സ്മാർട്ട് ഫോണുകളെല്ലാം വിവിധ പ്രോസസ്സറുകളുടെ പ്രവർത്തനത്തിലൂടെയാണ് കരുത്തേകുന്നത്. സ്നാപ്ഡ്രാഗൺ 778 പ്രോസസ്സറിന്റെ പ്രവർത്തനത്തിൽ നിരവധി സ്മാർട്ട്ഫോണുകൾ പ്രവർത്തിക്കുന്നുണ്ട്. ഈ സ്മാർട്ട്ഫോണുകൾ ഏതൊക്കെയാണെന്ന് പരിചയപ്പെടാം
ഏറ്റവും മികച്ച ആൻഡ്രോയ്ഡ് അനുഭവം പ്രദാനം ചെയ്യുന്ന ഫോണാണ് മോട്ടറോള എഡ്ജ് 30. അവരവരുടെ ഇഷ്ടാനുസരണം കസ്റ്റമൈസ് ചെയ്യാനാകുന്ന സ്റ്റോക്ക് ആൻഡ്രോയ്ഡ് ഒ.എസോട് കൂടിയാണ് ഇത് വരുന്നത്. ഈ വിഭാഗത്തിലെ ഏറ്റവും കനവും ഭാരവും കുറഞ്ഞ ഫോണുകളിലൊന്നാണിത്. വീഡിയോ കാണുന്നതിനും ഗെയിം കളിക്കുന്നതിനും അനുയോജ്യമായ മികച്ച ഡിസ്പ്ലവേയാണിതിന് ഉള്ളത്. സ്‌നാപ്ഡ്രാഗൺ 778G+ ചിപ്‌സെറ്റ്, 33W ഫാസ്റ്റ് ചാർജിംഗുള്ള 4,020mAh ബാറ്ററി, 50MP ട്രിപ്പിൾ-റിയർ ക്യാമറ സിസ്റ്റം എന്നിവയാണ് മോട്ടറോള എഡ്ജ് 30-ന്റെ മറ്റ് പ്രധാന സവിശേഷതകൾ.
പോക്കോ എക്സ്5 പ്രോ 5ജി സ്മാർട്ട്ഫോണിൽ 6.67-ഇഞ്ച് എക്സ്ഫിനിറ്റി AMOLED ഡിസ്‌പ്ലേയാണുള്ളത്. 120Hz അഡാപ്റ്റീവ് റിഫ്രഷ് റേറ്റും 900 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസും ഈ ഡിസ്പ്ലെയിലുണ്ട്. ഈ ഡിസ്‌പ്ലേയ്ക്ക് 240Hz ടച്ച് സാംപ്ലിങ് റേറ്റുമുണ്ട്. HDR10+ സപ്പോർട്ട്, ഗൊറില്ല ഗ്ലാസ് 5 പ്രൊട്ടക്ഷൻ എന്നിവയും ഡിസ്പ്ലെയുടെ സവിശേഷതകളാണ്. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 778G എസ്ഒസിയുടെ കരുത്തിലാണ് പോക്കോ എക്സ്5 പ്രോ 5ജി സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്.
iQOO Z6 പ്രോ 5ജി സ്മാർട്ട്ഫോണിൽ 90Hz റിഫ്രഷ് റേറ്റും 180Hz ടച്ച് സാംപ്ലിങ് റേറ്റുമുള്ള 6.44-ഇഞ്ച് ഫുൾ എച്ച്ഡി+ (1,080×2,404 പിക്സൽസ്) ഡിസ്‌പ്ലേയാണ് കമ്പനി നൽകിയിട്ടുള്ളത്. 12 ജിബി വരെ LPDDR4X റാമുള്ള ഡിവൈസിന് കരുത്ത് നൽകുന്നത് ഒക്ടാ കോർ സ്‌നാപ്ഡ്രാഗൺ 778ജി എസ്ഒസിയാണ്. ഡ്യുവൽ സിം (നാനോ) സപ്പോർട്ടുള്ള ഡിവൈസ് ആൻഡ്രോയിഡ് 12 ബേസ്ഡ് ഫൺടച്ച് ഒഎസ് 12ൽ പ്രവർത്തിക്കുന്നു. സ്റ്റോറേജിനെ റാം ആക്കി മാറ്റാനുള്ള സംവിധാനവും iQOO Z6 പ്രോ 5ജി സ്മാർട്ട്ഫോണിൽ നൽകിയിട്ടുണ്ട്.
6.55-ഇഞ്ച് ഫുൾ-എച്ച്ഡി+ (1,080×2,400 പിക്സലുകൾ) 10-ബിറ്റ് ഫ്ലാറ്റ് പോളിമർ ഒഎൽഇഡി ട്രൂ-കളർ ഡിസ്പ്ലേയ്ക്ക് 90 ഹെർട്സ് റിഫ്രഷ് റേറ്റ്, 240 ഹെർട്സ് ടച്ച് സാമ്പിൾ റേറ്റ്, എച്ച്ഡിആർ 10+, ഡോൾബി വിഷൻ സപ്പോർട്ട് എന്നവിവയുണ്ട്.ക്വാൽകോം സ്‌നാപ്ഡ്രാഗൺ 778 ജി SoC പ്രോസസ്സർ 8ജിബി വരെ റാമും 256 ജിബി വരെ ഇന്റേണൽ സ്റ്റോറേജ് സ്പെയ്സുമായി ചേർന്ന് പ്രവർത്തിക്കുന്നു. 33W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന 4,250mAh ബാറ്ററിയാണ് ഫോണിൽ പായ്ക്ക് ചെയ്തിരിക്കുന്നത്.
6.7 ഇഞ്ച് ഫുൾ എച്ച്ഡി+ (1,080×2,400 പിക്‌സൽസ്) സൂപ്പർ അമോലെഡ് പ്ലസ് ഡിസ്‌പ്ലേയ്ക്ക് 20:9 ആസ്പെക്ട് റേഷ്യോയും, 120 ഹെർട്സ് റിഫ്രഷ് റേറ്റുമുണ്ട്. 8 ജിബി വരെ റാമുമായി ചേർന്ന് പ്രവർത്തിക്കുന്ന ക്വാൽകോം സ്‌നാപ്ഡ്രാഗൺ 778 ജി SoC പ്രോസസറാണ് ഗാലക്‌സി M52 5ജിയിൽ. മൈക്രോ എസ്ഡി കാർഡ് സ്ലോട്ട് വഴി 1 ടിബി വരെ മെമ്മറി ഉയർത്താം. ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പിൽ 64 മെഗാപിക്സൽ പ്രൈമറി സെൻസർ (എഫ്/1.8 ലെൻസ്), 12 മെഗാപിക്സൽ സെക്കൻഡറി സെൻസർ (എഫ്/2.2 അൾട്രാ-വൈഡ് ലെൻസ്), 5 മെഗാപിക്സൽ മാക്രോ ഷൂട്ടർ എന്നിവയുണ്ട്. സെൽഫികൾക്കും വീഡിയോ ചാറ്റുകൾക്കുമായി മുന്നിൽ 32 മെഗാപിക്സൽ (എഫ്/2.2 ലെൻസ്) ക്യാമെറായാണ്.