Best SmartPhones under Rs.25000: 25,000 രൂപയിൽ താഴെ വില വരുന്ന മികച്ച സ്മാർട്ട്ഫോണുകൾ

Best SmartPhones under Rs.25000: 25,000 രൂപയിൽ താഴെ വില വരുന്ന മികച്ച സ്മാർട്ട്ഫോണുകൾ
HIGHLIGHTS

25000 രൂപയിൽ താഴെ വിലയുള്ള മികച്ച സ്മാർട്ട്ഫോണുകൾ വിപണിയിലുണ്ട്

മികച്ച ക്യാമറയും ഡിസ്‌പ്ലേയും ബാറ്ററിയും ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുമുള്ള ഡിവൈസുകൾ ലഭ്യമാണ്

25000 രൂപയിൽ താഴെ വില വരുന്ന 5 സ്മാർട്ട്ഫോണുകൾ പരിചയപ്പെടാം

25000 രൂപയിൽ താഴെ വിലയുള്ള മികച്ച പെർഫോമൻസും ക്യാമറയും ഡിസ്പ്ലെയും ബാറ്ററിയും ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുമുള്ള ഡിവൈസുകൾ ലഭ്യമാണ്. പോക്കോ, റിയൽമി, വൺപ്ലസ്, മോട്ടോറോള തുടങ്ങിയ ബ്രാന്റുകൾ 25000 രൂപയിൽ താഴെ വിലയിൽ മികച്ച സ്മാർട്ട്ഫോണുകൾ നൽകുന്നുണ്ട്. 25000 രൂപയിൽ താഴെ വിലയുള്ള സ്മാർട്ട്ഫോണുകൾ ഏതൊക്കെയാണെന്ന് നോക്കാം 

Poco X5 Pro 5G

25,000 രൂപയ്ക്ക് താഴെ വിലയുള്ള ഏറ്റവും പുതിയ സ്മാർട്ട്‌ഫോണുകളിലൊന്നാണ് പോക്കോ എക്സ്5 പ്രോ. 108 എംപി പ്രൈമറി റിയർ ക്യാമറയുമായി വരുന്ന പോക്കോയുടെ ആദ്യത്തെ സ്മാർട്ട്ഫോൺ കൂടിയാണ് ഇത്. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 778ജി ചിപ്പ്സെറ്റിന്റെ കരുത്തിലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്. ഇത് മികച്ച പെർഫോമൻസ് നൽകുന്ന ചിപ്പ്സെറ്റാണ്. ഡോൾബി വിഷൻ സപ്പോർട്ടോടുകൂടിയ 120Hz HDR 10+ ഡിസ്‌പ്ലേയാണ് പോക്കോ എക്സ്5 പ്രോയിൽ ഉള്ളത്. ഡോൾബി അറ്റ്‌മോസോടുകൂടിയ സ്റ്റീരിയോ സ്പീക്കറുകളും ഫോണിലുണ്ട്. IP53 റേറ്റിങ്ങുള്ള ഡിവൈസിൽ 5,000mAh ബാറ്ററിയും പോക്കോ നൽകുന്നു. ഈ ബാറ്ററി വേഗത്തിൽ ചാർജ് ചെയ്യാൻ 67W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും നൽകിയിട്ടുണ്ട്. ഈ ഡിവൈസിന്റെ വില 22,999 രൂപ മുതൽ ആരംഭിക്കുന്നു.

Realme 10 Pro 5G 

108 എംപി പ്രൈമറി റിയർ ക്യാമറമായി വരുന്ന മറ്റൊരു മികച്ച സ്മാർട്ട്ഫോണാണ് റിയൽമി 10 പ്രോ. ഈ ഫോൺ 20,000 രൂപയ്ക്ക് താഴെ വിലയിൽ പോലും ലഭിക്കും. സ്നാപ്ഡ്രാഗൺ 695 എസ്ഒസി ചിപ്പ്സെറ്റിന്റെ കരുത്തിലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്. അതുകൊണ്ട് തന്നെ മാന്യമായ പെർഫോമൻസാണ് ഈ ഫോൺ നൽകുന്നത്. 5,000mAh ബാറ്ററിയുമായി വരുന്ന റിയൽമി 10 പ്രോ സ്മാർട്ട്ഫോണിൽ 33W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുണ്ട്. ആൻഡ്രോയിഡ് 13 ഒഎസിലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്. ഫോണിന് ഷൈനിങ് ഉള്ള പിൻ പാനലുണ്ട്. മുൻവശത്ത് വളരെ മെലിഞ്ഞ ബെസലുകളാണുള്ളത്. 108 എംപി സാംസങ് HM6 പ്രൈമറി ക്യാമറ നല്ല വെളിച്ചമുള്ള അവസരങ്ങളിൽ മികച്ച ഫോട്ടോകളും വീഡിയോകളും പകർത്താൻ സഹായിക്കും.

Oneplus Nord CE2 

വൺപ്ലസ് നോർഡ് CE 2 5G ഇപ്പോൾ വിപണിയിൽ ലഭ്യമാകുന്ന ഏറ്റവും ജനപ്രീതിയുള്ള ഫോണുകളിലൊന്നാണ്. ഈ ഫോണിന്റെ പ്രധാന പ്രത്യേകത അതിന്‍റെ ഡിസ്പ്ലേ തന്നെയാണ്. 90Hz-ഉള്ള AMOLED സ്‌ക്രീൻ, വീഡിയോ ദൃശ്യം ഏറ്റവും മികച്ച നിലവാരത്തിൽ ആസ്വദിക്കാനാകുന്ന HDR 10+ വൺ പ്ലസ് നോർഡ് സിഇ2 5ജിയ്ക്ക് ഉണ്ട്. കൂടാതെ ഏറ്റവും മികച്ച സോഫ്റ്റ്വെയർ അനുഭവം പ്രദാനം ചെയ്യുന്ന ഫോണാണിത്. 4,500mAh ബാറ്ററിയും 65W ഫാസ്റ്റ് ചാർജറും ബോക്സിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ ഫോൺ പൂർണ്ണമായി ചാർജ് ചെയ്യാൻ 45 മിനിറ്റ് എടുക്കും. നിലവിൽ 24999 രൂപയാണ് ഫോണിന്റെ വില. ചില ഡെബിറ്റ് കാർഡ് ഓഫറുകൾ പ്രയോജനപ്പെടുത്തിയാൽ 23999 രൂപയ്ക്കുള്ളിൽ വാങ്ങാനാകും.

Motorola Edge 30 

ഏറ്റവും മികച്ച ആൻഡ്രോയ്ഡ് അനുഭവം പ്രദാനം ചെയ്യുന്ന ഫോണാണ് മോട്ടറോള എഡ്ജ് 30. അവരവരുടെ ഇഷ്ടാനുസരണം കസ്റ്റമൈസ് ചെയ്യാനാകുന്ന സ്റ്റോക്ക് ആൻഡ്രോയ്ഡ് ഒ.എസോട് കൂടിയാണ് ഇത് വരുന്നത്. ഈ വിഭാഗത്തിലെ ഏറ്റവും കനവും ഭാരവും കുറഞ്ഞ ഫോണുകളിലൊന്നാണിത്. വീഡിയോ കാണുന്നതിനും ഗെയിം കളിക്കുന്നതിനും അനുയോജ്യമായ മികച്ച ഡിസ്പ്ലവേയാണിതിന് ഉള്ളത്. സ്‌നാപ്ഡ്രാഗൺ 778G+ ചിപ്‌സെറ്റ്, 33W ഫാസ്റ്റ് ചാർജിംഗുള്ള 4,020mAh ബാറ്ററി, 50MP ട്രിപ്പിൾ-റിയർ ക്യാമറ സിസ്റ്റം എന്നിവയാണ് മോട്ടറോള എഡ്ജ് 30-ന്റെ മറ്റ് പ്രധാന സവിശേഷതകൾ.

Redmi Note 12 Pro 

റെഡ്‌മി നോട്ട് 12 Pro 2400 X 1080 പിക്‌സൽ സ്ക്രീൻ റെസല്യൂഷനോട് കൂടി 6.67-ഇഞ്ച് FHD+ OLED ഡിസ്പ്ലേയോടെയാണ് വരുന്നത്. ഫോൺ 120Hz റിഫ്രഷ് റേറ്റും HDR10+ പിന്തുണയും വാഗ്‌ദാനം ചെയ്യുന്നു. സ്‌റ്റീ രിയോ സ്‌പീക്കറുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. 12 ജിബി വരെ റാമും 256 ജിബി ഇന്റേണൽ സ്റ്റോറേജും ജോഡിയാക്കിയ MediaTek Dimensity 1080 SoC ആണ് ഫോൺ നൽകുന്നത്. 6 ജിബി റാം + 128 ജിബി സ്‌റ്റോറേജ്, 8 ജിബി റാം + 128 ജിബി സ്‌റ്റോറേജ്, 8 ജിബി റാം + 256 ജിബി സ്‌റ്റോറേജ്, 12 ജിബി റാം + 256 ജിബി സ്‌റ്റോറേജ് എന്നിവയാണ് വേരിയന്റുകൾ. ആൻഡ്രോയിഡ് 12 അടിസ്ഥാനമാക്കിയുള്ള MIUI 13 ഇഷ്‌ടാനുസൃത സ്‌കിൻ ഔട്ട് ഓഫ് ബോക്‌സിലാണ് ഫോൺ പ്രവർത്തിക്കുന്നത്. 67W ഫാസ്‌റ്റ് ചാർജിംഗ് പിന്തുണയുള്ള 5000mAh ബാറ്ററിയാണ് ഇതിന് ലഭിക്കുക.

Nisana Nazeer
Digit.in
Logo
Digit.in
Logo