ഫോണുകളും മറ്റ് ഇലക്‌ട്രോണിക് ഗാഡ്ജറ്റുകളും ചാര്‍ജ് ചെയ്യാവുന്ന എക്‌സ്‌റ്റേണല്‍ ബാറ്ററികളായ 'പവര്‍ ബാങ്കു'കള്‍ വ്യാപകമാവുകയാണ്. സ്മാര്‍ട്ട്‌ഫോണിലെ ബാറ്ററി ശേഷി പോരാതെ വരുമ്പോള്‍ അത് മറികടക്കാനുള്ള ഉപാധിയാണ് പവര്‍ ബാങ്ക്.അത്തരത്തിൽ ഇതാ ഷവോമിയുടെ ഒരു കരുത്തുറ്റ Mi പവർ ബാങ്ക് .
ഫോണിലെ ബാറ്ററി 2000 എം.എ.എച്ചിന്റേതാണെന്ന് കരുതുക. 10,000 എം.എ.എച്ച്. ശേഷിയുള്ള പവര്‍ ബാങ്ക് വാങ്ങിയാല്‍ അഞ്ചുതവണ ഫോണ്‍ ഫുള്‍ ചാര്‍ജ് ചെയ്യാമെന്ന് വിചാരിക്കരുത്. മൂന്നോ നാലോ തവണ മാത്രമേ സാധിക്കൂ. ഫോണിലെ ബാറ്ററി ആയുസ്, പവര്‍ബാങ്കുകളിലെ പ്രിന്റഡ് സര്‍ക്യൂട്ട് ബോര്‍ഡുകളിലേക്കുള്ള ഊര്‍ജനഷ്ടം എന്നിവ മൂലമാണിത് സംഭവിക്കുന്നത്.വിലയല്പം കൂടിയാലും ബ്രാന്‍ഡഡ് പവര്‍ ബാങ്കുകള്‍ വാങ്ങുന്നതാണ് സുരക്ഷിതം.
വില കുറഞ്ഞ മോഡലുകളില്‍ രേഖപ്പെടുത്തിയിട്ടുള്ള എം.എ.എച്ച്. കപ്പാസിറ്റിയും മറ്റ് വിശദാംശങ്ങളും ശരിയായിക്കൊള്ളണമെന്നില്ല. ഓവര്‍ വോള്‍ട്ടേജ് പ്രൊട്ടക്ഷന്‍ (ഒ.വി.പി.), ഓവര്‍ ചാര്‍ജ് പ്രൊട്ടക്ഷന്‍ (ഒ.സി.പി.), ഓവര്‍ ടെംപറേച്ചര്‍ പ്രൊട്ടക്ഷന്‍ (ഒ.ടി.പി.) എന്നീ സംവിധാനങ്ങളു പവര്‍ബാങ്കുകള്‍ നോക്കി വേണം വാങ്ങാന്‍. വോള്‍ട്ടേജ് വ്യതിയാനം, കൂടുതല്‍ നേരം ചാര്‍ജ് ചെയ്യല്‍, അമിതമായി ബാറ്ററി ചൂടാകല്‍ എന്നീ പ്രശ്‌നങ്ങള്‍ കാരണം പവര്‍ബാങ്കുകള്‍ തകരാറിലാകുന്നത് ഒഴിവാക്കാന്‍ ഇത് സഹായിക്കും.
അത്തരത്തിൽ ഷവോമിയുടെ പുതിയ 2 തരം പവർ ബാങ്കുകൾ ആണ് Mi 16000mAh ,5000mAh .വളരെ മികവുറ്റ ,മികച്ച ബാറ്ററി ലൈഫ് ഉള്ള പവർ ബാങ്കുകൾ ആണിത് .ദീർഘകാലം നീണ്ടു നില്കുന്ന ബാറ്ററി പവർ ആണു mi യുടെ ഈ 2 പവർ ബാങ്കിനുള്ളത് . ഷവോമി ഇതിനോടകംതന്നെ 10000 mAh ബാറ്ററി വിപണിയിൽ ഇറക്കി കഴിഞ്ഞിരുന്നു .വളരെ മികച്ച പ്രതികരണം ആയിരുന്നു Mi 10000 mAh .