ഇന്ന് ഓൺലൈൻ വഴിയുള്ള തട്ടിപ്പുകൾ ഇന്ത്യയിൽ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ് .അതിനു മുന്നോടിയായി എല്ലാ ബാങ്കുകളും അവരുടെ ഭാഗത്തു നിന്നും സുരക്ഷ വർദ്ധിപ്പിച്ചുകൊണ്ടിരിക്കുന്നു .നേരത്തെ തന്നെ ബാങ്ക് അവരുടെ ഉപഭോക്താക്കളോട് മെസേജ് വഴിയും അല്ലാതെയും OTP ,പിൻ നമ്പർ അടക്കമുള്ള കാര്യങ്ങൾ മറ്റാരുമായും ഷെയർ ചെയ്യാൻ പാടുള്ളതല്ല എന്ന കാര്യങ്ങൾ അറിയിച്ചിരുന്നു .
എന്നാൽ ഇപ്പോൾ ഇതാ ATM വഴി പണം പിൻ വലിക്കുന്നതിനു പുതിയ ഒരു സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നു .SBI ,കോട്ടക്ക് മഹേന്ദ്ര അടക്കമുള്ള ബാങ്കുകൾ ഈ സംവിധാനം ആരംഭിച്ചിരിക്കുന്നു .ATM വഴി നിന്ന് പണം പിൻവലിക്കുമ്പോൾ ഒരു ഒടിപി കൂടി നൽകേണ്ടി വരും.പണം വരുന്നതിന് മുൻപ് മൊബൈലിൽ ഒരു ഒടിപി വരും.
അത്തരത്തിൽ വരുന്ന OTP ഉപഭോക്താക്കളുടെ റെജിസ്റ്റർ നമ്പറിലേക്ക് വരുന്നതായിരിക്കും .ആ OTP നിങ്ങൾ ATM മെഷിനിൽ നൽകിയാൽ മാത്രമേ നിങ്ങൾക്ക് പണം പിൻ വലിക്കുവാൻ സാധിക്കുകയുള്ളു .അതുകൊണ്ടു തന്നെ നിങ്ങളുടെ റെജിസ്റ്റർ ചെയ്ത നമ്പർ ഉള്ള ഫോൺ കൈയ്യിൽ കരുതുക
എന്നാൽ എല്ലാ ട്രാൻസാക്ഷനും ഇത്തരത്തിൽ OTP നൽകേണ്ടതില്ല. പതിനായിരം രൂപയ്ക്ക് മുകളിലുള്ള പിൻവലിക്കലുകൾക്ക് മാത്രം OTP നൽകിയാൽ മതി.ചെറിയ പണം പിൻ വലിക്കുന്നവർക്ക് ഇത് ബാധകമല്ല