Best SmartPhones with Premium and Flagship Features under 30K: 30,000 രൂപയിൽ താഴെ വില വരുന്ന ഫ്ലാഗ്ഷിപ് ഫോണുകൾ

Best SmartPhones with Premium and Flagship Features under 30K: 30,000 രൂപയിൽ താഴെ വില വരുന്ന ഫ്ലാഗ്ഷിപ് ഫോണുകൾ
HIGHLIGHTS

30000 രൂപയിൽ താഴെ വില വരുന്ന ഫോണുകൾ ഇന്ത്യൻ വിപണിയിൽ നിരവധിയുണ്ട്

മികച്ച ഫീച്ചറുകളും സ്റ്റൈലിഷ് ഡിസൈനുകളും അടങ്ങിയ ഫ്‌ളാഗ്‌ഷിപ് ഫോണുകളാണ് ഇവ

30000 രൂപയിൽ താഴെ വില വരുന്ന ഫോണുകൾ പരിചയപ്പെടാം

30000 രൂപയിൽ താഴെ വില വരുന്ന ഫോണുകൾ ഇന്ത്യയിൽ ധാരാളമുണ്ട്. മികച്ച ഫീച്ചറുകളും സ്റ്റൈലിഷ് ഡിസൈനുകളും അടങ്ങിയ ഫ്‌ളാഗ്‌ഷിപ് ഫോണുകൾ ആണ് ഈ ഫോണുകൾ. 30000 രൂപയിൽ താഴെ വില വരുന്ന ഫോണുകൾ പരിചയപ്പെടാം. 

Motorola Edge 40 

കർവ്ഡ് ഡിസ്പ്ലെയും പ്രീമിയം ഫിനിഷുമായിട്ടാണ് മോട്ടറോള എഡ്ജ് 40 സ്മാർട്ട്ഫോൺ വരുന്നത്. 6.5 ഇഞ്ച് ഡിസ്‌പ്ലേയാണ് ഫോണിലുള്ളത്. ഫുൾ-എച്ച്‌ഡി റെസല്യൂഷനും 144 ഹെർട്‌സ് റിഫ്രഷ് റേറ്റുമുള്ള ഡിസ്പ്ലെയാണ് ഇത്. വെഗൻ ഫിനിഷുള്ള വേരിയന്റുകൾ അൽപ്പം കട്ടി കൂടിയവയാണ്. പി‌എം‌എം‌എ ഫിനിഷുള്ള വേരിയന്റിന് 7.49 എംഎം കനമാണുള്ളത്. എച്ച്ഡിആർ10+, ആമസോൺ എച്ച്ഡിആർ പ്ലേബാക്ക്, നെറ്റ്ഫ്ലിക്സ് എച്ച്ഡിആർ പ്ലേബാക്ക് എന്നിവയും ഡിസ്പ്ലെ സപ്പോർട്ട് ചെയ്യുന്നു. ഒഐഎസ് സപ്പോർട്ടുള്ള 50 മെഗാപിക്സൽ പ്രൈമറി ക്യാമറയാണ് മോട്ടറോള എഡ്ജ് 40 സ്മാർട്ട്ഫോണിലുള്ളത്. മാക്രോ വിഷൻ സപ്പോർട്ടുള്ള 13 മെഗാപിക്സൽ അൾട്രാവൈഡ് ക്യാമറയും ഇതിലുണ്ട്. മീഡിയടെക് ഡൈമൻസിറ്റി 8020 എസ്ഒസിയുടെ കരുത്തിൽ പ്രവർത്തിക്കുന്ന മോട്ടറോള എഡ്ജ് 40 സ്മാർട്ട്ഫോണിൽ 256 ജിബി UFS 3.1 സ്റ്റോറേജും 8ജിബി LPDDR4x റാമുമാണുള്ളത്. 68W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 4400mAh ബാറ്ററിയും മോട്ടറോള എഡ്ജ് 40 സ്മാർട്ട്ഫോണിലുണ്ട്. 

Realme 11 Pro Plus 5G 

റിയൽമി 11 പ്രോ പ്ലസ് 5ജി സ്മാർട്ട്ഫോണിൽ 360Hz ടച്ച് സാംപ്ലിങ് റേറ്റുള്ള 6.7-ഇഞ്ച് ഫുൾ-എച്ച്ഡി+ (1,080 x 2,412 പിക്സൽസ്) കർവ്ഡ് ഡിസ്പ്ലേയാണുള്ളത്. ഈ ഡിവൈസിൽ മാലി-G68 ജിപിയുവുമുണ്ട്. ഈ ഫോണുകൾക്ക് കരുത്ത് നൽകുന്നത് ഒക്ടാ-കോർ 6nm മീഡിയടെക് ഡൈമൻസിറ്റി 7050 എസ്ഒസി പ്രോസസറാണ്. സൂപ്പർ ഒഐഎസ് സപ്പോർട്ടുള്ള 200 മെഗാപിക്സൽ സാംസങ് എച്ച്പി 3 പ്രൈമറി സെൻസറാണ് ഡിവൈസിലുള്ളത്. ഈ പ്രൈമറി ക്യാമറ തന്നെയാണ് ഫോണിന്റെ ഏറ്റവും വലിയ സവിശേഷത. റിയൽമി 11 പ്രോ പ്ലസ് 5ജിയിൽ കമ്പനി നൽകിയിട്ടുണ്ട്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 32 മെഗാപിക്സൽ സെൽഫി ക്യാമറയും ഈ ഡിവൈസിൽ നൽകിയിട്ടുണ്ട്. റിയൽമി 11 പ്രോ പ്ലസ് 5ജി സ്മാർട്ട്ഫോൺ വരുന്നത് 100W സൂപ്പർവൂക്ക് ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുമായിട്ടാണ്. 5,000mAh ബാറ്ററിയും ഈ ഡിവൈസിൽ ഉണ്ട്. 

Samsung Galaxy F54 5G 

സാംസങ് ഗാലക്‌സി എഫ്54 5ജി സ്മാർട്ട്ഫോണിൽ 120Hz റിഫ്രഷ് റേറ്റുള്ള 6.7 ഇഞ്ച് സ്‌ക്രീനാണുള്ളത്. ഈ ഫുൾ HD+ റെസല്യൂഷനുള്ള AMOLED പാനൽ വാഗ്ദാനം ചെയ്യുന്നു. സ്‌ക്രീനിൽ കേടുപാടുകൾ സംഭവിക്കാതിരിക്കാൻ കോർണിംഗ് ഗൊറില്ല ഗ്ലാസ് 5 പ്രൊട്ടക്ഷനും സാംസങ് നൽകിയിട്ടുണ്ട്. ഗാലക്സി എസ്23 എന്ന ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോണിനോട് ഡിസൈനിൽ വളരെയധികം സാമ്യത പുലർത്തുന്ന ഡിവൈസാണ് ഇത്. ഫ്രണ്ട് ക്യാമറ ഡിസൈനും ഗാലക്സി എസ്23ക്ക് സമാനമാണ്. എക്‌സിനോസ് 1380 ചിപ്‌സെറ്റിന്റെ കരുത്തിലാണ് സാംസങ് ഗാലക്‌സി എഫ്54 5ജി സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്.  ആൻഡ്രോയിഡ് 13 ഒഎസിലാണ് ഈ 5ജി സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്. മൂന്ന് പിൻ ക്യാമറകളുമായിട്ടാണ് സാംസങ് ഗാലക്‌സി എഫ്54 5ജി സ്മാർട്ട്ഫോൺ വരുന്നത്. ഈ ട്രിപ്പിൾ ക്യാമറ സെറ്റപ്പിൽ സ്റ്റെബിലിറ്റിയുള്ള വീഡിയോകൾ ഷൂട്ട് ചെയ്യാനായി ഒഐഎസ് സപ്പോർട്ടുള്ള 108 എംപി പ്രൈമറി ക്യാമറയാണ് നൽകിയിട്ടുള്ളത്. 6,000mAh ബാറ്ററിയാണ് സാംസങ് ഗാലക്‌സി എഫ്54 5ജി വരുന്നത്. 25W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും ഈ ഡിവൈസിനുണ്ട്.

Redmi Note 12 Pro Plus 

റെഡ്മി നോട്ട് 12 പ്രോ പ്ലസ് സ്മാർട്ട്ഫോണിൽ 1.5K സ്‌ക്രീൻ റെസല്യൂഷനോടുകൂടിയ 6.67-ഇഞ്ച് 10-ബിറ്റ് OLED ഫ്ലാറ്റ് പാനൽ ഉണ്ടായിരിക്കും. 120Hz റിഫ്രഷ് റേറ്റ്, 240Hz ടച്ച് സാമ്പിൾ റേറ്റ്, 900 നിറ്റ്സ് ബ്രൈറ്റ്നസ് എന്നിവയുള്ള ഡിസ്പ്ലെയായിരിക്കും ഇത്. 1920Hz PW ഡിമ്മിങ്, HDR10+, ഡോൾബി വിഷൻ എന്നിവയും ഈ ഡിസ്പ്ലെ സപ്പോർട്ട് ചെയ്യും. മീഡിയടെക് ഡൈമെൻസിറ്റി 1080 പ്രോസസറിന്റെ കരുത്തിലായിരിക്കും റെഡ്മി നോട്ട് 12 പ്രോ പ്ലസ് പ്രവർത്തിക്കുന്നത്. റെഡ്മി നോട്ട് 12 പ്രോ പ്ലസ് 5ജി സ്മാർട്ട്ഫോണിൽ 200 എംപി ISOCELL HPX ക്യാമറ സെൻസർ ഉണ്ടായിരിക്കും. OIS ഉള്ള ഈ ക്യാമറ സെൻസറിനൊപ്പം 8 എംപി അൾട്രാവൈഡ് ഷൂട്ടറും 2 എംപി ഡെപ്ത് സെൻസറും റെഡ്മി നൽകും. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 16 എംപി സെൻസറും ഉണ്ടായിരിക്കും. 120W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 5000mAh ബാറ്ററിയും ഈ ഡിവൈസിൽ ഉണ്ടായിരിക്കും. ഇന്ത്യയിൽ 210W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള മറ്റൊരു വേരിയന്റും അവതരിപ്പിക്കുമെന്ന് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

Nisana Nazeer
Digit.in
Logo
Digit.in
Logo