ആദായനികുതി അടയ്ക്കുന്നവർ വളരെ ശ്രദ്ധിക്കുക! കാരണം?
ആദായനികുതി റിട്ടേൺ സമർപ്പിക്കുന്ന ബാങ്ക് ഇടപാടുകാരെയാണ് ലക്ഷ്യമിടുന്നത്
ബാങ്കിൽ നിന്നാണെന്ന വ്യാജേന അവർ എസ്എംഎസുകൾ അയക്കുന്നു
യഥാർത്ഥ ബാങ്ക് ആപ്പുകളോട് സാമ്യമുള്ള APK ഫയലും ഉൾപ്പെടുന്നു
ഓൺലൈൻ ബാങ്ക് തട്ടിപ്പുകളെ കുറിച്ച് നമ്മൾ ഒരുപാടു കേൾക്കാറുണ്ട്. കുറച്ച് വർഷങ്ങളായി ഓൺലൈൻ ബാങ്ക് തട്ടിപ്പുകൾ കൂടുതലായി റിപ്പോർട്ട് ചെയ്തു വരുന്നു. KYC, ക്രെഡിറ്റ് കാർഡ് എന്നിവയെ ലക്‌ഷ്യം വച്ച് വ്യാജ സന്ദേശങ്ങളിലൂടെ തട്ടിപ്പുകാർ ആളുകളെ വിഡ്ഢികളാക്കികൊണ്ടിരിക്കുന്നു. പാൻ കാർഡ് തുടങ്ങിയ വ്യക്തിഗത രേഖകൾ സ്ഥിരമായി ഉപയോഗിക്കുന്ന ഉപഭോക്താക്കളെ തട്ടിപ്പുകാർ പ്രത്യേകം നോട്ടമിടുന്നു.
ഉപയോക്താക്കളെ പറഞ്ഞുവിശ്വസിപ്പിച്ച് അവരുടെ സ്വകാര്യ വിവരങ്ങൾ ചോർത്തുകയെന്ന ലക്ഷ്യത്തോടെ മിക്ക ഇന്ത്യൻ ബാങ്കുകളിൽ നിന്നുള്ളതാണെന്ന് തെളിയിക്കുന്ന തരത്തിലുള്ള മെസ്സേജുകൾ ഈ തട്ടിപ്പുകാർ ബന്ധപ്പെട്ട ഉപഭോക്താക്കൾക്ക് അയയ്ക്കുന്നു. ബാങ്കുകളിൽ നിന്നുള്ള മെസ്സേജുകളാണെന്നേ നമുക്കു തോന്നൂ.
എങ്ങനെ വ്യക്‌തിഗത വിവരങ്ങൾ കൈക്കലാക്കുന്നു?
ഇന്ത്യ ടുഡേയിൽ വന്ന ഒരു റിപ്പോർട്ട് അനുസരിച്ചു തട്ടിപ്പുകാർ ബാങ്ക് അക്കൗണ്ട് ഉടമകൾക്ക് ബാങ്കിൽ നിന്ന് അയയ്ക്കുന്നു എന്ന് തോന്നുന്ന തരത്തിൽ തട്ടിപ്പുകാർ മെസ്സേജുകൾ അയയ്ക്കുന്നു. അതിൽ അവരുടെ ബാങ്ക് അക്കൗണ്ടുകൾ ഉടൻ തന്നെ ബ്ലോക്ക് ചെയ്യുമെന്ന് അറിയിക്കുന്നു. അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യാതിരിക്കണമെങ്കിൽ അക്കൗണ്ട് ഉടമകളുടെ പാൻ, ആധാർ തുടങ്ങിയവയുടെ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യണമെന്ന് ആവശ്യപ്പെടുന്നു. അയയ്ക്കുന്ന മെസ്സേജുകളെ പറ്റി അക്കൗണ്ട് ഉടമകൾക്ക് ഒരു സംശയവും തോന്നാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുന്നു.
അതിനായി അയയ്ക്കുന്ന മെസ്സേജുകളിൽ APK എന്ന ഫയൽ ഡൗൺലോഡ് ചെയ്യാനുള്ള ലിങ്കും കൊടുക്കുന്നു. ഈ ലിങ്ക് അക്കൗണ്ട് ഉടമകളുടെ യഥാർത്ഥ അക്കൗണ്ടുമായി സാമ്യം തോന്നിക്കുകയും അക്കൗണ്ടിൽ നിന്ന് പണം അക്കൗണ്ടിൽ നിന്ന് മോഷ്ട്ടിക്കുന്നതിനായി അക്കൗണ്ട് ഉടമകളുടെ അക്കൗണ്ട് ഡീറ്റെയിൽസ് കൊടുക്കുകയും ചെയ്യുന്നു. ഇങ്ങനെ അക്കൗണ്ട് ഉടമകളെ മാത്രമല്ല ബാങ്ക് ബ്രാൻഡുകളെയും ദുരുപയോഗം ചെയ്യാൻ അവസരമൊരുക്കുന്നു. അതിനുശേഷം അകൊണ്ട് ഉടമയുടെ പേര്, ലോഗിൻ ഐഡി, പാസ്സ്‌വേർഡ്, ഡെബിറ്റ് കാർഡ് നമ്പർ, ATM പിൻ എന്നിവ കൈക്കലാകുന്നു. ആദായനികുതി റിട്ടേൺ ഫയലിംഗ് സമയത്തു അക്കൗണ്ടിന്റെ വിശദാംശങ്ങൾ കൊടുക്കുമ്പോൾ വളരെ ശ്രദ്ധിക്കണം.
എന്താണ് ടാക്സ് ടൈം സ്മിഷിംഗ് അഴിമതി
ടാക്‌സ് ടൈം സ്‌മിഷിംഗ് സ്‌കാമുകളുടെ കേസുകൾ നാൾക്കുനാൾ വർദ്ധിച്ചു കൊണ്ടിരിക്കുന്നു. ആദായനികുതി റിട്ടേൺ ഫയലിംഗ് കാലയളവിൽ തട്ടിപ്പുകാർ അക്കൗണ്ട് ഉടമകളെ ലക്ഷ്യമിട്ട് തട്ടിപ്പിനൊരുങ്ങുന്നു. അക്കൗണ്ട് ഉള്ള ബാങ്കുകളിൽ നിന്ന് അയയ്ക്കുന്ന മെസ്സേജുകൾ എന്ന് അവകാശപ്പെട്ട് വ്യാജ മെസ്സേജുകൾ അക്കൗണ്ട് ഉടമകൾക്ക് അയയ്ക്കുന്നു. APK ഫയൽ ഡൗൺലോഡ് ചെയ്യുന്നതിനുള്ള ലിങ്ക് ഉൾപ്പെടുത്തുകയും ചെയ്യുന്നു. APK എന്ന ലിങ്ക് ഡൌൺലോഡ് ചെയ്യുമ്പോൾ വ്യാജ ബാങ്ക് ലോഗിൻ പേജുകൾ തുറക്കുന്നു.
അക്കൗണ്ട് ഉടമകൾ ഈ പേജുകളിൽ വ്യക്‌തിഗത വിവരങ്ങൾ നൽകിയാൽ തട്ടിപ്പുകാരുടെ സെർവറുകളിലേക്കു ഈ വിവരങ്ങൾ കൈമാറ്റം ചെയ്യപ്പെടുന്നു. വ്യാജ APK ലിങ്കിനു ബാങ്കിന്റെ മെസ്സേജുകൾ വായിച്ചു ബാങ്ക് നൽകുന്ന OTP കോഡുകൾ ഡീകോഡ് ചെയ്യാൻ സാധിക്കുന്നു. നിങ്ങളുടെ ബാങ്കിൽ നിന്നുവരുന്ന മെസ്സേജുകൾ എന്ന് അവകാശപ്പെടുന്ന വ്യക്തിഗതമോ സാമ്പത്തികമോ ആയ വിവരങ്ങൾ ആവശ്യപ്പെടുന്ന ടെക്‌സ്‌റ്റ് മെസേജുകൾക്കെതിരെ മുൻകരുതലെടുക്കുക.