Best Ultra Budget SmartPhones in India: ഇന്ത്യയിലെ മികച്ച അൾട്രാ ബഡ്ജറ്റ് സ്മാർട്ട്ഫോണുകൾ

Best Ultra Budget SmartPhones in India: ഇന്ത്യയിലെ മികച്ച അൾട്രാ ബഡ്ജറ്റ് സ്മാർട്ട്ഫോണുകൾ
HIGHLIGHTS

ബജറ്റ് സ്‌മാർട്ട്‌ഫോണുകളുടെ മുഖമുദ്രകളിലൊന്ന് അവയുടെ പ്രോസസ്സറുകളാണ്

അൾട്രാ ബഡ്ജറ്റ് ഫോണുകൾ മൾട്ടിമീഡിയ അനുഭവങ്ങളെ ആനന്ദകരമാക്കുന്നു

മികച്ച 5 അൾട്രാ ബഡ്ജറ്റ് ഫോണുകളുടെ വിലയും മറ്റു സവിശേഷതകളും നോക്കാം

ബജറ്റ് സ്‌മാർട്ട്‌ഫോണുകളുടെ മുഖമുദ്രകളിലൊന്ന് അവയുടെ നൂതന പ്രോസസ്സറുകളാണ്. നിർമ്മാതാക്കൾ മീഡിയടെക്കിന്റെ ഹീലിയോ സീരീസ്, എക്‌സിനോസ്, കൂടാതെ 5G കഴിവുകൾക്കുള്ള ഡൈമൻസിറ്റി പോലുള്ള ശക്തമായ ചിപ്‌സെറ്റുകൾ സ്വീകരിച്ചു, ദൈനംദിന പ്രവർത്തനങ്ങളിലും കാഷ്വൽ ഗെയിമിംഗിലും സുഗമമായ പ്രകടനം ഉറപ്പാക്കുന്നു. ഡിസ്പ്ലേ സാങ്കേതികവിദ്യയും ഈ വില ശ്രേണിയിൽ വലിയ കുതിച്ചുചാട്ടം കണ്ടു. ബജറ്റ് സ്‌മാർട്ട്‌ഫോണുകൾ ഇപ്പോൾ വലിയ എഫ്‌എച്ച്‌ഡി+ സ്‌ക്രീനുകൾ, ഉയർന്നറിഫ്രഷ് റേറ്റ്, ബെസലുകൾ എന്നിവയ്‌ക്കൊപ്പം വരുന്നു, ഇത് മൾട്ടിമീഡിയ അനുഭവങ്ങളെ ആനന്ദകരമാക്കുന്നു. മികച്ച അൾട്രാ ബഡ്ജറ്റ് ഫോണുകളുടെ ഒരു നിര താഴെ കൊടുക്കുന്നു 

Realme C55 

മിനി ക്യാപ്സ്യൂൾ ഫീച്ചറുമായിട്ടാണ് ഈ ഡിവൈസ് പുറത്തിറക്കിയിരിക്കുന്നത്. ഈ ഫോണിന്റെ 4 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള മോഡലിന് 10,999 രൂപയാണ് വില. ഫുൾ-എച്ച്‌ഡി+ റെസല്യൂഷനുള്ള 6.72 ഇഞ്ച് എൽസിഡി പാനലാണ് റിയൽമി സി55 സ്മാർട്ട്ഫോണിൽ കമ്പനി നൽകിയിട്ടുള്ളത്. ഈ ഡിസ്പ്ലെയുടെ മാക്സിമം റിഫ്രഷ് റേറ്റ് 90Hz ആണ്. 180Hz ടച്ച് സാമ്പിൾ റേറ്റും ഈ ഡിസ്പ്ലെയ്ക്ക് ഉണ്ട്. രണ്ട് പിൻ ക്യാമറകളുമായിട്ടാണ് റിയൽമി സി55 സ്മാർട്ട്ഫോൺ വരുന്നത്. ഈ ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പിൽ 64 മെഗാപിക്സൽ പ്രൈമറി ക്യാമറയും 2 മെഗാപിക്സൽ ഡെപ്ത്ത് ക്യാമറയും നൽകിയിട്ടുണ്ട്. 5,000mAh ബാറ്ററിയും ഈ സ്മാർട്ട്ഫോണിലുണ്ട്. 33W സൂപ്പർവൂക്ക് വയേഡ് ചാർജിങ് സപ്പോർട്ടുമായിട്ടാണ് ഫോൺ വരുന്നത്.

Moto G13  

മോട്ടോ ജി13 സ്മാർട്ട്ഫോണിൽ 576Hz ടച്ച് സാമ്പിൾ റേറ്റും 89.47 ശതമാനം സ്‌ക്രീൻ-ടു-ബോഡി റേഷിയോവുമുള്ള 6.5 ഇഞ്ച് ഐപിഎസ് ഡിസ്‌പ്ലേയാണുള്ളത്. LCD സ്‌ക്രീൻ ഡിസ്പ്ലെയ്ക്ക് 90Hz റിഫ്രഷ് റേറ്റാണുള്ളത്. മീഡിയടെക് ഹീലിയോ ജി85 എസ്ഒസിയാണ് മോട്ടോ ജി13 സ്മാർട്ട്ഫോണിന് കരുത്ത് നൽകുന്നത്. 4 ജിബി LPDDR4x റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജും സ്മാർട്ട്ഫോണിലുണ്ട്. ആൻഡ്രോയിഡ് 13 ഒഎസിലാണ് മോട്ടോ ജി13 പ്രവർത്തിക്കുന്നത്. മോട്ടോ ജി13 സ്മാർട്ട്ഫോണിൽ മൂന്ന് പിൻ ക്യാമറകളാണുള്ളത്. 50 മെഗാപിക്‌സൽ പ്രൈമറി ക്യാമറയും 2 മെഗാപിക്സൽ ഡെപ്ത് സെൻസറും 2 മെഗാപിക്സൽ മാക്രോ യൂണിറ്റുമാണ് ഈ ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പിൽ നൽകിയിട്ടുള്ളത്.5,000mAh ബാറ്ററിയാണ് മോട്ടോ ജി13 സ്മാർട്ട്ഫോണിലുള്ളത്. 

Infinix Note 12 

മീഡിയടെക് ഹീലിയോ ജി88 പ്രൊസസർ ആണ് ഇൻഫിനിക്സ് നോട്ട് 12ൽ നൽകിയിട്ടുള്ളത്. 6.7 ഇഞ്ച് 60Hz AMOLED ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്. ഇതിന്റെ പിക്സൽ റെസലൂഷൻ 2400×1080 ആണ്. മീഡിയടെക് ഹീലിയോ ജി88 പ്രൊസസറാണ് ഈ സ്മാർട്ട്ഫോണിൽ നൽകിയിരിക്കുന്നത്. Infinix Note 12 ന് 6GB വരെ റാമും 128GB വരെ ഇന്റേണൽ മെമ്മറിയും ഉണ്ട്. ഫോട്ടോഗ്രാഫിക്കായി ട്രിപ്പിൾ പിൻ ക്യാമറയാണ് ഇതിൽ നൽകിയിരിക്കുന്നത്.  സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി ഫോണിന്റെ മുൻവശത്ത് 16 മെഗാപിക്സൽ ക്യാമറയുണ്ട്. 5,000mAh ബാറ്ററിയാണ് ഈ സ്മാർട്ട്ഫോണിൽ നൽകിയിരിക്കുന്നത്. ഈ ഉപകരണം 33W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്നു. ചാർജ് ചെയ്യുന്നതിനായി യുഎസ്ബി ടൈപ്പ്-സി പോർട്ട് ഇതിലുണ്ട്. ഇന്ത്യൻ വിപണിയിൽ 11,999 രൂപയാണ്  ഫോണിന്റെ വില.

Samsung Galaxy F13 

6.6-ഇഞ്ച് FHD+ ഡിസ്‌പ്ലേയ്‌ക്കൊപ്പം സ്ലിം ബെസലുകളും ഒരു സാധാരണ 60hz റീഫ്രഷ് റേറ്റും ഫോണിനുണ്ട്.സാംസങ്ങിന്റെ സ്വന്തം എക്‌സിനോസ് 850 പ്രൊസസറാണ് ഫോണിൽ നൽകിയിരിക്കുന്നത്. ഇത് 4 ജിബി റാം ഓപ്ഷനിൽ മാത്രമേ ലഭ്യമാകൂ. 64 ജിബി, 128 ജിബി എന്നിങ്ങനെ രണ്ട് സ്റ്റോറേജ് ഓപ്ഷനുകളിലാണ് സ്മാർട്ട്‌ഫോൺ വരുന്നത്. 1TB വരെ വികസിപ്പിക്കാവുന്ന സ്റ്റോറേജ് സപ്പോർട്ടുമുണ്ട്. 15W ഫാസ്റ്റ് ചാർജിംഗിനുള്ള പിന്തുണയുള്ള 6000mAh ബാറ്ററിയാണ് സ്മാർട്ട്‌ഫോണിന്റെ പിന്തുണ.സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി, സ്മാർട്ട്ഫോണിൽ 8 മെഗാപിക്സൽ സെൻസർ ഉൾപ്പെടുന്നു.11,999 രൂപയാണ് വില.

Tecno Spark 10 

ടെക്‌നോ സ്പാർക്ക് 10 5ജി സ്മാർട്ട്ഫോണിൽ 6.6 ഇഞ്ച് HD+ (720 x 1612) ഡിസ്‌പ്ലേയാണ് കമ്പനി നൽകിയിട്ടുള്ളത്. ഈ ഡിസ്പ്ലെയ്ക്ക് 90Hz റിഫ്രഷ് റേറ്റും 120Hz ടച്ച് സാമ്പിൾ റേറ്റുമുണ്ട്. 950MHz എആർഎം മാലി G57 ജിപിയുവുമായി വരുന്ന ഡിവൈസിന് കരുത്ത് നൽകുന്നത് ഒക്ടാ-കോർ 7nm മീഡിയടെക് ഡൈമൻസിറ്റി 6020 എസ്ഒസിയാണ്. ആൻഡ്രോയിഡ് 13 ബേസ്ഡ് HiOS 12.6ലാണ് ടെക്‌നോ സ്പാർക്ക് 10 5ജി സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്. രണ്ട് പിൻ ക്യാമറകളുമായിട്ടാണ് ടെക്‌നോ സ്പാർക്ക് 10 5ജി സ്മാർട്ട്ഫോൺ വരുന്നത്. ഈ ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പിലെ പ്രൈമറി ക്യാമറ 50 മെഗാപിക്സൽ പ്രൈമറി സെൻസറാണ്. എഐ സെൻസറാണ് രണ്ടാമത്തെ ക്യാമറ. 8W ഫ്ലാഷ് ചാർജ് സപ്പോർട്ടുള്ള 5,000mAh ബാറ്ററിയാണ് ഈ ഡിവൈസിലുള്ളത്. 

Nisana Nazeer
Digit.in
Logo
Digit.in
Logo