ജിയോ ,വൊഡാഫോൺ,BSNL ,എയർടെൽ ;വർഷാവസാനത്തിലെ മികച്ച ഓഫറുകൾ

Updated on 05-Dec-2018
HIGHLIGHTS

ഇപ്പോൾ ലഭിക്കുന്ന മികച്ച ഓഫറുകൾ നോക്കാം

 

എയർടെലിന്റെ മികച്ച ഓഫറുകൾ 

19 രൂപയുടെ റീച്ചാർജിൽ എയർടെൽ പ്രീപെയ്ഡ് ഉപഭോതാക്കൾക്ക് ലഭിക്കുന്നു ദിവസ്സേന  1.4 ജിബിയുടെ ഡാറ്റ കൂടാതെ അൺലിമിറ്റഡ് വോയിസ് കോളുകളും ലഭിക്കുന്നു .ഈ ഓഫറുകൾക്ക് എയർടെൽ നൽകുന്നത് 75 ദിവസ്സത്തെ വാലിഡിറ്റിയാണ് .അതായത് മുഴുവനായി ഉപഭോതാക്കൾക്ക് ലഭിക്കുന്നു 105 ജിബിയുടെ ഡാറ്റ .കൂടാതെ 399 രൂപയുടെ റീച്ചാർജിൽ എയർടെൽ പ്രീപെയ്ഡ് ഉപഭോതാക്കൾക്ക് ലഭിക്കുന്നു  1.4 ജിബിയുടെ ഡാറ്റ കൂടാതെ അൺലിമിറ്റഡ് വോയിസ് കോളിംഗ് .

ഇതിന്റെ വാലിഡിറ്റി ലഭ്യമാകുന്നത് 70 ദിവസ്സത്തേക്കാണ് .ജിയോ പുറത്തിറക്കിയിരിക്കുന്ന ൩൯൯ രൂപയുടെ ഓഫറുകളുമായിട്ടാണ് എയർടെൽ ഇപ്പോൾ മത്സരിക്കുന്നത് .ജിയോയുടെ ഉപഭോതാക്കൾക്ക് 399 രൂപയുടെ റീച്ചാർജിൽ 126 ജിബിയുടെ 4ജി ഡാറ്റ ലഭിക്കുന്നുണ്ട് .കൂടാതെ അൺലിമിറ്റഡ് വോയിസ് കോളിംഗ് .ഇതിന്റെ വാലിഡിറ്റി ലഭിക്കുന്നത് 84 ദിവസത്തേക്കാണ് .

BSNL നൽകുന്ന ഓഫറുകൾ 

2018 ന്റെ അവസാനത്തിലും ടെലികോം മേഖലയിൽ ശക്തമായ പോരാട്ടമാണ് നടന്നുകൊണ്ടിരിക്കുന്നത് .ജിയോയുടെ ദീപാവലി അൺലിമിറ്റഡ് ഓഫറുകൾ നടന്നുകൊണ്ടിരിക്കവെയാണ് ഇപ്പോൾ കുറഞ്ഞ ചിലവിൽ കൂടുതൽ ലാഭകരമായ ഓഫറുകൾ BSNL ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത് .ജിയോയുടെ ഓഫറുകൾ നവംബർ 30 വരെ ലഭ്യമാക്കുന്നുണ്ട് .എന്നാൽ ഇപ്പോൾ BSNL പുറത്തിറക്കിയിരിക്കുന്നത് 78 രൂപയുടെ ചെറിയ റീച്ചാർജ് ഓഫറുകളാണ് .

78 രൂപയുടെ റീച്ചാർജിൽ BSNL പ്രീ പെയ്ഡ് ഉപഭോതാക്കൾക്ക് ലഭിക്കുന്നു 20 ജിബിയുടെ ഡാറ്റ 10 ദിവസത്തേക്ക് .അതായത് ദിവസ്സേന 2 ജിബിയുടെ ഡാറ്റ വീതം ഉപഭോതാക്കൾക്ക് ലഭ്യമാകുന്നതാണു് .BSNL ന്റെ 22 സർക്കിളുകളിൽ ഈ ഓഫറുകൾ ലഭ്യമാകുന്നതാണു് .എന്നാൽ ഈ ഓഫറുകളിൽ 4ജി ലഭ്യമാകുകയില .ഈ ഓഫറുകൾ ആക്ടിവേറ്റ് ചെയ്യുന്നതിന് STV COMBO78 എന്ന് ടൈപ്പ് ചെയ്തു 123 ൽ SMS അയക്കുക .

ജിയോയുടെ മികച്ച ഓഫർ 

വർഷ അവസാനത്തിൽ എയർടെൽ ,വൊഡാഫോൺ BSNL പോലെയുള്ള ടെലികോം കമ്പനികൾ മികച്ച ഓഫറുകളുമായി എത്തിയിരിക്കുന്നു .എന്നാൽ അക്കൂട്ടത്തിൽ ജിയോയുടെ ഇപ്പോൾ ലഭിക്കുന്ന ഒരു മികച്ച ഓഫറുകളിൽ ഒന്നാണ് 1 വർഷത്തെ വാലിഡിറ്റയിൽ ലഭിക്കുന്ന ഈ ഓഫറുകൾ .ലോങ്ങ് വാലിഡിറ്റിയിൽ ഡാറ്റ ഓഫറുകൾ നോക്കുന്നവർക്ക് ഈ ഓഫറുകൾ വളരെ ലാഭകരമായതാണ് .1699 രൂപയുടെ റീച്ചാർജിലാണ് ഈ ഓഫറുകൾ ആരംഭിക്കുന്നത് .1699 രൂപയുടെ റീച്ചാർജിൽ ജിയോ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 547 ജിബിയുടെ 4 ജി ഡാറ്റയാണ് .

കൂടാതെ അൺലിമിറ്റഡ് വോയിസ് കോളിങ് ലഭിക്കുന്നതാണ് .അതുപോലെ 100 SMS ദിവസ്സേന ഇതിൽ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നതാണു് .എന്നാൽ ഡാറ്റയിൽ ലിമിറ്റേഷൻ ഉണ്ട് .ദിവസ്സേന 1.5 ജിബിയുടെ ഡാറ്റയാണ് ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് .1.5 ജിബിയുടെ 4ജി ഡാറ്റ വീതം 365 ദിവസ്സത്തേക്കാണ് ലഭ്യമാകുന്നത് .മുഴുവനായി 547.5 ജിബിയുടെ 4 ജി ഡാറ്റ ലഭിക്കുന്നുണ്ട്.

വൊഡാഫോണിന്റെ ഓഫറുകൾ 

വൊഡാഫോണിൽ ഇപ്പോൾ ലഭ്യമാകുന്നത് രണ്ടു നല്ല ഓഫറുകളാണ് .199 രൂപയുടെ റീച്ചാർജിൽ കൂടാതെ 209 രൂപയുടെ റീച്ചാർജിൽ ലഭിക്കുന്ന ഓഫറുകളാണ് .199 രൂപയുടെ റീച്ചാർജിൽ ദിവസ്സേന 1.4 ജിബിയുടെ ഡാറ്റ വീതം 28 ദിവസ്സത്തേക്കു ലഭിക്കുന്നതാണ് .കൂടാതെ അൺലിമിറ്റഡ് വോയിസ് കോളിങ് ലഭിക്കുന്നുണ്ട് .209 രൂപയുടെ റീച്ചാർജിൽ ലഭിക്കുന്നു 1.5 ജിബിയുടെ ഡാറ്റ & അൺലിമിറ്റഡ് കോളിംഗ് .

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India!

Connect On :