Best SmartPhones under Rs.5000: 5000 രൂപയിൽ താഴെ ലഭിക്കുന്ന മികച്ച സ്മാർട്ട്‌ഫോണുകൾ
5000 രൂപയിൽ താഴെ വിലയുള്ള നിരവധി ഫോണുകൾ വിപണിയിൽ ഉണ്ട്
ഡിസ്പ്ല, പ്രോസസ്സർ, റാം തുടങ്ങിയവയെല്ലാം ഈ ഫോണുകളിലുണ്ട്
5000 രൂപയിൽ താഴെ വരുന്ന ഫോണുകൾ ഏതൊക്കെയാണെന്ന് നോക്കാം
5000 രൂപയിൽ താഴെ വിലയുള്ള മികച്ച ഫോണുകൾ തന്നെ ഇന്ത്യൻ വിപണിയിൽ ഉണ്ട്. ഫ്രണ്ട്, ബാക്ക് ക്യാമറകൾ, മാന്യമായ ബാറ്ററി, ആവശ്യമുള്ള കാര്യങ്ങൾ ചെയ്യാൻ സഹായിക്കുന്ന പ്രോസസറും റാമും തുടങ്ങിയ കാര്യങ്ങളെല്ലാം ഈ ഡിവൈസുകളിൽ ഉണ്ടായിരിക്കും. 5000 രൂപയിൽ താഴെ വിലയുള്ള മികച്ച സ്മാർട്ട്ഫോണുകൾ നമുക്ക് പരിചയപ്പെടാം
Nokia 2660 Flip
മുതിർന്ന ഉപയോക്താക്കളെ ലക്ഷ്യമിട്ടുള്ള ഈ ഫീച്ചർ ഫോണിന് 2.8 ഇഞ്ച് ഡിസ്പ്ലേയാണ് നൽകിയിരിക്കുന്നത്. കൂടാതെ, മുതിർന്നവർക്ക് ഉപയോഗിക്കാൻ സാധിക്കുന്ന തരത്തിലുള്ള വലിയ കീപാഡും ഉൾക്കൊള്ളിച്ചിട്ടുണ്ട്. 1,450 എംഎഎച്ച് ബാറ്ററി ലൈഫ് കാഴ്ചവയ്ക്കുന്നുണ്ട്. കറുപ്പ്, നീല, ചുവപ്പ് എന്നീ നിറങ്ങളിൽ ലഭ്യമായ ഈ ഫോൺ കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്നും ഇ- കൊമേഴ്സ് പ്ലാറ്റ്ഫോമുകളിൽ നിന്നും വാങ്ങാൻ സാധിക്കും. 4,699 രൂപയാണ് ഈ ഫീച്ചർ ഫോണിന്റെ വില.
Nokia C01 Plus
4ജി LTE സപ്പോർട്ടുള്ള ഡിവൈസാണ് ഇത്. ആൻഡ്രോയിഡ് 11ലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്. 16 ജിബി ഇന്റേണൽ സ്റ്റോറേജ് മാത്രമുള്ള ഡിവൈസ് നിലവിൽ 4,999 രൂപയ്ക്ക് ലഭിക്കും. 5MP ഓട്ടോഫോക്കസ് പിൻ ക്യാമറയും സെൽഫികൾക്കും വീഡിയോ കോളിംഗിനുമായി 2MP ഫ്രണ്ട് ഫേസിംഗ് ക്യാമറയും ഉണ്ട്. മുൻ ക്യാമറ എച്ച്ഡിആർ, ബ്യൂട്ടിഫൈ മോഡ് എന്നിവ സപ്പോർട്ട് ചെയ്യുന്നു. പ്രത്യേകം ഫ്ലാഷ്ലൈറ്റും ഇതിലുണ്ട്. നോക്കിയ സി01 പ്ലസ് ഹാൻഡ്‌സെറ്റിന് ഒരു ദിവസം മുഴുവനും അൽപ്പം കൂടുതൽ നേരവും ബാറ്ററി ബാക്ക് അപ്പ് നൽകാനാകും. വീഡിയോ സ്ട്രീമിംഗും കുറേ നേരം മ്യൂസിക് പ്ലേബാക്ക് ചെയ്യുന്നതും 3,000mAh ബാറ്ററി സെല്ലിനെ വേഗത്തിൽ തീർക്കും. ബോക്സിൽ 5W ചാർജർ നൽകിയിട്ടുണ്ട്. ബാറ്ററി ഫ്ലാറ്റിൽ നിന്ന് 100% വരെ ചാർജ് ചെയ്യാൻ ഏകദേശം 2 മണിക്കൂർ എടുക്കും. ഡ്യുവൽ സിം (4ജി + 4ജി നാനോ), ബ്ലൂടൂത്ത് 4.2, Wi-Fi- 802.11 b/g/n എന്നിവയ്ക്കുള്ള സപ്പോർട്ടും ഈ ഡിവൈസിലുണ്ട്.
JioPhone Next
ജിയോയുടെ താങ്ങാനാവുന്ന വിലയുള്ള 4G ഫോണിന് 5.45 ഇഞ്ച് മൾട്ടി-ടച്ച് HD+ ഡിസ്‌പ്ലേ ആണുള്ളത്. സംരക്ഷണത്തിനായി കോർണിംഗ് ഗൊറില്ല ഗ്ലാസ് 3 നൽകിയിട്ടുണ്ട്. ഡ്യുവൽ സിം സപ്പോർട്ട് ഇതിൽ ലഭ്യമാണ്. ഉപകരണത്തിന് പവർ നൽകാൻ 3500എംഎഎച്ച് ബാറ്ററിയാണ് നൽകിയിരിക്കുന്നത്. 13എംപിയുടെ ഒരൊറ്റ പിൻ ക്യാമറയുമായാണ് ഫോൺ വരുന്നത്. മുൻവശത്ത്, കമ്പനി 8 എംപി സെൽഫി ക്യാമറ നൽകിയിട്ടുണ്ട്. ഈ ഫോണിന്റെ പ്രധാന ഹൈലൈറ്റ് അതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റമാണ്. ആൻഡ്രോയിഡ് അടിസ്ഥാനമാക്കിയുള്ള പ്രഗതി ഒഎസാണ് കമ്പനി നൽകിയിരിക്കുന്നത്, ഈ ഓപ്പറേറ്റിംഗ് സിസ്റ്റം ഇന്ത്യയിൽ വികസിപ്പിച്ചെടുത്തതാണ്. Qualcomm Snapdragon 215 പ്രോസസറിലാണ് സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്, ഇത് 2GB വരെ റാമും 32GB വരെ സ്റ്റോറേജും നൽകുന്നു. മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് നിങ്ങൾക്ക് 512 ജിബി വരെ സ്റ്റോറേജ് വർദ്ധിപ്പിക്കാം.
Itel A23 Pro
4999 രൂപ വിലയുള്ള ഐറ്റൽ എ23 പ്രോ കഴിഞ്ഞ ദിവസമാണ് വിപണിയിലെത്തിയത്. ജിയോയുമായി സഹകരിച്ച് പുറത്തിറക്കിയ ഈ ഡിവൈസ് റിലയൻസ് സ്റ്റോറുകളിൽ നിന്നും വാങ്ങുമ്പോൾ 3,899 രൂപ മാത്രം നൽകിയാൽ മതിയാകും. 5 ഇഞ്ച് ഡിസ്പ്ലെ, 1.4 ജിഗാഹെർട്സ് ക്വാഡ് കോർ പ്രോസസർ, 2400 എംഎഎച്ച് ബാറ്ററി, 2എംപി പിൻ ക്യാമറ എന്നിവയാണ് ഈ ഡിവൈസിന്റെ പ്രധാന സവിശേഷതകൾ.