ഷവോമിയുടെ നിരവധി സ്മാർട്ട്ഫോണുകളുണ്ട്. അവയിൽ ചില സ്മാർട്ട്‌ഫോണുകളെ ഒന്ന് മനസിലാക്കാം. ഈ സ്മാർട്ട്‌ഫോണുകളുടെ വിലയും സവിശേഷതകളും താഴെ നൽകുന്നു
റെഡ്മി 12 ഒരു ബജറ്റ് സ്മാർട്ട്‌ഫോണാണ്, MediaTek G88 ചിപ്‌സെറ്റ് പിന്തുണയോടെയാണ് ഫോൺ എത്തുന്നത്. ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണത്തിലാണ് ഫോൺ വരുന്നത്. ഇതിന്റെ പ്രധാന ക്യാമറ 50 മെഗാപിക്സലിൽ വരും. 90Hz റീഫ്രഷ് റേറ്റ് പിന്തുണയോടെയാണ് ഫോൺ വരുന്നത്. 5000mAhയും ഫോണിനുണ്ട്.മിഡ്‌നൈറ്റ് ബ്ലാക്ക്, ബ്ലാക്ക് പോളാർ സിൽവർ, സ്കൈ ബ്ലൂ എന്നീ നിറങ്ങളിലാണ് ഫോൺ എത്തുന്നത്. ഫോണിന്റെ 4 ജിബി റാമും 128 ജിബി സ്റ്റോറേജ് വേരിയന്റും ഏകദേശം 17,000 രൂപയ്ക്ക് വാങ്ങിക്കാനാകും.
ക്വാൽകോം സ്നാപ്പ്ഡ്രാഗൺ 7 പ്ലസ് ജെൻ 2 എസ്ഒസി ഫീച്ചർ ചെയ്യുന്ന ആദ്യ സ്മാർട്ട്ഫോണാണ് റെഡ്മി നോട്ട് 12 ടർബോ 5G. ക്വാൽകോം സ്നാപ്പ്ഡ്രാഗൺ 7 പ്ലസ് ജെൻ 2 ചിപ്പ്സെറ്റ് ഫീച്ചർ ചെയ്യുന്ന ഡിവൈസിനെ റെഡ്മി നോട്ട് 12 സീരീസിലെ ഏറ്റവും ശേഷിയുള്ള സ്മാർട്ട്ഫോണെന്നാണ് വിലയിരുത്തുന്നത്. ആൻഡ്രോയിഡ് 13 ബേസ് ചെയ്തെത്തുന്ന എംഐയുഐ 14 ഒഎസിലാകും റെഡ്മി നോട്ട് 12 ടർബോ 5ജി പ്രവർത്തിക്കുന്നത്. സാക്ഷാൽ സ്നാപ്പ്ഡ്രാഗൺ 8 പ്ലസ് ജെൻ 1 ചിപ്പ്സെറ്റിന്റെ ട്രിം ഡൌൺ വേർഷനാണ് ക്വാൽകോം സ്നാപ്പ്ഡ്രാഗൺ 7 പ്ലസ് ജെൻ 2 ചിപ്പ്സെറ്റ്. റെഡ്മി നോട്ട് 12 ടർബോ 5ജി സ്മാർട്ട്ഫോൺ ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ് ഫീച്ചർ ചെയ്യുന്നു. 64 എംപി പ്രൈമറി സെൻസറും ഡിവൈസിലുണ്ട്. റെഡ്മി നോട്ട് 12 ടർബോ 5ജി 5000 mAh ബാറ്ററിയാണ് പായ്ക്ക് ചെയ്യുന്നത്.
റെഡ്മി എ2 സീരീസിലെ രണ്ട് ഫോണുകളിലും 120Hz ടച്ച് സാംപ്ലിങ് റേറ്റുള്ള 6.52-ഇഞ്ച് HD+ (1600 x 720 പിക്‌സൽ) എൽസിഡി ഡിസ്പ്ലെയാണുള്ളത്.മീഡിയടെക് ഹീലിയോ ജി36 എസ്ഒസിയുടെ കരുത്തിലാണ് ഈ ഫോണുകൾ പ്രവർത്തിക്കുന്നത്. 4 ജിബി വരെ റാമുള്ള ഫോണിൽ വെർച്വൽ റാം ഫീച്ചറിലൂടെ 7 ജിബി വരെ റാം എക്സ്പാൻഡ് ചെയ്യാനും സാധിക്കും. 8 മെഗാപിക്‌സൽ പ്രൈമറി സെൻസറും ക്യുവിജിഎ ക്യാമറയും അടങ്ങുന്ന എഐ സപ്പോർട്ടുള്ള ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പാണുള്ളത്. ഡ്യുവൽ സിം സപ്പോർട്ട് ചെയ്യുന്ന ഈ ഡിവൈസുകൾ ആൻഡ്രോയിഡ് 13 ഒഎസിലാണ് പ്രവർത്തിക്കുന്നത്. 10W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള ഫോണുകളിൽ 5,000mAh ബാറ്ററികളാണുള്ളത്. റെഡ്മി എ2 സ്മാർട്ട്ഫോണിന്റെ 2 ജിബി റാമും 32 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 5,999 രൂപയാണ് വില.
റെഡ്മി നോട്ട് 12 5ജിക്ക് കരുത്ത് നൽകുന്നത് സ്നാപ്ഡ്രാഗൺ 4 ജെൻ 1 ചിപ്‌സെറ്റാണ്. സ്നാപ്ഡ്രാഗൺ 695 എസ്ഒസിയുടെ കരുത്തിലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്. 5,000mAh ബാറ്ററിയും ഈ ഫോണിലുണ്ട്. 33W ചാർജിങ് സപ്പോർട്ടുമായിട്ടാണ് റെഡ്മി നോട്ട് 12 5ജി വരുന്നത്. 6.7 ഇഞ്ച് വലിപ്പമുള്ള അമോലെഡ് സ്‌ക്രീനാണ് ഈ ഡിവൈസിലുള്ളത്. മികച്ച സ്ക്രോളിങ് അനുഭവത്തിനായി പാനൽ 120Hz റിഫ്രഷ് റേറ്റുമായി വരുന്നു. മാന്യമായ ക്യാമറകളും ഈ ഡിവൈസിൽ റെഡ്മി നൽകിയിട്ടുണ്ട്. 17,999 രൂപയാണ് ഈ ഡിവൈസിന്റെ വില.
6.67 ഇഞ്ച് ഫുൾ എച്ച്ഡി + സൂപ്പർ അമോലെഡ് ഡിസ്പ്ലേയാണ് പ്രോ പതിപ്പിന്. 1200 നിറ്റ് പീക്ക് ബ്രൈറ്റിനെസ്സുള്ള ഡിസ്‌പ്ലേയ്ക്ക് കോർണിംഗ് ഗോറില്ല ഗ്ലാസ് 5 പരിരക്ഷണമുണ്ട്. അഡ്രിനോ 618 ജിപിയുവുമായി ചേർന്ന് പ്രവർത്തിക്കുന്ന ഒക്ടാകോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 732G SoC പ്രോസസ്സർ ആണ് റെഡ്മി നോട്ട് 10 പ്രോയ്ക്ക്. 64 മെഗാപിക്സൽ പ്രൈമറി സാംസങ് ഐസോസെൽ ജിഡബ്ല്യു 3 സെൻസർ, 5 മെഗാപിക്സൽ സൂപ്പർ മാക്രോ ഷൂട്ടറും (2x സൂം), 8 മെഗാപിക്സൽ അൾട്രാ-വൈഡ്- ആംഗിൾ ഷൂട്ടർ, 2 മെഗാപിക്സൽ ഡെപ്ത് സെൻസർ എന്നിവ ചേർന്നതാണ് ക്വാഡ് കാമറ സെറ്റപ്പ്. 33W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 5,020mAh ബാറ്ററിയുണ്ട്.
കോർണിംഗ് ഗോറില്ല ഗ്ലാസ് 5 പ്രോട്ടക്ഷനും ഡോട്ട് നോച്ചും ഉള്ള 6.3 ഇഞ്ച് ഫുൾ എച്ച്ഡി + ഐപിഎസ് എൽസിഡി സ്‌ക്രീനാണ് ഫോണിലുള്ളത്. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 665 SoC പ്രോസസറാണ് ഫോണിന് കരുത്ത് നൽകുന്നത്. 4 ജിബി / 6 ജിബി റാമും 64 ജിബി / 128 ജിബി ഓൺബോർഡ് സ്റ്റോറേജും ഈ സ്മാർട്ട്ഫോണിൽ ഉണ്ട്. റെഡ്മി നോട്ട് 8 ലെ ക്യാമറകളിൽ 48 എംപി സാംസങ് ഐസോസെൽ ജിഎം 1 സെൻസർ ഉൾപ്പെടുത്തിയിട്ടുണ്ട്.
റെഡ്മി 10 സ്മാർട്ട്‌ഫോണിൽ 6000mAh ബാറ്ററിയാണുള്ളത്. ക്വാൽകോം സ്നാപ്ഡ്രാഗൺ 680 എസ്ഒസിയുടെ കരുത്തിലാണ് ഈ ഫോൺ പ്രവർത്തിക്കുന്നത്. വാട്ടർഡ്രോപ്പ് നോച്ച് ഉള്ള 6.71 ഇഞ്ച് ഡിസ്‌പ്ലേ, 18W ഫാസ്റ്റ് ചാർജിങ് സപ്പോർട്ട്, 8 ജിബി വരെ എക്സ്പാൻഡ് ചെയ്യാവുന്ന റാം എന്നിവയെല്ലാം റെഡ്മി 10 സ്മാർട്ട്ഫോണിന്റെ സവിശേഷതകളാണ്. 4 ജിബി റാം 64 ജിബി സ്‌റ്റോറേജ്, 6 ജിബി റാം 128 ജിബി സ്‌റ്റോറേജ് എന്നിങ്ങനെ രണ്ട് വേരിയന്റിലാണ് ഈ സ്‌മാർട്ട്‌ഫോൺ വരുന്നത്. 9,999 രൂപയാണ് ബേസ് വേരിയന്റിന്റെ വില. 6 ജിബി വേരിയന്റിന് 11,999 രൂപ വിലയുണ്ട്.