ഷവോമി മികച്ച പ്രകടനവും ക്യാമറയും ഫാസ്റ്റ് ചാർജിങ് സൗകര്യവുമുള്ള നിരവധി സ്മാർട്ട്ഫോണുകൾ വിപണിയിലെത്തിച്ചിട്ടുണ്ട്. 20,000 രൂപയിൽ താഴെ വിലയുള്ള ഷവോമിയുടെ ഫോണുകളെക്കുറിച്ചാണ് ഇവിടെ അവതരിപ്പിക്കുന്നത്. ഷവോമിയുടെ 5 ഫോണുകളെ ഒന്ന് പരിചയപ്പെടാം.
റെഡ്മി നോട്ട് 12 5ജി 1080×2400 പിക്‌സൽ റെസല്യൂഷനും 120Hz റിഫ്രഷ് റേറ്റുമുള്ള 6.67 ഇഞ്ച് ഫുൾ HD+ AMOLED പാനലുമായിട്ടാണ് വരുന്നത്. 5G കണക്റ്റിവിറ്റി സപ്പോർട്ടുള്ള ക്വാൽകോമിന്റെ സ്‌നാപ്ഡ്രാഗൺ 4 ജെൻ 1 ചിപ്‌സെറ്റാണ് റെഡ്മി നോട്ട് 12 5ജിക്ക് കരുത്ത് നൽകുന്നത്. മൂന്ന് പിൻക്യാമറകളാണ് റെഡ്മി നോട്ട് 12 5ജി സ്മാർട്ട്ഫോണിലുള്ളത്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 8 എംപി ക്യാമറയും നൽകിയിട്ടുണ്ട്. ആൻഡ്രോയിഡ് 12 ബേസ്ഡ് എംഐയുഐ 13ലാണ് ഫോൺ പ്രവർത്തിക്കുന്നത്. 5000mAh ബാറ്ററിയും 33W ചാർജറും ഫോണിലുണ്ട്. 17,999 രൂപയാണ് റെഡ്മി നോട്ട് 12ന്റെ വില.
ആൻഡ്രോയിഡ് 11-ൽ പ്രവർത്തിക്കുന്ന MIUI 13 സ്‌കിനിലാണ് റെഡ്മി നോട്ട് 11 പ്രോ പ്രവർത്തിക്കുന്നത്. 120 ഹെർട്‌സ് റിഫ്രഷ് റേറ്റും 1,200 നിറ്റ് പീക്ക് ബ്രൈറ്റിനെസ്സുമുള്ള 6.67 ഇഞ്ച് ഫുൾ-എച്ച്ഡി+ (1,080×2,400 പിക്‌സൽ) അമോലെഡ് ഡോട്ട് ഡിസ്‌പ്ലേയാണ് ഹാൻഡ്സെറ്റിൽ ക്രമീകരിച്ചിരിക്കുന്നത്. ക്വാഡ് റിയർ ക്യാമറയാണ് റെഡ്മി നോട്ട് 11 പ്രോയിൽ സജ്ജീകരിച്ചിരിക്കുന്നത്. യുഎസ്ബി ടൈപ്പ്-സി വഴി 67W ഫാസ്റ്റ് ചാർജിംങിനെ പിന്തുണയ്ക്കുന്ന 5,000mAh ബാറ്ററിയാണ് റെഡ്മി നോട്ട് 11 പ്രോയിൽ പായ്ക്ക് ചെയ്തിരിക്കുന്നത്. 19, 999 രൂപയാണ് വില.
ആൻഡ്രോയിഡ് 11 അടിസ്ഥാനമായ MIUI 12.5 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന റെഡ്മി 10 പ്രൈമിന് 6.5-ഇഞ്ച് ഫുൾ-എച്ച്ഡി+ (1,080×2,400 പിക്സലുകൾ) ഡിസ്‌പ്ലേയാണ്. കോർണിംഗ് ഗോറില്ല ഗ്ലാസ് 3 സംരക്ഷണവും ഈ ഡിസ്‌പ്ലേയ്ക്കുണ്ട്. ഒക്ട-കോർ മീഡിയടെക് ഹീലിയോ G88 SoC പ്രോസസ്സർ, ARM മാലി- G52 MC2 ജിപിയു, 6 ജിബി വരെ LPDDR4x റാം എന്നിവയാണ് റെഡ്മി 10 പ്രൈമിന്റെ കരുത്ത്. ക്വാഡ് റിയർ ക്യാമറയാണ് പുത്തൻ റെഡ്മി ഹാൻഡ്സെറ്റിന്. 6,000mAh ബാറ്ററിയാണ് ഫോണിൽ ക്രമീകരിച്ചിരിക്കുന്നത്. 22.5W ചാർജർ ഉപയോഗിച്ച് 18W ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ചെയ്യുന്ന റെഡ്മി 10 പ്രൈമിന്റെ ബാറ്ററി, 9W റിവേഴ്‌സ് ചാർജിങും സപ്പോർട്ട് ചെയ്യുന്നുണ്ട്. 12,999 രൂപയാണ് വില.
6.67 ഇഞ്ച് ഫുൾ എച്ച്ഡി + സൂപ്പർ അമോലെഡ് ഡിസ്പ്ലേയാണ് പ്രോ പതിപ്പിന്. 1200 നിറ്റ് പീക്ക് ബ്രൈറ്റിനെസ്സുള്ള ഡിസ്‌പ്ലേയ്ക്ക് കോർണിംഗ് ഗോറില്ല ഗ്ലാസ് 5 പരിരക്ഷണമുണ്ട്. അഡ്രിനോ 618 ജിപിയുവുമായി ചേർന്ന് പ്രവർത്തിക്കുന്ന ഒക്ടാകോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 732G SoC പ്രോസസ്സർ ആണ് റെഡ്മി നോട്ട് 10 പ്രോയ്ക്ക്. 64 മെഗാപിക്സൽ പ്രൈമറി സാംസങ് ഐസോസെൽ ജിഡബ്ല്യു 3 സെൻസർ, 5 മെഗാപിക്സൽ സൂപ്പർ മാക്രോ ഷൂട്ടറും (2x സൂം), 8 മെഗാപിക്സൽ അൾട്രാ-വൈഡ്- ആംഗിൾ ഷൂട്ടർ, 2 മെഗാപിക്സൽ ഡെപ്ത് സെൻസർ എന്നിവ ചേർന്നതാണ് ക്വാഡ് കാമറ സെറ്റപ്പ്. 33W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 5,020mAh ബാറ്ററിയുണ്ട്.
ഡ്യുവൽ സിം (നാനോ) റെഡ്മി നോട്ട് 9 ആൻഡ്രോയിഡ് 10 ൽ പ്രവർത്തിക്കുന്നു, മുകളിൽ MIUI 11. 6.53 ഇഞ്ച് ഫുൾ എച്ച്ഡി + (1,080×2,340 പിക്‌സൽ) ഡോട്ട് ഡിസ്‌പ്ലേ 19.5: 9 വീക്ഷണാനുപാതത്തിൽ ഉൾക്കൊള്ളുന്നു. 6 ജിബി വരെ എൽപിഡിഡിആർ 4 എക്സ് റാമിനൊപ്പം ഒക്ടാകോർ മീഡിയടെക് ഹെലിയോ ജി 85 SoC യാണ് ഈ ഫോണിന്റെ കരുത്ത്. റെഡ്മി നോട്ട് 9 ന് ക്വാഡ് റിയർ ക്യാമറ സജ്ജീകരണം ലഭ്യമാണ്. 22.5W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന 5,020mAh ബാറ്ററിയാണ് റെഡ്മി നോട്ട് 9 ൽ വരുന്നത്.