ഇതിൽ നിങ്ങൾക്ക് ഇഷ്ടപെട്ട ഓഫർ ഏത് ?
ജിയോ 198 Vs എയർടെൽ 199 Vs വൊഡാഫോൺ 199 ഓഫറുകൾ
കഴിഞ്ഞ ദിവസ്സമാണ് എയർടെൽ അവരുടെ നിലവിൽ ലഭിച്ചുകൊണ്ടിരിക്കുന്ന 199 രൂപയുടെ റീച്ചാർജിൽ ലഭിക്കുന്ന ഓഫറുകൾ പരിഷ്‌ക്കരിച്ചത് .അതിനു തൊട്ടുപിന്നാലെ ഇപ്പോൾ വൊഡാഫോണും അവരുടെ 199 രൂപയുടെ പ്രീപെയ്ഡ് ഓഫറുകൾക്ക് മാറ്റംവരുത്തിയിരിക്കുകയാണ് .199 രൂപയുടെ റീച്ചാർജിൽ വൊഡാഫോണിന്റെ പ്രീപെയ്ഡ് ഉപഭോതാക്കൾക്ക് ലഭിക്കുന്നു ദിവസ്സേന 1.5 ജിബിയുടെ ഡാറ്റ കൂടാതെ അൺലിമിറ്റഡ് വോയിസ് കോളിങ് സൗജന്യ sms എന്നിവ .28 ദിവസ്സത്തെ വാലിഡിറ്റിയിലാണ് ഈ ഓഫറുകൾ വൊഡാഫോണിന്റെ പ്രീപെയ്ഡ് ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .എന്നാൽ ഈ ഓഫറുകളിൽ അൺലിമിറ്റഡ് കോളിങ് ഓഫർ ചെയ്യുന്നുണ്ട് എങ്കിലും ദിവസ്സേന 250 മിനുട്ട് ലിമിറ്റ് ഇതിനുണ്ട് .
എയർടെൽ 199 ഓഫറുകൾ
2018 ന്റെ അവസാനത്തിലും മികച്ച ഓഫറുകൾ പല ടെലികോം കമ്പനികളും പുറത്തിറക്കുന്നുണ്ട് .ഇപ്പോൾ വൊഡാഫോൺ ,എയർടെൽ ,BSNL എന്നി കമ്പനികളാണ് മികച്ച ഓഫറുകളുമായി എത്തിയിരിക്കുന്നത് .എന്നാൽ ഇപ്പോൾ എയർടെൽ എത്തിയിരിക്കുന്നത് അവരുടെ നേരത്തെ തന്നെ പുറത്തിറക്കിയ 199 രൂപയുടെ ഓഫറുകൾ തന്നെയാണ് .എന്നാൽ ഇപ്പോൾ പുതിയ രൂപത്തിലാണ് ഈ ഓഫറുകൾ ലഭ്യമാകുന്നത് .199 രൂപയുടെ റീച്ചാർജിൽ ഇപ്പോൾ എയർടെൽ പ്രീപെയ്ഡ് ഉപഭോതാക്കൾക്ക് ദിവസ്സേന 1.5 ജിബിയുടെ ഡാറ്റയാണ് ലഭിക്കുന്നത് .കൂടാതെ അൺലിമിറ്റഡ് വോയിസ് കോളിംഗ് ഇതിൽ ലഭിക്കുന്നതാണ് .28 ദിവസ്സത്തെ വാലിഡിറ്റയിൽ ഇത് ലഭിക്കുന്നു .
ജിയോയുടെ 198 രൂപയുടെ ഓഫറുകൾ
ജിയോയുടെ ഇതേ രീതിയിൽ ലഭിക്കുന്ന മറ്റൊരു മികച്ച ഓഫറുകളിൽ ഒന്നാണ് 198 രൂപയുടെ റീച്ചാർജിൽ ലഭിക്കുന്നത് .198 രൂപയുടെ റീച്ചാർജിൽ ജിയോ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 2 ജിബിയുടെ 4ജി ഡാറ്റയാണ് .കൂടാതെ ഇതിൽ ഉപഭോതാക്കൾക്ക് അൺലിമിറ്റഡ് വോയിസ് കോളിങ് ലഭ്യമാകുന്നതാണു് .28 ദിവസ്സത്തെ വാലിഡിറ്റിയിലാണ് ഈ ഓഫറുകൾ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .മുഴുവനായി 56 ജിബിയുടെ 4ജി ഡാറ്റ ലഭിക്കുന്നുണ്ട് .വൊഡാഫോണിനെയും എയർടെലിനെയും താരതമ്മ്യം ചെയ്യുമ്പോൾ മികച്ചു നിൽക്കുന്നത് ജിയോയുടെ ഈ ഓഫറുകളാണ് .