ഡ്രൈവിംഗ് ലൈസൻസ് ഉപഭോക്താക്കൾക്ക് ഒരു ആപ്ലികേഷൻ

Updated on 18-Sep-2022
HIGHLIGHTS

ഡ്രൈവിംഗ് ലൈസൻസ് ഉപയോഗിക്കുന്നവർക്ക് ഇതാ ഒരു ആപ്പ്

ഗൂഗിളിന്റെ പ്ലേ സ്റ്റോർ വഴി ഇപ്പോൾ ഡൗൺലോഡ് ചെയ്യുവാൻ സാധിക്കുന്നു

ഡ്രൈവിംഗ് ലൈസൻസ് ഉപയോഗിക്കുന്നവർക്ക് ഇതാ ഒരു ആപ്ലികേഷൻ പരിചയപ്പെടുത്തുന്നു .mparivahan എന്ന ആപ്ലികേഷൻ ആണ് ഇത് .ഈ ആപ്ലികേഷനുകൾ ഇപ്പോൾ ഗൂഗിൾ പ്ലേ വഴി ഡൗൺലോഡ് ചെയ്യുവാൻ സാധിക്കുന്നതാണ് .ഈ ആപ്ലിക്കേഷനിൽ നിങ്ങൾക്ക് എല്ലാ വിവരങ്ങളും ലഭിക്കുന്നതാണ് .RC വിവരങ്ങൾ അതുപോലെ തന്നെ ഡ്രൈവിംഗ് ലൈസൻസ് വിവരങ്ങൾ എന്നിങ്ങനെ എല്ലാ വിവരങ്ങളും ലഭിക്കും .

ഡൗൺലോഡ് ചെയ്ത ശേഷം ലോഗിൻ ചെയ്യുക .അതിനു ശേഷം mparivahan എന്ന ആപ്ലികേഷൻ തുറക്കുക .അവിടെ നിങ്ങൾക്ക് ഡാഷ് ബോർഡ് ,RC ഡാഷ് ബോർഡ് കൂടാതെ DL ഡാഷ് ബോർഡ് എന്നിങ്ങനെ മൂന്നു ഓപ്‌ഷനുകൾ ലഭിക്കുന്നതാണ് .നിങ്ങൾക്ക് ഇപ്പോൾ RC വിവരങ്ങൾ ആണ് അറിയേണ്ടത് എങ്കിൽ അവിടെയുള്ള RC ഡാഷ് ബോർഡ് എന്ന ഓപ്‌ഷനിൽ നിങ്ങൾ വിവരങ്ങൾ നൽകിയ ശേഷം സെർച്ച് ബട്ടണിൽ അമർത്തുക .

നിങ്ങൾക്ക് നിങ്ങൾ നൽകിയ RC നമ്പറിന്റെ എല്ലാ വിവരങ്ങളും ലഭ്യമാകുന്നതാണു് .അതുപോലെ തന്നെ അടുത്ത ഓപ്‌ഷൻ ആണ് DL ഡാഷ് ബോർഡ് .നിങ്ങൾ അതിൽ നിങ്ങളുടെ ലൈസൻസ് നമ്പറുകൾ നൽകിയാൽ നിങ്ങൾക്ക് മുഴുവൻ വിവരങ്ങളും അതിൽ ലഭിക്കുന്നതാണ് .

അതുപോലെ തന്നെ ആപ്ലികേഷൻ മാത്രമല്ല ഇത്തരത്തിൽ വിവരങ്ങൾ അറിയുന്നതിന് https://parivahan.gov.in/parivahan//en/content/mparivahan ഒഫീഷ്യൽ  സൈറ്റും സന്ദർശിക്കാവുന്നതാണ് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :