്ന ശീലമുണ്ടോ?

ഇവ വ്യാജ കസ്റ്റമർ കെയർ നമ്പറുകളായിരിക്കാം... സൂക്ഷിക്കുക

നിങ്ങൾ ഒരുപക്ഷേ കസ്റ്റമർ കെയർ നമ്പറെന്ന് വിളിച്ച് ബന്ധപ്പെടുന്ന കോണ്ടാക്റ്റ് നിങ്ങൾക്ക് പണിയാകാം. ഇങ്ങനെ അറിയാത്ത നമ്പരുകളിലേക്ക് കോൾ ചെയ്യുമ്പോൾ നിങ്ങളുടെ വിവരങ്ങൾ ചോർത്തപ്പെടും. 
ഉദാഹരണത്തിന് നിങ്ങൾക്ക് ഏതെങ്കിലും ബാങ്കിന്റെ വിവരങ്ങളോ സേവനമോ സംബന്ധിച്ചാണ് സംശയമുള്ളതെങ്കിൽ, ചിലപ്പോൾ ഗൂഗിളിൽ നിങ്ങൾ കസ്റ്റമർ കെയർ ഹെൽപ്പ് ലൈൻ നമ്പർ സെർച്ച് ചെയ്ത്, ആദ്യം കാണുന്ന നമ്പർ ക്ലിക്ക് ചെയ്ത് വിളിക്കുന്നു. എന്നാൽ ഇതിലും പല തട്ടിപ്പുകളും ഒളിഞ്ഞിരിക്കുന്നുവെന്നത് ഒരുപക്ഷേ നിങ്ങൾക്ക് അറിയില്ലായിരിക്കാം. ഈ അറിവില്ലായ്മയെ തന്നെയാണ് സൈബർ ലോകത്തെ ചതിക്കുഴികൾ സുവർണാവസരമാക്കുന്നതും. 

ഇങ്ങനെ വ്യാജ കസ്റ്റമർ കെയർ നമ്പറുകൾ വഴിയുള്ള തട്ടിപ്പ് കേസുകൾ കഴിഞ്ഞ കുറച്ച് വർഷങ്ങളായി വ്യാപകമാണ് എന്നതാണ് ഏറ്റവും പുതിയ റിപ്പോർട്ട്. അതും ടെലികോം, ആരോഗ്യ പരിപാലനം ചെയ്യുന്ന ബാങ്കിങ്, ഫിനാൻസ് മേഖലകളിലാണ് ഇങ്ങനെയുള്ള തട്ടിപ്പുകൾ കൂടുതലുള്ളതെന്നും കണക്കുകൾ വ്യക്തമാക്കുന്നു. പണം തട്ടാനുള്ള ഒരു ആധുനിക ട്രാപ്പാണിത്. അതായത്, Customer care എന്ന് കരുതി ആളുകൾ ബന്ധപ്പെടുന്ന നമ്പരിലേക്ക് വിവരങ്ങൾ പങ്കുവയ്ക്കാനും, ഇവ തട്ടിപ്പ് നടത്താനും ഉപയോഗിക്കുന്നു.

തട്ടിപ്പ് വരുന്ന വഴി…

സാധാരണയായി, ബാങ്കുകൾ, ഓൺലൈൻ ഷോപ്പിങ് സൈറ്റുകൾ, ട്രാവൽ ഏജൻസികൾ എന്നിവരുടെ കസ്റ്റമർ കെയർ നമ്പറുകൾ ഓൺലൈനിൽ തിരയുന്നു. എന്നാൽ, കമ്പനികൾ അവരുടെ വെബ്‌സൈറ്റുകളിൽ ഉപഭോക്തൃ വിവരങ്ങൾ പങ്കുവയ്ക്കുകയാണെങ്കിൽ അത് Google ഉൾപ്പെടെയുള്ള സെർച്ച് എഞ്ചിനുകളിൽ ലഭ്യമാണ്. ഈ അൽഗോരിതങ്ങൾ തട്ടിപ്പ് നടത്തുന്നവർ ഹാക്ക് ചെയ്യുന്നു. ഇങ്ങനെ ആരെങ്കിലും ഗൂഗിൾ സെർച്ച് ചെയ്ത് കസ്റ്റമർ കെയർ സഹായം തേടുമ്പോൾ അവരിലേക്ക് തട്ടിപ്പുകാർ ബന്ധപ്പെടുന്നു.

ഇതിന് പുറമെ, നിയമാനുസൃത ബ്രാൻഡുകളുടെയും ധനകാര്യ സ്ഥാപനങ്ങളുടെയും വ്യാജ വെബ്‌സൈറ്റുകൾ സൃഷ്ടിക്കുന്നതായും നിരവധി കേസുകൾ വരുന്നുണ്ട്. ഇവർ സൈറ്റുകളിൽ അവരുടെ വ്യാജ ഫോൺ നമ്പറുകൾ ലിസ്റ്റ് ചെയ്യുന്നു. 

തങ്ങളുടെ വെബ്സൈറ്റ് ഗൂഗിളിൽ ആദ്യം കാണിക്കുന്നതിനായി തട്ടിപ്പുകാർ Google പരസ്യങ്ങളും ഉപയോഗിക്കുന്നു. ഇതുവഴി ആരെങ്കിലും Customer careലേക്ക് ബന്ധപ്പെടുമ്പോൾ, ഈ പരാതിക്കാരൻ വ്യാജ വെബ്‌സൈറ്റിൽ എത്തിപ്പെടുകയാണ് ചെയ്യുന്നത്. ഇങ്ങനെ Spam Customer care നമ്പറുകളിൽ എത്തിപ്പെടുന്നത് സാമ്പത്തിക നഷ്ടം ഉൾപ്പെടെയുള്ള പ്രശ്നങ്ങളിലേക്ക് വഴി വയ്ക്കും.

എന്നാൽ, ഇങ്ങനെ ചതിക്കുഴികളിൽ വീഴാതിരിക്കാൻ നിങ്ങൾ ചില അത്യാവശ്യ മുൻകരുതലുകൾ സ്വീകരിക്കേണ്ടതുണ്ട്. ഇങ്ങനെ ഏതെങ്കിലും Customer care നമ്പരിലേക്ക് അറിയാതെ കോൾ ചെയ്താലും, അവർ നിങ്ങളോട് OTPയോ അക്കൗണ്ട് വിശദാംശങ്ങളോ മറ്റ് വിവരങ്ങളോ ആവശ്യപ്പെട്ടാൽ അവ പങ്കിടരുത്. ഇതിന് പുറമെ, ഓൺലൈനിൽ തിരഞ്ഞ് ബന്ധപ്പെടുന്ന കസ്റ്റമർ കെയർ നമ്പറുകളും വെബ്‌സൈറ്റുകളും സൂക്ഷ്മമായി പരിശോധിക്കേണ്ടതുണ്ട്. അതുപോലെ തട്ടിപ്പുകാർക്ക് നിങ്ങളുടെ അക്കൗണ്ടിലേക്ക് ആക്സസ് നൽകുന്ന ഫിഷിങ് ലിങ്കുകളെയും സൂക്ഷിക്കുക.

 

Anju M U

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo